Month: January 2022

  • India

    പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ്ര​സം​ഗം ത​ട​സ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പ​രി​ഹാ​സ​വു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി

    ടെ​ലി​പ്രോം​പ്റ്റ​ര്‍ ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ര്‍​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ്ര​സം​ഗം ത​ട​സ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പ​രി​ഹാ​സ​വു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ടെ​ലി​പ്രോം​പ്റ്റ​റി​നു പോ​ലും ഇ​ത്ര​യ​ധി​കം നു​ണ​ക​ൾ പ​റ​യാ​ൻ ക​ഴി​യി​ല്ലെ​ന്നാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ​രി​ഹാ​സം. ദാ​വോ​സി​ൽ ന​ട​ന്ന ലോ​ക സാ​മ്പ​ത്തി​ക ഉ​ച്ച​കോ​ടി​ക്കി​ടെ​യാ​യി​രു​ന്നു മോ​ദി​യു​ടെ ടെ​ലി​പ്രോം​പ്റ്റ​ര്‍ പ​ണി​മു​ട​ക്കി​യ​ത്. ഉ​ച്ച​കോ​ടി​യി​ൽ ഓ​ൺ​ലൈ​നാ​യി പ​ങ്കെ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി. ടെ​ലി​പ്രോം​പ്റ്റ​ര്‍ കേ​ടാ​യ​തോ​ടെ പ്ര​സം​ഗം അ​ൽ​പ​നേ​രം നി​ർ​ത്തി​വ​യ്ക്കേ​ണ്ടി​വ​ന്നു. പ്ര​സം​ഗം ത​ട​സ​പ്പെ​ട്ട വീ​ഡി​യോ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​വു​ക​യും ചെ​യ്തു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് മോ​ദി​യെ പ​രി​സ​ഹി​ച്ച് രാ​ഹു​ൽ രം​ഗ​ത്തെ​ത്തി​യ​ത്. ട്വി​റ്റ​റി​ലാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ​രി​ഹാ​സം. .

    Read More »
  • India

    റിപ്പബ്ലിക് ദിന പരേഡ്:കേരളത്തോടൊപ്പം തമിഴ്നാടും ബംഗാളും പുറത്ത്

    ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് കേരളത്തോടൊപ്പം ഒഴിവാക്കിയത് തമിഴ്‌നാട്, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളുടെ നിശ്ചല ദൃശ്യങ്ങള്‍. മോഡി സർക്കാരിനെ എന്നും പ്രവർത്തികൾ കൊണ്ടും വിമർശനങ്ങൾ കൊണ്ടും പ്രകോപിപ്പിച്ചിരുന്ന മൂന്നു സംസ്ഥാനങ്ങളാണിത്. ശ്രീനാരായണ ഗുരുവിന്റെ ടാബ്ലോ ആയിരുന്നു ഇത്തവണ കേരളം സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ ഇത് കേന്ദ്രം തള്ളുകയായിരുന്നു. സുഭാഷ് ചന്ദ്രബോസിന്റെ സംഭാവന അനുസ്മരിക്കുന്ന ടാബ്ലോയാണ് ബംഗാള്‍ സമര്‍പ്പിച്ചത്. സ്വാതന്ത്ര്യ സമരത്തില്‍ നിര്‍ണായക പങ്കുവഹിച്ച തമിഴ്‌നാട്ടിലെ പ്രമുഖരുടെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് തമിഴ്‌നാട് ടാബ്ലോ സമര്‍പ്പിച്ചത്. അരുണാചല്‍പ്രദേശ്, ഹരിയാന, ഛത്തീസ്ഗഢ്, ഗോവ, ഗുജറാത്ത്, ജമ്മു കശ്മീര്‍, കര്‍ണാടക, മഹാരാഷ്ട്ര, മേഘാലയ, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളുടെ ടാബ്ലോകളാണ് ഇത്തവണ റിപ്പബ്ലിക് ദിന പരേഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

    Read More »
  • VIDEO

    നടി ആക്രമിക്കപ്പെട്ട കേസിലെ വിഐപി ദിലീപിന്റെ സുഹൃത്ത് ശരത് ജി നായര്‍ തന്നെയെന്നു അന്വേഷണസംഘം-വീഡിയോ

    Read More »
  • NEWS

    ചില്ലു മേടയിലിരുന്ന് കല്ലെറിയല്ലേ പ്രഭോ

    സുപ്രീംകോടതിയിലെ ഓണ്‍ലൈന്‍ ഹിയറിങിൽ ഗുരുതരമായ തകരാറുകളാണ് കഴിഞ്ഞ ദിവസം സംഭവിച്ചത്. അഭിഭാഷകർ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് ഹിയറിങിൽ പങ്കെടുത്തത്. മോശം ഇന്റര്‍നെറ്റ് കണക്ടിവിറ്റി മൂലം പലരുടെയും ശബ്ദങ്ങളും ദൃശ്യങ്ങളും തടസ്സപ്പെട്ടു. ലിസ്റ്റ് ചെയ്യപ്പെട്ടതില്‍ പത്തോളം കേസുകൾ ഒടുവിൽ കോടതിക്ക് മാറ്റിവെക്കേണ്ടി വന്നു. “മിസ്റ്റര്‍ കൗണ്‍സല്‍, നിങ്ങള്‍ ഇപ്പോള്‍ പ്രാക്ടീസ് ചെയ്യുന്നത് സുപ്രീം കോടതിയിലാണ്. വാദത്തിനായി ഒരു ഡെസ്‌ക്ടോപ് താങ്കള്‍ക്ക് വാങ്ങിക്കൂടേ…” ഒടുവിൽ കോടതിക്കു ചോദിക്കേണ്ടി വന്നു. ഇതേക്കുറിച്ച് അഡ്വ.രാജേഷ് വിജയൻ പ്രതികരിക്കുന്നു. “പ്ര ഭോ… ഫ്രഞ്ച് വിപ്ളവകാലത്ത് ഫ്രാൻസിലെ റാണി മേരി അന്തോണിയറ്റെ പറഞ്ഞ പോലെയായി പോയി, ഇന്നലത്തെ ഡയലോഗ് പ്രഭോ, അതായത് ബ്രഡ് കിട്ടാനില്ലെങ്കിൽ എന്തുകൊണ്ട് ജനങ്ങൾക്ക് കേക്ക് തിന്നു കൂടാ എന്നാണ് റാണി പറഞ്ഞത്. നമ്മടെ പ്രഭുക്കൾ ഡെൽഹിയിലിരുന്നു പറഞ്ഞത് മൊബൈൽ ഫോൺ ഉപയോഗിച്ച് വിർച്ച്വൽ കോടതിയിൽ കയറാൻ പറ്റില്ല പകരം ലാപ് ടോപ്പേ ഉപയോഗിക്കാവു. അതല്ലെ ഹീറോയിസം എന്ന്. ഇൻഡ്യയിലെ വക്കീലൻമാരുടെ പ്രാക്ടീസിനെ കുറിച്ചോ സാമ്പത്തിക അവസ്ഥയെ…

    Read More »
  • Kerala

    അറിയാതെയിരിക്കരുത് ലസ്സിയുടെ ആരോഗ്യ ഗുണങ്ങൾ

    തളർച്ചയും ക്ഷീണവും അകറ്റുന്നതിനൊപ്പം ശരീരത്തിനു കുളിർമ നൽകാനും ലസ്സിക്ക് കഴിയും ഏറെ പുളിപ്പില്ലാത്ത തൈരിൽ പഞ്ചസാര അടിച്ചു ചേർത്തെടുക്കുന്ന പാനീയമാണു ലസ്സി.ആവശ്യമെങ്കിൽ ലേശം ഉപ്പുകൂടി ചേർത്താൽ രുചിയേറും.വേനൽക്കാലത്ത് ലസ്സി കുളിർമയേകുന്നത് ശരീരത്തിനു മാത്രമല്ല, മനസ്സിനു കൂടിയാണ്.രുചിയേറിയ ഒരു നാടൻ പാനീയം എന്നതിലുപരി ഒരു ഹെൽത്ത് ഡ്രിങ്ക് കൂടിയാണ് ലസ്സി.അത് ശരീരത്തിനു സമ്മാനിക്കുന്ന ആരോഗ്യഘടകങ്ങൾ ഏറെയാണ്. ഊർജത്തെ ഉത്തേജിപ്പിക്കുന്ന ദ്രാവകരൂപത്തിലുള്ള പാനീയമാണ് ലസ്സി. ലസ്സിയിൽ അടിസ്ഥാനപരമായി അടങ്ങിയിരിക്കുന്ന  തൈരിന്റെയും പഞ്ചസാരയുടെയും എല്ലാ ഗുണങ്ങളും ശരീരം ആവാഹിച്ചെടുക്കും.തൈരിന് സ്വാഭാവികമായ ചില ഔഷധഗുണങ്ങളുണ്ട്. ചൂടുകാലത്ത് ശരീരത്തിൽ നിന്ന് ധാരാളം ജലാംശവും ധാതുക്കളും വിയർപ്പിലൂടെ നഷ്ടമാകുന്നുണ്ട്. ഇത് ഒരു പരിധി വരെ നികത്താൻ ലസ്സിയിൽ അടങ്ങിയിരിക്കുന്ന തൈരിനു സാധിക്കും.തളർച്ചയും ക്ഷീണവും അകറ്റുന്നതിനൊപ്പം, ശരീരത്തിനു കുളിർമ നൽകാനുള്ള കഴിവും ഈ പാനീയത്തിനുണ്ട്.പഞ്ചസാരയുടെ സാനിധ്യം മൂലം ഗ്ലൂക്കോസ് ഉടനടി ഉൽപാദിപ്പിക്കപ്പെടുന്നു.മൂത്രസഞ്ചിയെ തണുപ്പിക്കുന്നതിനൊപ്പം ചൂടുകാലത്തെ ചൊറിച്ചിലിനും ഇത് ശമനം വരുത്തും.  ജീവകങ്ങളായ എ, ഇ, സി, ബി–1, റൈബോഫ്ലാവിൻ, ബി–12 എന്നിവ തൈരിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. കാർബോഹൈഡ്രേറ്റ്,…

    Read More »
  • India

    ഗോവയിൽ ട്രെയിൻ പാളം തെറ്റി

    പനാജി: ഗോവയിലെ ദൂദ്‌സാഗറിന് സമീപം ട്രെയിന്‍ പാളം തെറ്റി.വാസ്‌കോഡഗാമ ഹൗറ അമരാവതി എക്‌സ്പ്രസാണ് ചൊവ്വാഴ്ച രാവിലെ 8.56ന് ഗോവയില്‍ ദൂദ്‌സാഗറിനും കാരന്‍സോളിനും ഇടയില്‍ പാളം തെറ്റിയത്. അതേസമയം യാത്രക്കാര്‍ സുരക്ഷിതരാണെന്നും ആളപായമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ലെന്നും റെയില്‍വേ അറിയിച്ചു.

    Read More »
  • Kerala

    തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷന് നേരെ പെട്രോള്‍ ബോംബ് ആക്രമണം

    തിരുവനന്തപുരം: ആര്യങ്കോട് പൊലീസ് സ്റ്റേഷന് നേരെ പെട്രോള്‍ ബോംബ് ആക്രമണം.ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ രണ്ട് തവണയായി സ്റ്റേഷന് നേരെ പെട്രോള്‍ ബോംബ് എറിയുകയായിരുന്നു.ഇതിൽ ആദ്യം എറിഞ്ഞത് പൊട്ടാത്തതിനെ തുടർന്നാണ് അൽപ്പസമയത്തിനകം തിരികെയെത്തി വീണ്ടും എറിഞ്ഞതെന്നാണ് സൂചന. രണ്ടാമത്തേത് പൊട്ടിയെങ്കിലും സംഭവത്തിൽ ആർക്കും പരിക്കില്ല.പോലീസ് അന്വേഷണം ആരംഭിച്ചു.സ്ഥലത്ത് കൂടുതൽ പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

    Read More »
  • Kerala

    കോട്ടയത്ത് മദ്യലഹരിയില്‍ പോലീസുകാരെ ആക്രമിച്ച ബാങ്ക് ജീവനക്കാരൻ അറസ്റ്റില്‍

    കോട്ടയം: മദ്യലഹരയിൽ പോലീസുകാരെ ആക്രമിച്ച ബാങ്ക് ജീവനക്കാരനെ അറസ്റ്റ് ചെയ്തു. ഇടുക്കി തോപ്രാംകുടി കുന്നുംചിറയിൽ വീട്ടിൽ അഭിജിത്ത് ആന്റണി (27) യെയാണ് കോട്ടയം വെസ്റ്റ് പോലീസ്  അറസ്റ്റ് ചെയ്തത്.ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.  മദ്യലഹരിയിൽ ഇയാൾ ബഹളമുണ്ടാക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് കോട്ടയം വെസ്റ്റ് പോലീസ് സ്ഥലത്തെത്തിയത്. തുടർന്ന് ഇയാളെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ജീപ്പിൽ കയറ്റുന്നതിനിടയിൽ പോലീസുകാരെ ആക്രമിക്കുകയായിരുന്നു. പോലീസിന്റെ ഔദ്യോഗിക ജോലി തടസ്സപ്പെടുത്തിയതിനും പൊതുനിരത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനുമാണ് പ്രതിക്കെതിരേ കേസെടുത്തത്. കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

    Read More »
  • NEWS

    ഹോബാർട്ട് സോഷ്യൽ വേൾഡ് കപ്പ് ഫുട്ബോൾ, ഇന്ത്യൻ ടീമിൽ 8 മലയാളികൾ

    ആസ്‌ട്രേലിയയിൽ കുടിയേറിയ പതിനാറ് രാജ്യങ്ങളിലെ പ്രവാസികളിൽനിന്നുള്ള പ്രതിനിധികളാണ് ഈ ഫുട്ബോൾ മാമാങ്കത്തിൽ പങ്കെടുക്കുന്നത്. ആസ്‌ട്രേലിയയിലെ ടാസ്മാനിയ സംസ്ഥാനത്തിന്റെ തലസ്ഥാനം ആയ ഹോബാർട്ടിൽ നാളെ മത്സരം ആരംഭിക്കും. ചാലക്കുടി സ്വദേശി അജു ആന്റണിയാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത് ഹോബാർട്ട് : ആസ്‌ട്രേലിയയിലെ ഹോബർട്ടിൽ നടക്കുന്ന സോഷ്യൽ വേൾഡ് കപ്പ് ഫുട്ബോളിൽ 8 മലയാളികൾ സ്ഥാനം പിടിച്ചു. ആസ്‌ട്രേലിയയിലെ ടാസ്മാനിയ സംസ്ഥാനത്തിന്റെ തലസ്ഥാനം ആയ ഹോബാർട്ടിൽ നാളെ ആണ് മത്സരങ്ങൾ ആരംഭിക്കുന്നത്. ആദ്യ മത്സരത്തിൽ ഇന്ത്യ യു.എ.ഇ യെ ആണ് നേരിടുന്നത്. ആസ്‌ട്രേലിയയിൽ കുടിയേറിയ പതിനാറ് രാജ്യങ്ങളിലെ പ്രവാസികളിൽനിന്നുള്ള പ്രതിനിധികളാണ് ഈ ഫുട്ബോൾ മാമാങ്കത്തിൽ പങ്കെടുക്കുന്നത്. ചാലക്കുടി സ്വദേശി അജു ആന്റണി യാണ് ടീമിനെ നയിക്കുന്ന മലയാളി. ഫഹദ് നൂറുദ്ധീൻ (പയ്യോളി ) ജോജി ജോസഫ് ( കൊച്ചി ) അശ്വിൻ കരുവാട്ടിൽ (കോഴിക്കോട് ) ഡാനിഷ് റോഷൻ ( നിലംബൂർ ) ജാവേദ് മുഹ്‌സിൻ ( മങ്കട ) സുകൂശ് ജോസഫ് (…

    Read More »
  • Kerala

    കോവിഡ്:വര്‍ക്കല താലൂക്ക് ആശുപത്രിയിലെ നഴ്‌സിംഗ് ഓഫീസര്‍ മരിച്ചു; രോഗം സ്ഥിരീകരിച്ചത് ഇന്നലെ

    വര്‍ക്കല: താലൂക്ക് ആശുപത്രിയിലെ ഗ്രേഡ് വണ്‍ നഴ്‌സിംഗ് ഓഫീസര്‍ ആയിരുന്ന  സരിത (45) കോവിഡ് ബാധിച്ച് ഇന്ന് പുലർച്ചെ മരിച്ചു.കല്ലറ സിഎഫ്എല്‍ടിസിയില്‍ ഡ്യൂട്ടിയിലായിരുന്ന സരിത ഡ്യൂട്ടി കഴിഞ്ഞ് ഇന്നലെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.മറ്റ് ബുദ്ധിമുട്ടുകളില്ലാത്തതിനാല്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചതായി  ബന്ധുക്കള്‍ കണ്ടത്. കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നും തന്നെ സരിതയ്ക്കുണ്ടായിരുന്നില്ല.

    Read More »
Back to top button
error: