വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർ ആരോഗ്യ, മാനസികസംരക്ഷണത്തിന് നിർബന്ധമായും ശ്രദ്ധിക്കുക
തൊഴിലിടങ്ങളെക്കുറിച്ചുള്ള ലോകത്തിൻ്റെ കാഴ്ചപ്പാടുകൾ തന്നെ മാറി. Work at Home എന്ന സംസ്കാരം വേരുറച്ചതോടെ നാം എവിടെയാണോ കഴിയുന്നത് അവിടെയായി നമ്മുടെ തൊഴിലിടം. ഗൃഹാന്തരീക്ഷത്തിലിരുന്ന് ജോലി ചെയ്യുന്നതിൽ പ്രയോജനങ്ങൾ പലതുണ്ടെങ്കിലും മാനസികവും ശാരീരികവുമായ ദോഷങ്ങളുമുണ്ട് ഇതിന്. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ ചില എളുപ്പവഴികൾ ഇതാ
ഭക്ഷണത്തില്‍ പഴങ്ങള്‍, പച്ചക്കറികള്‍, പാല്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തുക
നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ ചായയും കാപ്പിയും ഒഴിവാക്കി ജ്യൂസും വെള്ളവും ധാരാളമായി കുടിക്കുക
സ്ഥിരമായി വ്യായാമം ചെയ്യുക. ശരീരം ആരോഗ്യത്തോടെ സൂക്ഷിക്കാന്‍ വ്യായാമം അത്യാവശ്യമാണ്
ജോലിയോടൊപ്പം വിനോദങ്ങളില്‍ ഏര്‍പ്പെടാനും സുഹൃത്തുക്കളുമായി സംസാരിക്കാനും സമയം കണ്ടെത്തുക
ഒരേ പൊസിഷനില്‍ മണിക്കൂറുകളോളം ഇരിക്കാതെ ഇടക്ക് എഴുന്നേറ്റ് നടക്കുക. ഒരേ പൊസിഷനിലുള്ള ഇരിപ്പ് പല ശാരീരിക പ്രശ്നങ്ങൾക്കും വഴിവയ്ക്കും. യാതൊരു കാരണവശാലും വളഞ്ഞുകൂടി ഇരിക്കരുത്.
ആസ്വദിച്ച് ജോലി ചെയ്യുക. അസ്വസ്ഥതകളും അലോസരങ്ങളും അതിജീവിക്കുക
കണ്ണിന്റെ ഉയരവും കമ്പ്യൂട്ടര്‍ സ്‌ക്രീനും അഡ്ജസ്റ്റ് ചെയ്ത് ഇരിക്കുക