Month: January 2022
-
NEWS
സിനിമ കാണാൻ തിയേറ്ററുകളിൽ പോകണ്ട, നാളെ മുതൽ എസ്.ബി കോളജിൽ തന്നെ വിദ്യാർത്ഥികൾക്ക് സിനിമ കാണാം
ചങ്ങനാശ്ശേരി എസ്.ബി കോളജിലെ വിദ്യാർത്ഥികൾക്ക് നാളെ മുതൽ കോളജിൽ തന്നെ സിനിമ കാണാം. ഇവിടെ മിനി തീയറ്റർ പ്രവർത്തനമാരംഭിക്കുന്നു. പുഷ്ബാക്ക് സീറ്റുമുതൽ മർട്ടിപ്ലക്സ് തീയറ്ററിനോട് കിടപിടിക്കുന്ന വിധം തയ്യാറാക്കിയ അക്വസ്റ്റിക്സും ചേർന്ന എസ്.ബി കോളജിലെ മിനി തീയറ്ററിൽ ചലച്ചിത്ര പ്രദർശനങ്ങളും ചലചിത്ര മേളകളും സംഘടിപ്പിക്കും ക്യാമ്പസുകൾ മോഡേൺ ആകുന്നു. സിനിമ കാണാൻ വിദ്യാർത്ഥികൾക്ക് തിയേറ്ററുകളിൽ പോകണ്ട. പഠിക്കുന്ന കോളജിൽ തന്നെ സൗകര്യമൊരുങ്ങുന്നു. ചങ്ങനാശ്ശേരി എസ്.ബി കോളജിൽ നാളെ മുതൽ മിനി തീയറ്റർ പ്രവർത്തനമാരംഭിക്കുന്നു. പുഷ്ബാക്ക് സീറ്റുമുതൽ മർട്ടിപ്ലക്സ് തീയറ്ററിനോട് കിടപിടിക്കുന്ന വിധം തയ്യാറാക്കിയ അക്വസ്റ്റിക്സും ചേർന്ന എസ്.ബി കോളജിലെ മിനി തീയറ്റർ നാളെ മുതൽ പ്രദർശനങ്ങൾക്ക് തയ്യാർ. 1970-85 കാലത്ത് എസ്.ബി കോളജിന്റെ രക്ഷാധികാരിയായിരുന്ന കർദ്ദിനാൾ മാർ ആന്റണി പടിയറയുടെ പേരിലുള്ള മിനി തീയറ്റർ ബുധനാഴ്ച 12 മണിക്ക് ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലിത്തയും കോളജിന്റെ രക്ഷാധികാരിയുമായ മാർ ജോസഫ് പെരുന്തോട്ടം ആശീർവദിച്ച് ഉദ്ഘാടനം ചെയ്യും. കോളജ് മാനേജർ മോൺ. തോമസ് പാടിയത്ത്…
Read More » -
Kerala
ക്രിസ്ത്യൻ സ്കൂളിന് നേരെ ആക്രമണം; വിശുദ്ധ രൂപങ്ങൾ തകർത്തു;സംഭവം പാലക്കാട്ട്
ക്രിസ്ത്യൻ സ്കൂളിന് നേരെ പാലക്കാട്ട് ആക്രമണം.വിശുദ്ധരൂപങ്ങൾ തകർക്കുകയും സ്കൂൾ പരിസരം മലമൂത്ര വിസര്‍ജനം നടത്തി വൃത്തികേടാക്കുകയും ചെയ്തിട്ടുണ്ട് പാലക്കാട് മണ്ണാർക്കാട് കാഞ്ഞിരപ്പുഴ മുണ്ടക്കുന്ന് ഹോളി ഫാമിലി കോൺവന്റ് യുപി സ്കൂളിലെ വിശുദ്ധ രൂപമാണ് തകർത്തത്. രാത്രിയുടെ മറവില്‍ കെട്ടിടത്തിന് കേടുപാടുകള്‍ വരുത്തുകയും മലമൂത്ര വിസര്‍ജനം നടത്തി വൃത്തികേടാക്കുകയും ചെയ്തിട്ടുണ്ട്.മണ്ണാര്‍ക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. സ്കൂളിന് മുന്നില്‍ സ്ഥാപിച്ചിട്ടുള്ള മാതാവിന്റെ രൂപത്തിനോട് ചേര്‍ന്ന് പ്രാര്‍ഥിക്കുന്ന കുട്ടികളുടെ ശില്‍പമാണ് തകർത്തത്. സ്കൂളിനകത്ത് ഗോവണിയിൽ സ്ഥാപിച്ചിരുന്ന വിശുദ്ധ മറിയം ത്രേസ്യായുടെ ഫോട്ടോ കെട്ടിടത്തിന് പിന്നിലെ വാഴക്കൂട്ടത്തിൽ കൊണ്ടിട്ട നിലയിലുമായിരുന്നു.കൊന്തയും കുരിശും തകർത്തിട്ടുണ്ട്.സ്കൂളിനകത്ത് മനുഷ്യ വിസർജ്യം എറിഞ്ഞ നിലയിലാണ്.മണ്ണാര്‍ക്കാട് ഡിവൈഎസ്പി വി.എ.കൃഷ്ണദാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
Read More » -
India
മുസ്ലിം സ്ത്രീകളെ ലക്ഷ്യമിട്ട് “ബുള്ളി ഭായ്’ ആപ്പ്; 21 കാരൻ പിടിയിൽ
ബംഗളൂരു: മുസ്ലിം സ്ത്രീകൾക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ.ബുള്ളി ഭായ് എന്ന ആപ്പ് വഴിയാണ് മുസ്ലിം വനിതകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രചാരണം ഇയാൾ നടത്തിയത്. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന മുസ്ലിം സ്ത്രീകളുടെ ഫോട്ടോ ഉപയോഗിച്ചായിരുന്നു ഇത്. മുംബൈ പോലീസാണ് 21 വയസുകാരനായ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയെ ബംഗളൂരുവിൽ നിന്ന് പിടികൂടിയത്. ഇയാളുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല
Read More » -
Kerala
ബൈക്ക് നിയന്ത്രണംവിട്ട് മരത്തിലിടിച്ച് മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
തിരുവനന്തപുരം നെടുമങ്ങാട് വഴയിലയിൽ അമിതവേഗതയിലെത്തിയ ബൈക്ക് നിയന്ത്രണംവിട്ട് മരത്തിലിടിച്ച് മൂന്ന് വിദ്യാർഥികൾ മരിച്ചു.ബൈക്ക് യാത്രക്കാരായ ബിനീഷ്(16), സ്റ്റെഫിൻ(16) , മുല്ലപ്പൻ(16) എന്നിവരാണ് മരിച്ചത്. അപകടത്തിന്റെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥികളെ നാട്ടുകാർ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി.
Read More » -
NEWS
അനധികൃതമായി ഗൾഫ് രാജ്യങ്ങളിൽ താമസിക്കുന്നവർക്ക് പൊതുമാപ്പ് നൽകുമെന്ന അറിയിപ്പ് വ്യാജം
വ്യാജവാര്‍ത്തകള്‍ക്കും അഭ്യൂഹങ്ങൾക്കുമെതിരെ കർശന നടപടികളുമായി യു.എ.ഇ ഭരണകൂടം. വിവരങ്ങളുടെ സ്രോതസ്സ് പരിശോധിച്ച് ഔദ്യോഗിക ഉറവിടത്തില്നിന്നോ, അധികാരികളുടെ പക്കൽനിന്നോ മാത്രമേ ഇത്തരം വാർത്തകള്‍ സ്വീകരിക്കാന്‍ പാടുള്ളൂ. സോഷ്യല്‍ മീഡിയ വഴി കിംവദന്തികള്‍ പ്രചരിപ്പിക്കുന്നവർക്കും വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നവർക്കും ഒരു വര്‍ഷം തടവും ഒരു ലക്ഷം ദിര്‍ഹം പിഴയുമാണ് ശിക്ഷ ഷാര്‍ജ: അനധികൃതമായി രാജ്യത്ത് താമസിക്കുന്നവര്‍ക്ക് ഷാര്‍ജയിലെ ഒരു സര്‍വിസ് സെന്റര്‍ വഴി പൊതുമാപ്പ് ലഭിക്കും എന്ന വാര്‍ത്ത വ്യാജമാണെന്ന് പൊലീസ് അറിയിച്ചു. അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുകയോ വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ കഴിഞ്ഞ ദിവസം യു.എ.ഇ പബ്ലിക് പ്രോസിക്യൂട്ടര്‍ ഓര്‍മപ്പെടുത്തിയിരുന്നു. ഫെഡറല്‍ നിയമത്തിന്റെ ആര്‍ടിക്കിള്‍ 52 പ്രകാരം അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നതിനും തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നതിനും ശിക്ഷ ഒരു വര്‍ഷം തടവും ഒരു ലക്ഷം ദിര്‍ഹം പിഴയുമാണ്. മന്ത്രാലയവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അധികാരികളില്‍നിന്നു മാത്രമേ സ്വീകരിക്കാവൂ എന്നും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് വഴി കിംവദന്തികള്‍ പ്രചരിപ്പിക്കുന്നതും വിശ്വസനീയമല്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതും ശിക്ഷാര്‍ഹമായ കുറ്റമാണെന്നും പൊലീസ് മുന്നറിയിപ്പ് നല്കി.…
Read More » -
Kerala
വാഹനാപകടങ്ങളും കേസുകളും,ഒറ്റ നോട്ടത്തിൽ
വാഹനം തട്ടി മറ്റൊരാൾക്ക് പരിക്കേൽക്കുന്ന അവസരത്തിൽ 1. വണ്ടിയുടെ ഇൻഷുറൻസ് കൃത്യമാണെങ്കീൽ ഒരു സെറ്റിൽമെന്റിനും ശ്രമിക്കേണ്ടതില്ല, പരിക്കേറ്റ ആളെ ആശുപത്രിയിൽ എത്തിക്കുക, പോലീസ് സ്റ്റേഷനിൽ (ഫോൺ വിളിച്ചോ മറ്റോ) അറിയിക്കുക. 2. നാട്ടുകാരും, പരിക്കേറ്റ ആൾക്ക് പരിചയക്കാരുണ്ടെങ്കിൽ അവരും നിങ്ങളെ സമ്മർദ്ധത്തിലാക്കാൻ നോക്കും. ഒരു കാരണവശാലും പണം നൽകിയുള്ള ഒത്തുതീർപ്പിനു വഴങ്ങേണ്ടതില്ല. 3. പരാതിയില്ല എന്ന് എഴുതി വാങ്ങിയാലും പരാതിക്കാരനു കേസിനു പോകാൻ പറ്റും. ഫ്രാക്ചർ ഉണ്ടായാൽ അയാളെ ഏതെങ്കിലും വക്കീൽ ക്യാൻവാസ് ചെയ്യും. ഫ്രാക്ചർ ഉണ്ടാകുമ്പോൾ ഗ്രീവിയസ് ഹർട്ട് ആയി പരിഗണിക്കും, നഷ്ടപരിഹാരത്തുക കിട്ടുകയും ചെയ്യും. 4. ഡ്രെസ്സിംഗ് മാത്രം വേണ്ട മുറിവും, ചെറിയ സ്റ്റിച്ച് ഇടാനും ഒക്കെ ഉള്ള പരിക്കേ ഉള്ളെങ്കിൽ മാനുഷിക പരിഗണന വെച്ചും, നിങ്ങളുടെ സാമ്പത്തിക ശേഷി അനുസരിച്ചും വേണമെങ്കിൽ ചെറിയ തുക ആശുപത്രി ബിൽ അടയ്ക്കാം. (1000, 2000, 3000 ഒക്കെ ആണെങ്കിൽ). 5. അപകടം പറ്റിയ ആൾ കേസിനു പോയാൽ വക്കീൽ…
Read More » -
Kerala
സംസ്ഥാനത്ത് വീണ്ടും നിയന്ത്രണം
ഒമിക്രോൺ വ്യാപന സാധ്യതയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വീണ്ടും നിയന്ത്രണം. കല്യാണം, മരണാനന്തര ചടങ്ങുകൾ, പൊതുപരിപാടികൾ എന്നിവയിൽ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം കുറച്ചു. തുറന്നസായ സ്ഥലങ്ങളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം 150 ആയും അടച്ചിട്ട മുറികളിൽ 75 ആയും ചുരുക്കി. നേരത്തെ ഇത് 200 ഉം 100 ആയിരുന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.അതേസമയം രാത്രികാല നിയന്ത്രണം തുടരേണ്ടതില്ലെന്നും യോഗത്തിൽ തീരുമാനമായി.
Read More » -
NEWS
കാട്ടാനയുടെ കാൽക്കീഴിൽ നിന്ന് ആന്റണി റിച്ചാര്‍ഡ് രക്ഷപ്പെട്ടത് തലനാരിഴക്ക്, ഓട്ടോ ചവിട്ടി തവിടുപൊടിയാക്കി
ആന്റണി റിച്ചാര്‍ഡിന്റെ ഓട്ടോ കാട്ടാന കുത്തിമലര്‍ത്തി. തുമ്പിക്കൈ കൊണ്ട് ഓട്ടോ ഉയര്‍ത്തിപിടിച്ചശേഷം യുവാവിനെ വലിച്ച് പുറിത്തിട്ടു. തുടര്‍ന്ന് കാല്‍ ഉയര്‍ത്തി ചവിട്ടാന്‍ ശ്രമിക്കുന്നതിനിടെ ആന്റണി തേയിലക്കാടുകള്‍ക്കിടയിലൂടെ ഊര്‍ന്നിറങ്ങി രക്ഷപെട്ടു മൂന്നാർ: കാട്ടാന കുത്തിമലര്‍ത്തിയ ഓട്ടോറിക്ഷയില്‍ നിന്നും ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. മൂന്നാര്‍-സൈലന്റ്‌വാലി റോഡില്‍ ഇന്നലെ (തിങ്കൾ) രാത്രി പത്ത് മണിയോടെയാണ് സംഭവം. സവാരി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കുറ്റിവാലി സ്വദേശിയായ ഡ്രൈവര്‍ ആന്റണി റിച്ചാര്‍ഡിന്റെ ഓട്ടോ ഓറ്റയാന കുത്തിമലര്‍ത്തിയത്. കുറ്റിയാര്‍വാലില്‍ നിന്നും കാടിയിറങ്ങിയ കാട്ടാനയാണ് ഓട്ടോയെ ആക്രമിച്ചത്. തുമ്പിക്കൈ കൊണ്ട് ഓട്ടോ ഉയര്‍ത്തി പിടിച്ചശേഷം യുവാവിനെ വലിച്ച് പുറിത്തിട്ടു. തുടര്‍ന്ന് കാല്‍ ഉയര്‍ത്തി ചവിട്ടാന്‍ ശ്രമിക്കുന്നതിനിടെ തേയിലക്കാടുകള്‍ക്കിടയിലൂടെ ഊര്‍ന്നിറങ്ങി യുവാവ് രക്ഷപെട്ടു. ശരീരത്താകമാനം പരിക്കേറ്റ റിച്ചാര്‍ഡിനെ നാട്ടുകാരാണ് മൂന്നാര്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചത്. കുറ്റിയാര്‍വാലിയില്‍ സ്ഥിര താമസക്കാരനായ ആൻ്റണി റിച്ചാര്‍ഡ് സവാരി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് പോകുകയായിരുന്നു. റോഡിലൂടെ കാട്ടാന നടന്നുവരുന്നതു കണ്ട് വാഹനങ്ങള്‍ ഓരോന്നായി നിര്‍ത്തിയിരുന്നു. രണ്ടാമതായാണ് ആൻ്റണി റിച്ചാര്‍ഡിന്റെ ഓട്ടോറിക്ഷ…
Read More » -
India
ചൈനയ്ക്ക് മറുപടിയുമായി ഇന്ത്യ; ഗാല്‍വന്‍ താഴ്‌വരയില്‍ ദേശീയപതാക ഉയര്‍ത്തി കരസേന
ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ്വരയിൽ ചൈനീസ് പതാക ഉയർത്തിയ ചിത്രം ചൈന പുറത്തുവിട്ടതിന് പിന്നാലെ അതിന് മറുപടിയായി ഗാൽവൻ താഴ്വരയിൽ ദേശീയ പതാക ഉയർത്തി ഇന്ത്യൻ സൈന്യം. ഇന്ത്യയും ചൈനയും തമ്മിൽ 2020 മേയ് മുതൽ സംഘർഷം നിലനിൽക്കുന്ന പ്രദേശമാണ് ഗാൽവൻ. അരുണാചൽ പ്രദേശിലെ 15 സ്ഥലങ്ങളുടെ പേരുമാറ്റുന്നതായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ചൈനയുടെ ഭാഗത്തുനിന്ന് പുതിയ പ്രകോപനമുണ്ടായത്.ഇതിനുള്ള മറുപടിയായിരുന്നു ഇന്ത്യൻ സേനയുടെ ദേശീയ പതാക ഉയർത്തൽ. ഇതിനിടെ, ഗാൽവനിലെ പാംഗോങ് തടാകത്തിനു കുറുകെ ചൈന പാലം പണിയുന്നതിന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവന്നു. ചൈനീസ് ഭൂഭാഗത്തുവരുന്ന ഇടുങ്ങിയ ഭാഗത്താണ് പാലം പണിയുന്നത്. പാലം പൂർത്തിയായാൽ ചൈനീസ് പട്ടാളത്തിന് ആയുധങ്ങളും വെടിക്കോപ്പുകളും വേഗം അക്കരയിക്കരെ എത്തിക്കാം. മാത്രമല്ല, ഇന്ത്യയുമായി സംഘർഷമുള്ള പ്രദേശങ്ങളിലേക്കുള്ള സൈനികനീക്കവും എളുപ്പമാകും.
Read More » -
Kerala
മലപ്പുറത്ത് കടന്നല്‍ കൂട്ടത്തിന്റെ കുത്തേറ്റ് 1 മരണം 5 പേർക്ക് പരിക്ക്
മലപ്പുറം: കുറ്റിപ്പുറത്ത് പ്രാര്‍ത്ഥനയ്ക്കിടയിൽ കടന്നല്‍ കുത്തേറ്റ് 45കാരന് ദാരുണാന്ത്യം. കുറ്റിപ്പുറം തെക്കേ അങ്ങാടി കാങ്കടപ്പുഴ കടവ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലാണ് സംഭവം .കുറ്റിപ്പുറം സ്വദേശി കോരാത്ത് മുസ്തഫയാണ് മരിച്ചത്. 15-ലേറെപ്പേര്‍ക്ക് പരിക്കേറ്റു. ശക്തമായ കാറ്റില്‍ കടന്നല്‍ കൂട്ടം ഇളകി വന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് നിന്നവരെ കുത്തുകയായിരുന്നു.ഇതിൽ അഞ്ചു പേരുടെ നില ഗുരുതരമാണ് എന്നാണ് വിവരം.
Read More »