KeralaNEWS

ബൈക്ക് നിയന്ത്രണംവിട്ട് മരത്തിലിടിച്ച് മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരം നെടുമങ്ങാട് വഴയിലയിൽ അമിതവേഗതയിലെത്തിയ ബൈക്ക് നിയന്ത്രണംവിട്ട് മരത്തിലിടിച്ച് മൂന്ന് വിദ്യാർഥികൾ മരിച്ചു.ബൈക്ക് യാത്രക്കാരായ ബിനീഷ്(16), സ്റ്റെഫിൻ(16) , മുല്ലപ്പൻ(16) എന്നിവരാണ് മരിച്ചത്

 

അപകടത്തിന്റെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥികളെ നാട്ടുകാർ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി.

Back to top button
error: