Month: January 2022
-
Kerala
നടൻ ഉണ്ണിമുകുന്ദന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് പരിശോധന
കൊച്ചിയിൽ നിന്നുള്ള എൻഫോഴ്‌സ്‌മെന്റ് സംഘം നടൻ ഉണ്ണി മുകുന്ദന്റെ ഒറ്റപ്പാലത്തെ വീട്ടിൽ പരിശോധന നടത്തി. ചൊവ്വാഴ്‌ച രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് 2.30വരെയായിരുന്നു പരിശോധന. ഉണ്ണി മുകുന്ദന്റെ പുതിയ സിനിമ മേപ്പടിയാൻ 14ന് റിലീസ് ചെയ്യാനിരിക്കെയാണ് എൻഫോഴ്‌സ്‌മെന്റ് പരിശോധന. താരത്തിന്റെ തന്നെ നിർമ്മാണ കമ്പനിയായ ഉണ്ണി മുകുന്ദൻ ഫിലിംസാണ് ചിത്രം നിർമിക്കുന്നത്. മേപ്പടിയാന്റെ നിർമാണവുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ഇടപാടുകളാണ് പരിശോധിച്ചത് എന്നാണ് സൂചന.
Read More » -
Kerala
അതിഥി തൊഴിലാളികളുടെ ആക്രമണം; പോലീസ് കരുതിക്കൂട്ടി തന്നെ
കിറ്റെക്‌സിലെ അതിഥിത്തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച കേസിൽ പ്രതികളെയൊന്നാകെ നിയമത്തിനുമുന്നിൽ എത്തിക്കാനുള്ള തീവ്രയത്നത്തിൽ ആലുവ റൂറൽ ഡിവൈഎസ്‌പി അനൂജ് പരിവാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷകസംഘം. പൊലീസിനുനേരെ സംസ്ഥാനത്തുണ്ടായ ഏറ്റവും വലിയ സംഘടിത ആക്രമണമെന്ന നിലയിലാണ് കേസ് കൈകാര്യം ചെയ്യുന്നത്. സംസ്ഥാന പൊലീസിന്റെ ചരിത്രത്തിൽ ഇത്തരമൊരു ആക്രമണത്തെ നേരിടുന്നതും ആദ്യം. അതുകൊണ്ടുതന്നെ ഏറ്റവും ചടുലമായ നീക്കങ്ങളാണ് പിന്നീട് പൊലീസ് നടത്തിയത്. അതിവേഗം പ്രത്യേകസംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു. മണിക്കൂറുകൾക്കുള്ളിലാണ് 174 പ്രതികളെ തിരിച്ചറിഞ്ഞ് അറസ്‌റ്റ് ചെയ്‌തത്. ആക്രമണത്തിന് ഇരയായ പൊലീസുകാരുടെയും കിറ്റെക്‌സിലെ മറ്റു ജീവനക്കാരുടെയും നാട്ടുകാരുടെയും മൊഴിപ്രകാരമായിരുന്നു അറസ്‌റ്റ്. ലഭ്യമായ വീഡിയോദൃശ്യങ്ങളും പരിശോധിച്ചു.അഡീഷണൽ എസ്‌പി കെ ലാൽജിക്കാണ് അന്വേഷണത്തിന്റെ മേൽനോട്ടം.
Read More » -
NEWS
അമേരിക്കയില്‍ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം പത്ത് ലക്ഷം കടന്നു
അമേരിക്കയില്‍ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം പത്ത് ലക്ഷം കടന്നു. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വ്വകലാശാല പുറത്തുവിട്ട കണക്കനുസരിച്ച് 10,80,211 പേര്‍ക്ക് കൊവിഡ് ബാധിച്ചെന്നാണ് കണക്ക്. അമേരിക്കയിലെ ഒമിക്രോണ്‍ വകഭേദത്തിന്റെ തീവ്ര വ്യാപനമാണ്ഈ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്. രോഗികളുടെ എണ്ണം വർധിക്കുന്നതിനെ തുടർന്ന് അമേരിക്കയില്‍ ജാഗ്രത ശക്തമാക്കിയിരിക്കുകയാണ്. രോഗികളുടെ എണ്ണം വരും ദിവസങ്ങളില്‍ വര്‍ധിക്കുമെന്നാണ് വൈറ്റ്ഹൗസ് പകര്‍ച്ചവ്യാധി ഉപദേഷ്ടാവ് അന്തോണി ഫൗച്ചി പറഞ്ഞിരുന്നു. ഡിസംബര്‍ അവസാന ആഴ്ചയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് കേസുകളില്‍ 59 ശതമാനവും ഒമിക്രോണ്‍ വകഭേദമാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഒമിക്രോണ്‍ വകഭേദം ആദ്യം സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കയില്‍ രോഗ വ്യാപനം കുറഞ്ഞത് പ്രതീക്ഷ നല്‍കുന്നതാണെന്ന് അന്തോണി ഫൗച്ചി പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ അമേരിക്കയില്‍ 9,382 കൊവിഡ് മരണങ്ങളും സ്ഥിരീകരിച്ചു
Read More » -
Kerala
നിരവധി ആൺകുട്ടികളെ പീഡിപ്പിച്ച പ്രിസൺ ഓഫീസർ അറസ്റ്റിൽ
നിരവധി ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അസി. പ്രിസൺ ഓഫീസർ അറസ്റ്റിൽ. കണ്ണൂർ സെൻട്രൽ ജയിലിലെ അസി. പ്രിസൺ ഓഫീസറായ കോഴിക്കോട് മേപ്പയൂർ ആവള സ്വദേശി ഭഗവതികോട്ടയിൽ ഹൗസിൽ ബിആർ സുനീഷി(40) നെയാണ് കസബ ഇൻസ്പെക്ടർ എൻ പ്രജീഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. മലപ്പുറം സ്വദേശിയായ 17-കാരനെ പ്രലോഭിപ്പിച്ച് കോഴിക്കോട് കോട്ടപ്പറമ്പിലെ കേരള ഭവൻ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്.മറ്റ് കുട്ടികളുടെ പരാതിയിൽ ഇയാൾക്കെതിരെ മലപ്പുറം എടക്കര പൊലീസ് സ്റ്റേഷനിൽ മാത്രം അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊലീസ് ആണെന്ന് പരിചയപ്പെടുത്തിയാണ് ഇയാൾ ഹോട്ടലുകളിൽ മുറിയെടുക്കുന്നതും, കുട്ടികളെ പ്രലോഭിപ്പിച്ച് കൊണ്ടുവന്ന് പീഡിപ്പിക്കുന്നതും.
Read More » -
Kerala
തങ്ങളുടെ ബസിൽ കയറിയില്ല, സ്വകാര്യ ബസ് ജീവനക്കാരുടെ ആക്രമണത്തിൽ സ്ത്രീക്ക് പരിക്ക്
തങ്ങളുടെ ബസിൽ കയറാൻ വന്നശേഷം മറ്റൊരു ബസിൽ കയറിയ യാത്രക്കാർക്ക് നേരെ സ്വകാര്യ ബസുകാരുടെ ആക്രമണം.ആക്രമണത്തിൽ ഒരു സ്ത്രീക്ക് പരിക്കേറ്റു.ചോറ്റാനിക്കര സ്വദേശിനി രജനിക്കാണു(48) പരിക്ക്. പിറവം നഗരസഭ ബസ് സ്റ്റാൻഡിൽ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ഭർത്താവിനൊപ്പം ഉഴവൂർക്കു പോകുന്നതിനായാണ് രജനി സ്റ്റാൻഡിൽ എത്തിയത്. പാലായിലേക്കുള്ള സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് സർവീസും ഓർഡിനറി സർവീസും സ്റ്റാൻഡിൽ പാർക്കു ചെയ്യുന്നുണ്ടായിരുന്നു. ലിമിറ്റഡ് സ്റ്റോപ്പ് ബസിൽ കയറുന്നതിനു തയാറെടുത്ത രജനിയും ഭർത്താവും പിന്നീടു ഓർഡിനറി സർവീസിൽ കയറുകയായിരുന്നു. ഇതിൽ പ്രകോപിതനായ ലിമിറ്റഡ് സ്റ്റോപ്പ് സർവീസിലെ ജീവനക്കാരാൻ ഓടിയിറങ്ങി രജനിയെ അടിക്കുകയായിരുന്നു.നിലത്തു വീണ ഇവരെ പൊലീസ് എത്തിയാണു താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു..
Read More » -
NEWS
മുഖ്യമന്ത്രി സമ്മതം മൂളി, എം ശിവശങ്കർ മടങ്ങി വരുന്നു
ഡോളർ കടത്ത് കേസിൽ കസ്റ്റംസ് പ്രതിചേർത്തുവെങ്കിലും കുറ്റപത്രം നൽകിയിട്ടില്ല. ഈ കേസിന്‍റെ വിശദാംശങ്ങള്‍ അറിയിക്കാൻ ചീഫ് സെക്രട്ടറി നൽകിയ കത്തിന് മറുപടി പോലും നൽകിയില്ല കസ്റ്റംസ്. ലൈഫ് മിഷൻ അഴിമതിക്കേസിൽ അന്വേഷണം പൂർത്തിയായിട്ടില്ല. മറ്റ് കേസുകളൊന്നും നിലവിലില്ല. ഒടുവിൽ ഒരു വർഷത്തിനും അഞ്ചു മാസത്തിനും ശേഷം ശിവശങ്കർ സർവീസിൽ തിരികെയെത്തുന്നു തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ സർവീസിൽ തിരിച്ചെടുക്കാൻ തീരുമാനിച്ചു. മുഖ്യമന്ത്രി ഫയലിൽ ഒപ്പുവച്ചു. ഇതു സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. തസ്തിക സംബന്ധിച്ചു തീരുമാനം പിന്നീടായിരിക്കും. ഒരു വർഷത്തിനും അഞ്ചു മാസത്തിനും ശേഷമാണു ശിവശങ്കർ സർവീസിൽ തിരികെയെത്തുന്നത്. സസ്പെൻഷൻ കാലാവധി തീർന്ന ശിവശങ്കറിനെ തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാർശ മുഖ്യമന്ത്രി അംഗീകരിച്ചു. സ്വർണക്കടത്തുകേസിൽ പ്രതി ചേർക്കപ്പെട്ടതിനെ തുടർന്നാണ് ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്തത്. ആദ്യ സസ്പെന്‍ഷന്റെ കാലാവധി 2021 ജൂലൈ 15 നാണ് അവസാനിച്ചത്. ഇതിനു മുമ്പായി പുതിയ കാരണം ചൂണ്ടിക്കാട്ടി സസ്പെൻഷൻ 6…
Read More » -
Kerala
കണ്ണൂരിൽ സില്‍വര്‍ ലൈനിന്റെ സര്‍വേകല്ലുകള്‍ പിഴുതു മാറ്റിയ നിലയില്‍
കണ്ണൂര്‍ മാടായിപാറയില്‍ സില്‍വര്‍ ലൈനിന്റെ സര്‍വേകല്ലുകള്‍ പിഴുതുമാറ്റിയ നിലയില്‍ കണ്ടെത്തി.ഗസ്റ്റ് ഹൗസിനും ഗേള്‍സ് സ്‌കൂളിനും ഇടയിലുള്ള അഞ്ച് സര്‍വേ കല്ലുകളാണ് പിഴുത് മാറ്റിയ നിലയില്‍ കണ്ടെത്തിയത്. പഴയങ്ങാടി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Read More » -
Kerala
ട്രെയിനിൽ പോലീസുകാർ യാത്രക്കാരനെ മർദ്ദിച്ച സംഭവം;ഷമീർ പോലീസിനെ വെട്ടിച്ചു നടന്ന കുറ്റവാളി
ട്രെയിനിൽ പോലീസ് ഉദ്യോഗസ്ഥൻ യാത്രക്കാരനെ മർദ്ദിച്ച സംഭവത്തിൽ എഎസ്ഐയെ സസ്പെൻഡ് ചെയ്ത നടപടി വിവാദമാകുന്നു.യാത്രക്കാരനായ ഷെമീർ നിരവധി കേസുകളിലെ പ്രതിയും പോലീസിനെ കബളിപ്പിച്ച് നടന്ന ആളുമായിരുന്നു. ഇയാളെ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ചപ്പോൾ പോലീസിനെ ആക്രമിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് പോലീസ് പറയുന്നത്. ഇന്നലെ മദ്യപിച്ച് ട്രെയിനിൽ കയറിയ ഇയാൾ സ്ത്രീകൾക്ക് നേരെ അശ്ലീല ചേഷ്ടകൾ കാണിക്കുകയും തുണി പൊക്കി കാണിക്കുകയും ചെയ്തതോടെയാണ് പോലീസ് ഇടപെട്ടത്. എന്നാൽ നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ എന്ന് തിരിച്ചറിഞ്ഞതോടെ ഇയാളെ കൂട്ടിക്കൊണ്ടു പോകാൻ പോലീസ് നടത്തിയ ശ്രമം ഇയാൾ ചെറുത്തതോടെയാണ് പോലീസ് ആക്രമിച്ചതത്രെ. എഎസ്ഐ പ്രമോദാണ് മാവേലി എക്സ്പ്രസിൽ വെച്ച് യാത്രക്കാരനെ ബൂട്ടിട്ട് ചവിട്ടിയത്. മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോയ മാവേലി എക്സ്പ്രസ് ഇന്നലെ രാത്രി തലശ്ശേരി പിന്നിട്ടപ്പോഴാണ് സംഭവം.യാത്രക്കാരൻ മദ്യപിച്ച് ബഹളമുണ്ടാക്കുകയും യാത്രക്കാരോട് മോശമായി പെരുമാറുകയും ചെയ്തൂവെങ്കിലും പോലീസ് ബൂട്ടിട്ട് ചവിട്ടിയത് ശരിയല്ലെന്നാണ് പരക്കെയുള്ള ആക്ഷേപം.എന്നാൽ പോലീസ് ഇത് നിഷേധിക്കുകയാണ്. ഇയാൾ സ്ഥിരം പ്രശ്നക്കാരനാണെന്നും അതാണ് പ്രകോപനത്തിനുള്ള കാരണവുമെന്ന് പോലീസും…
Read More » -
Kerala
കെ-റെയില്‍ കല്ലുകള്‍ പിഴുതെറിയുമെന്ന് കെ. സുധാകരന്‍
തിരുവനന്തപുരം: കെ-റെയിൽ കല്ലുകൾ പിഴുതെറിയുമെന്നും പദ്ധതിക്കെതിരായ സമരം ശക്തമാക്കുമെന്നും കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. ജനങ്ങളോട് ഒരു ബാധ്യതയുമില്ലാതെയാണ് മുഖ്യമന്ത്രി സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ടുപോകുന്നത്.പിണറായി വിജയൻ വാശി തുടർന്നാൽ യുദ്ധസമാനമായ സന്നാഹവുമായി പ്രതിപക്ഷവും മുന്നോട്ട് പോകും. കോടതി വിധി പോലും മാനിക്കാതെ സ്ഥാപിച്ച കെ-റെയിൽ കല്ലുകൾ പിഴുതെറിയുമെന്നും സുധാകരൻ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Read More » -
Kerala
തട്ടിപ്പിന്റെ പുതിയ റിക്രൂട്ട്മെന്റുകൾ; നഴ്സുമാർ ജാഗ്രതൈ
ഇന്ത്യയിൽ നിന്നും ഏറ്റവും കൂടുതൽ റിക്രൂട്ട്മെൻ്റ് നടക്കുന്നത് സൗദി അറേബ്യയിലേക്കാണ്.പ്രത്യേകിച്ച് ആരോഗ്യ മേഖലയിൽ.ഒന്നര വർഷം പ്രവർത്തി പരിചയമുളളവർക്ക് അപേക്ഷിക്കാം എന്നതിനാൽ പ്രവാസ ജീവിതം ആരംഭിക്കുന്ന തുടക്കക്കാരിൽ വലിയൊരു ഭാഗവും സൗദിയെയാണ് ഇടത്താവളമായി കാണുന്നത്.മുൻപ് ആശുപത്രികളിലേക്ക് നേരിട്ടായിരുന്നു റിക്രൂട്ട്മെൻറുകൾ നടന്നിരുന്നതെങ്കിൽ ഇപ്പോൾ അത് ചിലയിടത്തെങ്കിലും ചില കമ്പനികൾ കൈയ്യടക്കിയിരിക്കയാണ്.വലിയതോതിലുള്ള ചതിക്കുഴികളിലേക്കാണ് പോകുന്നതെന്നറിയാതെ ധാരാളം പേർ ഇവരുടെ വലയിൽ വീഴുകയും ചെയ്യുന്നുണ്ട്.പ്രത്യേകിച്ച് മലയാളി നഴ്സുമാർ. നേരിട്ട് ആശുപത്രികൾ റിക്രൂട്ട് ചെയ്യുന്നവർക്ക് ശബളവും, ആനുകൂല്യങ്ങളും നേരിട്ട് നേഴ്സുമാരുടെ അക്കൗണ്ടുകളിലേക്ക് തന്നെ ലഭിക്കുകയാണെങ്കിൽ ഇവർ അത് നേരിട്ടാണ് കൊടുക്കുന്നത്.പറഞ്ഞതിന്റെ പകുതി പോലും കിട്ടുകയില്ലെന്ന് മാത്രമല്ല, പറഞ്ഞതിലും കൂടുതൽ സമയം ജോലി ചെയ്യേണ്ടിയും വരുന്നു. ആശുപത്രികളുടെ പേര് റിക്രൂട്ട്മെൻ്റുകളുടെ പരസ്യങ്ങളിൽ കാണാമെങ്കിലും താഴെ ചെറുതായി ചില കമ്പനികളുടെയും പേര് കാണാം. അങ്ങനെയെങ്കിൽ നിങ്ങൾക്ക് നിയമനം നൽകുക ആ കമ്പനികൾ ആയിരിക്കും. അവരുടെ കീഴിലായിരിക്കും ജോലി ചെയ്യേണ്ടി വരിക.ആശുപത്രികൾ നേരിട്ട് നൽകുന്ന ശമ്പളത്തേക്കാൾ കുറവായിരിക്കുമത്.കൊടിയ പീഢനവും ഇവരുടെ കീഴിൽ…
Read More »