NEWS

അ​ന​ധി​കൃ​ത​മാ​യി ഗൾഫ് രാജ്യങ്ങളിൽ താമസിക്കുന്നവർക്ക് പൊതുമാപ്പ് നൽകുമെന്ന അറിയിപ്പ് വ്യാജം

വ്യാജവാ​ര്‍​ത്ത​ക​ള്‍ക്കും അ​ഭ്യൂ​ഹങ്ങൾക്കുമെതിരെ കർശന നടപടികളുമായി യു.​എ.​ഇ ഭരണകൂടം. വി​വ​ര​ങ്ങ​ളു​ടെ സ്രോ​ത​സ്സ്​ പ​രി​ശോ​ധി​ച്ച്‌ ഔ​ദ്യോ​ഗി​ക ഉ​റ​വി​ട​ത്തി​ല്‍​നി​ന്നോ, അ​ധി​കാ​രി​ക​ളു​ടെ പക്കൽനി​ന്നോ മാ​ത്ര​മേ ഇ​ത്ത​രം വാർത്തകള്‍ സ്വീകരിക്കാ​ന്‍ പാ​ടു​ള്ളൂ​. സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി കിം​വ​ദ​ന്തി​ക​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്നവർക്കും വ്യാജവാ​ര്‍​ത്ത​ക​ള്‍ പ്ര​സിദ്ധീകരി​ക്കു​ന്ന​വർക്കും ഒ​രു വ​ര്‍​ഷം ത​ട​വും ഒ​രു ല​ക്ഷം ദി​ര്‍​ഹം പി​ഴ​യു​മാ​ണ് ശിക്ഷ

ഷാ​ര്‍​ജ: അ​ന​ധി​കൃ​ത​മാ​യി രാ​ജ്യ​ത്ത് താമസിക്കുന്നവ​ര്‍​ക്ക് ഷാ​ര്‍​ജ​യി​ലെ ഒ​രു സ​ര്‍​വി​സ് സെ​ന്‍റ​ര്‍ വ​ഴി പൊ​തു​മാ​പ്പ് ല​ഭി​ക്കും എന്ന വാ​ര്‍​ത്ത വ്യാജമാ​ണെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. അ​ഭ്യൂ​ഹങ്ങൾ പ്ര​ച​രി​പ്പി​ക്കു​ക​യോ വ്യാജവാ​ര്‍​ത്ത​ക​ള്‍ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യോ ചെ​യ്യു​ന്ന​വ​ര്‍​ക്കു​ള്ള ശി​ക്ഷ ക​ഴി​ഞ്ഞ​ ദി​വ​സം യു.​എ.​ഇ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ട്ട​ര്‍ ഓ​ര്‍​മ​പ്പെ​ടു​ത്തി​യി​രു​ന്നു.

ഫെ​ഡ​റ​ല്‍ നി​യ​മ​ത്തി​ന്‍റെ ആ​ര്‍​ടി​ക്കിള്‍ 52 പ്ര​കാ​രം അ​ഭ്യൂ​ഹങ്ങൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നും തെ​റ്റാ​യ വാ​ര്‍​ത്ത​ക​ള്‍ ന​ല്‍​കു​ന്ന​തി​നും ശി​ക്ഷ ഒ​രു വ​ര്‍​ഷം ത​ട​വും ഒ​രു ല​ക്ഷം ദി​ര്‍​ഹം പി​ഴ​യു​മാ​ണ്.
മ​ന്ത്രാ​ല​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍ അ​ധി​കാ​രി​ക​ളി​ല്‍​നി​ന്നു മാ​ത്ര​മേ സ്വീ​ക​രി​ക്കാ​വൂ എ​ന്നും സോ​ഷ്യ​ല്‍ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ള്‍ വ​ഴി കിം​വ​ദ​ന്തി​ക​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​തും വി​ശ്വ​സ​നീ​യ​മ​ല്ലാ​ത്ത വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​തും ശി​ക്ഷാ​ര്‍​ഹ​മാ​യ കു​റ്റ​മാ​ണെ​ന്നും പൊ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

വി​വ​ര​ങ്ങ​ളു​ടെ സ്രോ​ത​സ്സ്​ പ​രി​ശോ​ധി​ച്ച്‌ ഔ​ദ്യോ​ഗി​ക ഉ​റ​വി​ട​ത്തി​ല്‍​നി​ന്നോ, അ​ധി​കാ​രി​ക​ളു​ടെ പക്കൽനി​ന്നോ മാ​ത്ര​മേ ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ സ്വീകരിക്കാ​ന്‍ പാ​ടു​ള്ളൂ​വെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. പ്ര​സി​ദ്ധീ​ക​രി​ച്ച വി​വ​രം ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള അ​ധി​കാ​രി​ക​ള്‍​ക്കോ ​​സ്ഥാ​പ​ന​ങ്ങ​ള്‍​ക്കോ ​​എ​തി​രെ പൊ​തു​ജ​നാ​ഭി​പ്രാ​യം ഇ​ള​ക്കി​വി​ടു​ക​യോ അ​ല്ലെ​ങ്കി​ല്‍ പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍, പ്ര​തി​സ​ന്ധി​ക​ള്‍, അ​ത്യാ​ഹി​തം, ദു​ര​ന്ത​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ സ​മ​യ​ത്ത് ​പ്ര​ശ്ന​ങ്ങ​ള്‍​ക്ക്​ കാ​ര​ണ​മാ​വു​ക​യോ ചെ​യ്താ​ല്‍ പി​ഴ ര​ണ്ടു ല​ക്ഷ​വും ത​ട​വ്​ ര​ണ്ടു​ വ​ര്‍​ഷ​വു​മാ​ണ്.

Back to top button
error: