Month: January 2022
-
India
മരിച്ചിട്ടും കാമഭ്രാന്തൻമാർ വിട്ടില്ല, സ്വകാര്യഭാഗങ്ങളില്‍ മാത്രം 30-ലേറെ മുറിവുകള്‍;16 പെൺകുട്ടിയോട് ചെയ്തത് കൊടുംക്രൂരത
മരിച്ചിട്ടും വിടാതെ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത മൂന്നു പേരെ രാജസ്ഥാൻ പോലീസ് അറസ്റ്റ് ചെയ്തു രാജസ്ഥാനിലെ ബുണ്ടിയിലാണ് സംഭവം. കൊല്ലപ്പെട്ട 16 വയസ്സുകാരി അതിക്രൂരമായ ബലാത്സംഗത്തിനിരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മരണം സംഭവിച്ചതിന് ശേഷവും പ്രതികൾ പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരിക്കുന്നത്. പെൺകുട്ടിയുടെ ശരീരമാസകലം മുറിവുകളും പാടുകളും ഉണ്ടെന്നും പോലീസ് പറഞ്ഞു. ഡിസംബർ 23-ാം തീയതിയാണ് ആടുകളെ മേയ്ക്കാനായി വയലിൽപോയ പെൺകുട്ടിയെ കാണാതായത്. തുടർന്ന് നടത്തിയ തിരച്ചിൽ പെൺകുട്ടിയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തുകയായിരുന്നു. നഗ്നമായ നിലയിൽ ശരീരമാസകലം മുറിവേറ്റ അവസ്ഥയിലായിരുന്നു മൃതദേഹം. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന് പ്രാഥമിക അന്വേഷണത്തിൽ തന്നെ പോലീസ് കണ്ടെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പിടികൂടുകയും ചെയ്തു. ബലാത്സംഗശ്രമം ചെറുക്കാനുള്ള ശ്രമത്തിനിടെയാണ് മൂന്ന് പ്രതികളും ചേർന്ന് പെൺകുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ മാത്രം മുപ്പതിലേറെ മുറിവുകളാണുണ്ടായിരുന്നത്.മരിച്ച ശേഷവും ബലാത്സംഗം തുടർന്നെന്നും അതിനുമുമ്പ് ദുപ്പട്ട കൊണ്ട് കുട്ടിയെ കെട്ടിയിട്ടതായും പോലീസ് പറഞ്ഞു.
Read More » -
Kerala
ഫോണിൽ എങ്ങനെയാണ് പെട്ടെന്ന് ചാർജ്ജ് തീരുന്നത് ? ശ്രദ്ധിക്കാം ഈ കാര്യങ്ങൾ
ഫോൺ ചാർജ്ജ് ചെയ്യാൻ കുത്തിവച്ചിട്ട് സ്വിച്ചിടാൻ മറക്കുന്ന അമളിയും ഇനി ഉണ്ടാവില്ല ഫോൺ ചാർജ്ജ് ചെയ്യാൻ കുത്തിവച്ചിട്ട് സ്വിച്ചിടാൻ മറക്കുന്ന അമളി പറ്റാത്തവരായി ആരും കാണില്ല. അതുമല്ലെങ്കിൽ ചാർജർ ശരിക്കും കണക്ട് ചെയ്തിട്ടില്ലെങ്കിലും ഫോൺ ചാർജാകാതെ നമ്മുടെ സമയം നഷ്ടപ്പെടുന്ന മറ്റ് അബദ്ധങ്ങൾ.കുറച്ചുനേരം കഴിഞ്ഞ് ഫോൺ എടുത്തു നോക്കുമ്പോൾ ചാർജ് ആയിട്ടില്ലെന്ന് കണ്ട് നിരാശപ്പെടേണ്ട സാഹചര്യം ഇനിയുണ്ടാവില്ല. ഈ ട്രിക്ക് ഉപയോഗിച്ച് സ്മാർട്ട് ഫോണിൽ ചാർജ് കേറുന്നുണ്ടോ ഇല്ലയോ എന്ന് സൗണ്ട് വഴി മനസിലാക്കാം. ഇതിനായി പ്രത്യേക ഉപകരണങ്ങളോ ഒന്നും വേണ്ട. ഫോൺ ചാർജിങ്ങിലാണെന്ന് കാണിക്കുന്ന ആപ്ലിക്കേഷൻ ഉപയോഗിച്ച് ഇങ്ങനെയുള്ള അബദ്ധങ്ങൾ ഒഴിവാക്കാം. അതെങ്ങനെയെന്ന് നോക്കാം. ആദ്യം നിങ്ങളുടെ സ്മാർട്ട് ഫോണിലെ ഗൂഗിൾ ക്രോം (google chrome)ലേക്ക് പോകുക. സെർച്ച് ബാറിൽ tnshorts.com എന്ന് നൽകി ഈ സൈറ്റ് ഓപ്പൺ ചെയ്യുക. അവിടെ ബാറ്ററി സൗണ്ട് എന്ന് സെർച്ച് ചെയ്യുക. തുടർന്ന് വരുന്ന ചാർജിങ് ട്രിക്ക് എന്ന് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക. ആപ്പ്…
Read More » -
Kerala
മദ്യപിച്ച് കാർ ഓടിച്ചു, ബൈക്ക് യാത്രികരെ ഇടിച്ചിട്ട് നിർത്താതെ പോയി; എഎസ്ഐയെ നാട്ടുകാർ പിടികൂടി
തൃശൂർ : മദ്യപിച്ച് കാർ ഓടിക്കുകയും ബൈക്ക് യാത്രക്കാരെ ഇടിച്ചിട്ട് നിർത്താതെ പോകുകയും ചെയ്ത എഎസ്ഐയേയും സംഘത്തേയും നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു . മലപ്പുറം പൊലീസ് ക്യാംപിലെ എഎസ്ഐ പ്രശാന്തിനെയും സുഹൃത്തുക്കളെയുമാണ് നാട്ടുകാർ പിന്തുടർന്ന് പിടികൂടിയത്. ഇന്നലെ രാത്രി തൃശ്ശൂർ കണ്ണാറയിലാണ് സംഭവം.ബൈക്ക് യാത്രക്കാരായ ലിൽജിത്ത് (24), കാവ്യ (22) എന്നിവർക്കാണ് ഇവരുടെ വാഹനം ഇടിച്ച് പരിക്കേറ്റത്. രണ്ട് പേരുടെയും കാലൊടിഞ്ഞു. മുട്ടിന് ഗുരുതരമായ പരിക്കേറ്റതിനാൽ ലിൽജിത്തിന് ശസ്ത്രക്രിയയും വേണ്ടിവന്നു. മദ്യപിച്ച് വാഹനമോടിച്ചതിനും അപകടമുണ്ടാക്കിയതിനുമാണ് പ്രശാന്തിനും സംഘത്തിനുമെതിരെ കേസെടുത്തിട്ടുള്ളത്. എൽത്തുരുത്ത് സ്വദേശികളായ ഫ്രാൻസി, ആൻ്റണി, പ്രവീൺ എന്നിവരാണ് പ്രശാന്തിനൊപ്പം കാറിലുണ്ടായിരുന്നത്. കണ്ണാറയിലെ ഒരു വീട്ടിലെ പിറന്നാൾ ആഘോഷത്തിന് ശേഷം മടങ്ങുകയായിരുന്നു സംഘം. അപകടം നടന്ന ശേഷവും വാഹനം നിർത്താതെ പോയ ഇവരെ നാട്ടുകാർ പിന്നാലെയെത്തി പിടികൂടുകയായിരുന്നു. പ്രകോപിതരായ നാട്ടുകാരിൽ നിന്ന് പൊലീസെത്തിയാണ് ഇവരെ രക്ഷിച്ചത്. പ്രശാന്താണ് കാർ ഓടിച്ചതെന്ന സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
Read More » -
India
ചൈനീസ് കടന്നുകയറ്റം ; മോദിയോട് മൗനം വെടിയണമെന്ന് രാഹുൽ ഗാന്ധി
കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്‌വരയിൽ ചൈനീസ് സൈന്യം തങ്ങളുടെ ദേശീയ പതാക ഉയർത്തിയതായി റിപ്പോർട്ട്. പുതുവർഷ ദിനത്തിലായിരുന്നു സംഭവം. കഴിഞ്ഞയാഴ്ച അരുണാചൽ പ്രദേശിലെ 15 സ്ഥലങ്ങളുടെ പേര് ചൈന മാറ്റിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഗൽവാനിൽ ചൈനീസ് പതാക ഉയർത്തിക്കൊണ്ടുള്ള ചൈനീസ് നീക്കം.അതേസമയം ചൈനയുടെ കടന്നുകയറ്റത്തിൽ കേന്ദ്രസർക്കാർ മൗനം പാലിച്ചിരിക്കുകയാണെന്നും രാജ്യത്തിന്റെ പരമാധികാരത്തിൽ പ്രധാനമന്ത്രി വിട്ടുവീഴ്ച ചെയ്യുകയാണെന്നും കോൺഗ്രസ് വക്താവ് ഗൗരവ് വല്ലഭ് ആരോപിച്ചു. ഗൽവാനിൽ ഇന്ത്യയുടെ ത്രിവർണ പതാകയാണ് കൂടുതൽ ചേരുകയെന്നും പ്രധാനമന്ത്രി മൗനം വെടിയണമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ആവശ്യപ്പെട്ടു.
Read More » -
Kerala
ബസും കാറും കൂട്ടിയിടിച്ച് തിരുവല്ല സ്വദേശിനി മരിച്ചു
ഗുരുവായൂർ ദർശനത്തിനു ശേഷം മടങ്ങുകയായിരുന്ന തീർത്ഥാടകരുടെ കാർ കൊടുങ്ങല്ലൂരിൽ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.കാർ യാത്രക്കാരിയായ തിരുവല്ല സ്വദേശി വിജയലക്ഷ്മിയാണ് മരിച്ചത്.കാറിലുണ്ടായിരുന്ന മറ്റു രണ്ടു പേർക്കും പരിക്കേറ്റിട്ടുണ്ട്. ദേശീയപാത 66ൽ ശ്രീനാരായണപുരത്തിനു സമീപം അഞ്ചാംപരുത്തിയിൽ ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ഗുരുവായൂർ ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ കൊടുങ്ങല്ലൂരിൽനിന്നും കൊല്ലൂരിലേക്കു പോവുകയായിരുന്ന കെഎസ്ആർടിസി ഡീലക്സ് ബസുമായി ഇവരുടെ കാർ കൂട്ടിയിടിച്ചാണ് അപകടം കൊടുങ്ങല്ലൂർ അഗ്നിരക്ഷാ സേനയെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Read More » -
Kerala
കുത്തിവയ്പിനെ തുടർന്ന് യുവതി മരിച്ചു; കോവിഡ്–വാക്സീൻ അലർജി കാരണമെന്ന് റിപ്പോർട്ട്
കുറ്റിപ്പുറം കാങ്കപ്പുഴകടവ് സ്വദേശി തോണിക്കടവത്ത് സബാഹിന്റെ ഭാര്യ ഹസ്നയാണ് (27) മരിച്ചത് അലർജിക്ക് കുത്തിവയ്പ് എടുത്തതിനെ തുടർന്ന് മരിച്ച ഇരുപത്തിയേഴുകാരിയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം പുറത്തുവന്നു. നേരത്തേ കോവിഡ് സ്ഥിരീകരിച്ച യുവതിക്കു കോവിഡിന്റെയും കോവിഡ് വാക്സീന്റെയും അലർജി (അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം) ബാധിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് രാസപരിശോധനാഫലം. കുറ്റിപ്പുറം കാങ്കപ്പുഴകടവ് സ്വദേശി തോണിക്കടവത്ത് സബാഹിന്റെ ഭാര്യ ഹസ്ന (27) നവംബർ 27ന് ആണ് മരിച്ചത്.36 ദിവസങ്ങൾക്കുശേഷം ഇന്നലെയാണ് ആന്തരികാവയവങ്ങളുടെ പരിശോധനാഫലം പുറത്തുവന്നത്.ഇതുമായി ബന്ധപ്പെട്ട അന്തിമ പ്രഖ്യാപനം മെഡിക്കൽ ബോർഡ് കൂടിയശേഷം ഇന്നുണ്ടാകും. യുവതിക്ക് കോവിഡിനെ തുടർന്നും ഇതിനുശേഷം വാക്സിൻ എടുത്ത സമയത്തും ഹൈപ്പർ സെൻസിറ്റിവിറ്റി റിയാക്‌ഷൻ ഉണ്ടായി എന്നു റിപ്പോർട്ടിൽ പറയുന്നു. ജില്ലാ മെഡിക്കൽ ഓഫിസറുടെ കീഴിൽ രൂപീകരിച്ച പ്രത്യേക സ്ക്വാഡ് ആശുപത്രിയിലും മറ്റും നടത്തിയ പരിശോധനയുടെ റിപ്പോർട്ടും നിലവിലെ രാസപരിശോധനാ ഫലവും ഏകോപിപ്പിച്ചാണ് മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കുക.
Read More » -
Kerala
ശബരിമല:മൂലംനാൾ ശങ്കർ വർമ്മ ഇത്തവണത്തെ പന്തളം രാജപ്രതിനിധി
ഈ വർഷത്തെ മകരവിളക്ക് ഉത്സവത്തിന് ശബരിമല അയ്യപ്പസ്വാമിക്ക് ചാർത്തുവാനുള്ള തിരുവാഭരണങ്ങളുമായി പന്തളം വലിയ തമ്പുരാൻ രേവതിനാൾ പി.രാമവർമ്മ രാജയയുടെ പ്രതിനിധിയായി പന്തളം ശ്രാമ്പിക്കൽ കൊട്ടാരത്തിൽ മൂലംനാൾ ശങ്കർ വർമ്മയെ നിശ്ചയിച്ചു.പന്തളംകൊട്ടാരം നിർവ്വാഹകസംഘത്തിന്റെ ഭരണസമിതിയാണ് ശങ്കർ വർമ്മയെ വലിയതമ്പുരാന്റെ പ്രതിനിധിയായി നിശ്ചയിക്കാൻ ശുപാർശ ചെയ്തത്. വലിയരാജയുടെ അംഗീകാരത്തോടെ മൂലംനാൾ ശങ്കർ വർമ്മ ഈ വർഷത്തെ രാജപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു. പന്തളം ശ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണംനാൾ അംബതമ്പുരാട്ടിയുടെയും കോട്ടയം കാഞ്ഞിരക്കാട് ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടെയും ഇളയ പുത്രനാണ് നിയുക്ത രാജപ്രതിനിധി.കേരള സംസ്ഥാന വൈദ്യൂതി ബോർഡിൽ നിന്നു സീനിയർ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറായി വിരമിച്ച ഇദ്ദേഹം ഡ്രീം വിന്നേഴ്‌സ് പ്രൊജക്ട് ആന്റ് സർവ്വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ എം.ഡി.ആയി പ്രവർത്തിക്കുന്നു. കേരള ക്ഷത്രിയക്ഷേമസഭയുടെ മദ്ധ്യമേഖല സെക്രട്ടറിയായും പ്രവർത്തിച്ചു വരുന്നു. കൊച്ചിയിൽ ഇളംകുന്നപ്പുഴ നടക്കൽ കോവിലകം അംഗം ഡോക്ടർ ബിന്ദുവർമ്മ (ദന്തൽ സിവിൽ സർജൻ ഗവ: ജനറൽ ആശുപത്രി ഇരിഞ്ഞാലക്കുട) പത്‌നിയും, ഡോ:ആര്യ അരവിന്ദ്, അജയ്.എസ്സ്.വർമ്മ (മെഡിക്കൽ വിദ്യാർത്ഥി) എന്നിവർ…
Read More » -
India
യുഎഇയില്‍ എമിറേറ്റ്‌സ് ഐഡി പുതുക്കാന്‍ എന്തൊക്കെ ചെയ്യണം?
അബുദാബി: കാലഹരണപ്പെട്ട ഐഡി കാര്‍ഡ് പുതുക്കുന്നതിനുള്ള സമയപരിധി കാലഹരണപ്പെടുന്ന തീയതി മുതല്‍ 30 ദിവസമാണ്. അതായത് അതിനുശേഷം പിഴകള്‍ ബാധകമാകും എന്നർത്ഥം. എമിറേറ്റ്‌സ് ഐഡി കാലഹരണപ്പെട്ടതിന് ശേഷം, ഐഡി ഉടമ അതിന്റെ പുതുക്കലിനായി അപേക്ഷിക്കണം. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് (FAIC) നിങ്ങളുടെ ഐഡി കാര്‍ഡ് പുതുക്കാന്‍ അഭ്യര്‍ത്ഥിച്ച് SMS വഴി നിങ്ങള്‍ക്ക് ഒരു അറിയിപ്പ് അയയ്ക്കും. നിങ്ങളുടെ പുതുക്കല്‍ അപേക്ഷ നേരിട്ട് ഒരു അംഗീകൃത ടൈപ്പിംഗ് സെന്ററിലോ FAIC-യുടെ വെബ്സൈറ്റ് വഴിയോ സമര്‍പ്പിക്കേണ്ടതുണ്ട്. നിങ്ങളുടെ ബയോമെട്രിക് വിശദാംശങ്ങള്‍ നല്‍കുന്നതിന് നിങ്ങള്‍ FAIC-ന്റെ സേവന കേന്ദ്രങ്ങളില്‍ ഒന്നോ പ്രതിരോധ മെഡിക്കല്‍ സെന്ററുകളോ സന്ദര്‍ശിക്കേണ്ടതായി വന്നേക്കാം. യുഎഇ പൗരന്മാര്‍ക്ക് എമിറേറ്റ്‌സ് ഐഡി പുതുക്കുന്നതിന് കാലാവധി തീരുന്നതിന് ആറ് ദിവസം മുതല്‍ ഒരു മാസം വരെ അപേക്ഷിക്കാം. യുഎഇ റസിഡന്‍സ് വിസ ഉടമകള്‍ക്ക് അവരുടെ താമസ വിസ പുതുക്കുകയോ വീണ്ടും നല്‍കുകയോ ചെയ്യുമ്പോള്‍ മാത്രമേ പുതുക്കലിന് അപേക്ഷിക്കാന്‍ കഴിയൂ. എമിറേറ്റ്‌സ് ഐഡിയെ…
Read More » -
Kerala
സിൽവർ ലൈൻ പാക്കേജായി; നഷ്ടപരിഹാരം ഇങ്ങനെ
തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു. വാസസ്ഥലം നഷ്ടപ്പെടുന്നവര്‍ക്ക് 4.60 ലക്ഷം രൂപയ്ക്കു പുറമേ നഷ്ടപരിഹാരവും നല്‍കും. അല്ലെങ്കില്‍ നഷ്ടപരിഹാരവും 1,50,000 രൂപയും ലൈഫ് മാതൃകയില്‍ വീടും നിര്‍മിച്ചു നല്‍കും. വാസസ്ഥലം നഷ്ടമാകുകയും ഭൂരഹിതരാകുകയും ചെയ്യുന്ന അതിദരിദ്ര കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരവും 5 സെന്റ് ഭൂമിയും ലൈഫ് മാതൃകയില്‍വീടും നല്‍കും. അല്ലെങ്കില്‍ നഷ്ടപരിഹാരവും 5 സെന്റ് ഭൂമിയും 4 ലക്ഷം രൂപയും, അതല്ലെങ്കില്‍ നഷ്ടപരിഹാരവും 10 ലക്ഷവും നല്‍കും. ബാധിക്കുന്ന കുടുംബങ്ങളിലെ യോഗ്യരായ ഉദ്യോഗാർഥികൾക്ക് പദ്ധതിയിലെ നിയമനങ്ങളിൽ മുൻഗണന. കച്ചവട സ്ഥാപനം നഷ്ടമാകുന്നവർക്ക് കെ റെയിൽ നിർമിക്കുന്ന വാണിജ്യ സ്ഥാപനങ്ങളിൽ കട മുറി അനുവദിക്കാൻ മുൻഗണന. • കാലിത്തൊഴുത്ത് പൊളിച്ചുനീക്കിയാൽ : 25,000–50,000 രൂപ വരെ നഷ്ടപരിഹാര തുക • വാണിജ്യ സ്ഥാപനം നഷ്ടപ്പെടുന്നവർക്ക്: നഷ്ടപരിഹാരവും 50,000 രൂപയും • വാടക കെട്ടിടത്തിലെ വാണിജ്യ സ്ഥാപനം നഷ്ടമാകുന്നവർക്ക്: 2 ലക്ഷം രൂപ • വാസസ്ഥലം നഷ്ടമാകുന്ന വാടകക്കാർക്ക്: 30,000 രൂപ…
Read More » -
Kerala
കൊളസ്ട്രോൾ നില കുറയ്ക്കാൻ കാന്താരി അച്ചാർ, സിറപ്പ്, ഉപ്പിലിട്ടത്..
ഏറെ ഔഷധഗുണങ്ങളുള്ള ഒന്നാണ് കാന്താരിമുളക്.ഇതിലടങ്ങിയിരിക്കുന്ന ക്യാപസിസിൻ ദഹനപ്രക്രിയ സുഗമമാക്കുന്നു. ഉയർന്ന കൊളസ്ട്രോൾ നിയന്ത്രിക്കാനും കാന്താരി മുളകിന് സാധിക്കും. ജീവകങ്ങൾ ആയ എ,സി, ഇ എന്നിവയാൽ സമ്പുഷ്ടമാണ് കാന്താരിമുളക്. ഇതു മാത്രമല്ല കാൽസ്യം, അയൺ, പൊട്ടാസ്യം ഫോസ്ഫറസ് എന്നിവയാലും സമ്പുഷ്ടം ആണിത്. ശരീരത്തിലെ അമിതമായ കൊഴുപ്പ് ഇല്ലാതാക്കാനും പൊണ്ണത്തടി കുറയ്ക്കുവാനും കാന്താരി മുളകിന് സാധിക്കും. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും കാന്താരിയുടെ ഉപയോഗം നല്ലതാണ്. ഒരു കിലോ കാന്താരിക്ക് കഴിഞ്ഞ സീസണിൽ 250 മുതൽ 500 രൂപ വരെയായിരുന്നു വില.കാന്താരി പച്ചയായി അധകകാലം സൂക്ഷിച്ചു വയ്ക്കാനാവില്ല.അതേസമയം അച്ചാറിട്ടാൽ ദീർഘകാലം ഉപയോഗിക്കുകയും ചെയ്യാം.കാന്താരി മുളക് കൊളസ്ട്രോൾ നില കുറയ്ക്കാൻ പ്രയോജനപ്പെടുന്നതിനാൽ ഇത് ഉപയോഗിച്ച് ധാരാളം ഫുഡ് സപ്ലിമെന്റുകൾ നമുക്ക് ഉണ്ടാക്കാം. വിപണിയിൽ എല്ലാകാലത്തും ഡിമാൻഡുള്ള കാന്താരി അച്ചാർ, ഉപ്പിലിട്ട കാന്താരി, കാന്താരി സിറപ്പ് തുടങ്ങിയവ അതിൽ പ്രധാനമാണ്. *കാന്താരി അച്ചാർ കാന്താരി- 200 ഗ്രാം നല്ലെണ്ണ- നാല് ടീസ്പൂൺ വിനാഗിരി- നാല് ടീസ്പൂൺ ഇഞ്ചി ചതച്ചത്- രണ്ട് ടീസ്പൂൺ…
Read More »