KeralaNEWS

ക്രിസ്ത്യൻ സ്കൂളിന് നേരെ ആക്രമണം; വിശുദ്ധ രൂപങ്ങൾ തകർത്തു;സംഭവം പാലക്കാട്ട്

ക്രിസ്ത്യൻ സ്കൂളിന് നേരെ പാലക്കാട്ട് ആക്രമണം.വിശുദ്ധരൂപങ്ങൾ തകർക്കുകയും സ്കൂൾ പരിസരം മലമൂത്ര വിസര്‍ജനം നടത്തി വൃത്തികേടാക്കുകയും ചെയ്തിട്ടുണ്ട്
പാലക്കാട് മണ്ണാർക്കാട് കാഞ്ഞിരപ്പുഴ മുണ്ടക്കുന്ന് ഹോളി ഫാമിലി കോൺവന്റ് യുപി സ്കൂളിലെ വിശുദ്ധ രൂപമാണ്  തകർത്തത്. രാത്രിയുടെ മറവില്‍ കെട്ടിടത്തിന് കേടുപാടുകള്‍ വരുത്തുകയും മലമൂത്ര വിസര്‍ജനം നടത്തി വൃത്തികേടാക്കുകയും ചെയ്തിട്ടുണ്ട്.മണ്ണാര്‍ക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
സ്കൂളിന് മുന്നില്‍ സ്ഥാപിച്ചിട്ടുള്ള മാതാവിന്റെ രൂപത്തിനോട് ചേര്‍ന്ന് പ്രാര്‍ഥിക്കുന്ന കുട്ടികളുടെ ശില്‍പമാണ് തകർത്തത്. സ്കൂളിനകത്ത് ഗോവണിയിൽ സ്ഥാപിച്ചിരുന്ന വിശുദ്ധ മറിയം ത്രേസ്യായുടെ ഫോട്ടോ കെട്ടിടത്തിന് പിന്നിലെ വാഴക്കൂട്ടത്തിൽ കൊണ്ടിട്ട നിലയിലുമായിരുന്നു.കൊന്തയും കുരിശും തകർത്തിട്ടുണ്ട്.സ്കൂളിനകത്ത് മനുഷ്യ വിസർജ്യം എറിഞ്ഞ നിലയിലാണ്.മണ്ണാര്‍ക്കാട് ഡിവൈഎസ്പി വി.എ.കൃഷ്ണദാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: