NEWS

സിനിമ കാണാൻ തിയേറ്ററുകളിൽ പോകണ്ട, നാളെ മുതൽ എസ്.ബി കോളജിൽ തന്നെ വിദ്യാർത്ഥികൾക്ക് സിനിമ കാണാം

ചങ്ങനാശ്ശേരി എസ്.ബി കോളജിലെ വിദ്യാർത്ഥികൾക്ക് നാളെ മുതൽ കോളജിൽ തന്നെ സിനിമ കാണാം. ഇവിടെ മിനി തീയറ്റർ പ്രവർത്തനമാരംഭിക്കുന്നു.
പുഷ്ബാക്ക് സീറ്റുമുതൽ മർട്ടിപ്ലക്സ് തീയറ്ററിനോട് കിടപിടിക്കുന്ന വിധം തയ്യാറാക്കിയ അക്വസ്റ്റിക്സും ചേർന്ന എസ്.ബി കോളജിലെ മിനി തീയറ്ററിൽ ചലച്ചിത്ര പ്രദർശനങ്ങളും ചലചിത്ര മേളകളും സംഘടിപ്പിക്കും

ക്യാമ്പസുകൾ മോഡേൺ ആകുന്നു. സിനിമ കാണാൻ വിദ്യാർത്ഥികൾക്ക് തിയേറ്ററുകളിൽ പോകണ്ട. പഠിക്കുന്ന കോളജിൽ തന്നെ സൗകര്യമൊരുങ്ങുന്നു.
ചങ്ങനാശ്ശേരി എസ്.ബി കോളജിൽ നാളെ മുതൽ മിനി തീയറ്റർ പ്രവർത്തനമാരംഭിക്കുന്നു.
പുഷ്ബാക്ക് സീറ്റുമുതൽ മർട്ടിപ്ലക്സ് തീയറ്ററിനോട് കിടപിടിക്കുന്ന വിധം തയ്യാറാക്കിയ അക്വസ്റ്റിക്സും ചേർന്ന എസ്.ബി കോളജിലെ മിനി തീയറ്റർ നാളെ മുതൽ പ്രദർശനങ്ങൾക്ക് തയ്യാർ.

Signature-ad

1970-85 കാലത്ത് എസ്.ബി കോളജിന്റെ രക്ഷാധികാരിയായിരുന്ന കർദ്ദിനാൾ മാർ ആന്റണി പടിയറയുടെ പേരിലുള്ള മിനി തീയറ്റർ ബുധനാഴ്ച 12 മണിക്ക് ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലിത്തയും കോളജിന്റെ രക്ഷാധികാരിയുമായ മാർ ജോസഫ് പെരുന്തോട്ടം ആശീർവദിച്ച് ഉദ്ഘാടനം ചെയ്യും.

കോളജ് മാനേജർ മോൺ. തോമസ് പാടിയത്ത് ആശംസകൾ അർപ്പിക്കും.

പ്രിൻസിപ്പൽ ഫാ.റെജി പി. കുര്യൻ സ്വാഗതവും ബർസാർ മോഹൻ മാത്യു കൃതജ്ഞതയും രേഖപ്പെടുത്തും.

ബിരുദ ബിരുദാനന്തര തലങ്ങളിൽ അക്കാദമിക് വിഷയമായി ചലച്ചിത്രപഠനവുമുണ്ട്.

എല്ലാ വ്യാഴാഴ്ചകളിലും ചലച്ചിത്ര പ്രദർശനങ്ങളും ചലചിത്ര മേളകളും സംഘടിപ്പിക്കുന്ന ഫിലിം ക്ലബും കോളജിലുണ്ട്.

ഇത്തരം ചലച്ചിത്ര പ്രദർശനങ്ങൾ ഇനി തീയേറ്റർ അനുഭവത്തോടെ വിദ്യാർത്ഥികൾക്ക് ആസ്വദിക്കാനാകും.

സ്മാർട്ട് സ്ക്രീനും ഡോൾ ബി നിലവാരത്തിലുള്ള സൗണ്ട് സിസ്റ്റവും മിനി തീയേറ്ററിൽ സജ്ജീകരിച്ചിട്ടുണ്ട്.

Back to top button
error: