തങ്ങളുടെ ബസിൽ കയറാൻ വന്നശേഷം മറ്റൊരു ബസിൽ കയറിയ യാത്രക്കാർക്ക് നേരെ സ്വകാര്യ ബസുകാരുടെ ആക്രമണം.ആക്രമണത്തിൽ ഒരു സ്ത്രീക്ക് പരിക്കേറ്റു.ചോറ്റാനിക്കര സ്വദേശിനി രജനിക്കാണു(48) പരിക്ക്. പിറവം നഗരസഭ ബസ് സ്റ്റാൻഡിൽ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.
ഭർത്താവിനൊപ്പം ഉഴവൂർക്കു പോകുന്നതിനായാണ് രജനി സ്റ്റാൻഡിൽ എത്തിയത്. പാലായിലേക്കുള്ള സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് സർവീസും ഓർഡിനറി സർവീസും സ്റ്റാൻഡിൽ പാർക്കു ചെയ്യുന്നുണ്ടായിരുന്നു. ലിമിറ്റഡ് സ്റ്റോപ്പ് ബസിൽ കയറുന്നതിനു തയാറെടുത്ത രജനിയും ഭർത്താവും പിന്നീടു ഓർഡിനറി സർവീസിൽ കയറുകയായിരുന്നു.
ഇതിൽ പ്രകോപിതനായ ലിമിറ്റഡ് സ്റ്റോപ്പ് സർവീസിലെ ജീവനക്കാരാൻ ഓടിയിറങ്ങി രജനിയെ അടിക്കുകയായിരുന്നു.നിലത്തു വീണ ഇവരെ പൊലീസ് എത്തിയാണു താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു..