ട്രെയിനിൽ പോലീസ് ഉദ്യോഗസ്ഥൻ യാത്രക്കാരനെ മർദ്ദിച്ച സംഭവത്തിൽ എഎസ്ഐയെ സസ്പെൻഡ് ചെയ്ത നടപടി വിവാദമാകുന്നു.യാത്രക്കാരനായ ഷെമീർ നിരവധി കേസുകളിലെ പ്രതിയും പോലീസിനെ കബളിപ്പിച്ച് നടന്ന ആളുമായിരുന്നു. ഇയാളെ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ചപ്പോൾ പോലീസിനെ ആക്രമിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് പോലീസ് പറയുന്നത്.
ഇന്നലെ മദ്യപിച്ച് ട്രെയിനിൽ കയറിയ ഇയാൾ സ്ത്രീകൾക്ക് നേരെ അശ്ലീല ചേഷ്ടകൾ കാണിക്കുകയും തുണി പൊക്കി കാണിക്കുകയും ചെയ്തതോടെയാണ് പോലീസ് ഇടപെട്ടത്. എന്നാൽ നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ എന്ന് തിരിച്ചറിഞ്ഞതോടെ ഇയാളെ കൂട്ടിക്കൊണ്ടു പോകാൻ പോലീസ് നടത്തിയ ശ്രമം ഇയാൾ ചെറുത്തതോടെയാണ് പോലീസ് ആക്രമിച്ചതത്രെ.
എഎസ്ഐ പ്രമോദാണ് മാവേലി എക്സ്പ്രസിൽ വെച്ച് യാത്രക്കാരനെ ബൂട്ടിട്ട് ചവിട്ടിയത്. മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോയ മാവേലി എക്സ്പ്രസ് ഇന്നലെ രാത്രി തലശ്ശേരി പിന്നിട്ടപ്പോഴാണ് സംഭവം.യാത്രക്കാരൻ മദ്യപിച്ച് ബഹളമുണ്ടാക്കുകയും യാത്രക്കാരോട് മോശമായി പെരുമാറുകയും ചെയ്തൂവെങ്കിലും പോലീസ് ബൂട്ടിട്ട് ചവിട്ടിയത് ശരിയല്ലെന്നാണ് പരക്കെയുള്ള ആക്ഷേപം.എന്നാൽ പോലീസ് ഇത് നിഷേധിക്കുകയാണ്. ഇയാൾ സ്ഥിരം പ്രശ്നക്കാരനാണെന്നും അതാണ് പ്രകോപനത്തിനുള്ള കാരണവുമെന്ന് പോലീസും പറയുന്നു.മാഹിയിൽ ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ് ഷമീർ.