നിരവധി ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അസി. പ്രിസൺ ഓഫീസർ അറസ്റ്റിൽ. കണ്ണൂർ സെൻട്രൽ ജയിലിലെ അസി. പ്രിസൺ ഓഫീസറായ കോഴിക്കോട് മേപ്പയൂർ ആവള സ്വദേശി ഭഗവതികോട്ടയിൽ ഹൗസിൽ ബിആർ സുനീഷി(40) നെയാണ് കസബ ഇൻസ്പെക്ടർ എൻ പ്രജീഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
മലപ്പുറം സ്വദേശിയായ 17-കാരനെ പ്രലോഭിപ്പിച്ച് കോഴിക്കോട് കോട്ടപ്പറമ്പിലെ കേരള ഭവൻ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്.മറ്റ് കുട്ടികളുടെ പരാതിയിൽ ഇയാൾക്കെതിരെ മലപ്പുറം എടക്കര പൊലീസ് സ്റ്റേഷനിൽ മാത്രം അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊലീസ് ആണെന്ന് പരിചയപ്പെടുത്തിയാണ് ഇയാൾ ഹോട്ടലുകളിൽ മുറിയെടുക്കുന്നതും, കുട്ടികളെ പ്രലോഭിപ്പിച്ച് കൊണ്ടുവന്ന് പീഡിപ്പിക്കുന്നതും.