കൊച്ചിയിൽ നിന്നുള്ള എൻഫോഴ്‌സ്‌മെന്റ് സംഘം നടൻ ഉണ്ണി മുകുന്ദന്റെ ഒറ്റപ്പാലത്തെ വീട്ടിൽ പരിശോധന നടത്തി. ചൊവ്വാഴ്‌ച രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് 2.30വരെയായിരുന്നു പരിശോധന. ഉണ്ണി മുകുന്ദന്റെ പുതിയ സിനിമ മേപ്പടിയാൻ 14ന് റിലീസ് ചെയ്യാനിരിക്കെയാണ് എൻഫോഴ്‌സ്‌മെന്റ് പരിശോധന.
താരത്തിന്റെ തന്നെ നിർമ്മാണ കമ്പനിയായ ഉണ്ണി മുകുന്ദൻ ഫിലിംസാണ് ചിത്രം നിർമിക്കുന്നത്. മേപ്പടിയാന്റെ നിർമാണവുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ഇടപാടുകളാണ് പരിശോധിച്ചത് എന്നാണ് സൂചന.