Month: January 2022
-
Kerala
സ്വാതന്ത്രസമര സേനാനി കെ.അയ്യപ്പൻ പിള്ള അന്തരിച്ചു
തിരുവനന്തപുരം: സ്വാതന്ത്രസമര സേനാനി കെ അയ്യപ്പൻ പിള്ള അന്തരിച്ചു. 107 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്റ്റേറ്റ് കോൺഗ്രസിന്റെ ആദ്യകാല നേതാക്കളിൽ ഒരാളാണ്. ശ്രീമൂലം പ്രജാസഭയിലെ അംഗമായിരുന്ന ഇദ്ദേഹം രാജ്യത്തെ ഏറ്റവും മുതിർന്ന അഭിഭാഷകരിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം. തിരുവനന്തപുരം കോർപറേഷനിലെ ആദ്യ കൗൺസിലർമാരിൽ ഒരാളുമായിരുന്ന അയ്യപ്പൻ പിള്ളയ്ക്ക് 107 വയസ്സായിരുന്നു.1942-ലാണ് അദ്ദേഹം തിരുവനന്തപുരം നഗരസഭ കൗണ്‍സിലറായത്. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ ആറരയോെ അന്ത്യം സംഭവിക്കുകയായിരുന്നു.
Read More » -
Movie
കാര്‍ത്തിക്ക് നരേനും റഹ്മാനും വീണ്ടും; നിറങ്കള്‍ മൂന്‍ട്രിന്റെ ഷൂട്ടിംഗ് ചെന്നൈയില്‍ തുടങ്ങി
പുതുപുതു അര്‍ത്ഥങ്കളാണ് റഹ്മാന് തമിഴില്‍ താരപ്രവേശനം സാദ്ധ്യമാക്കിയതെങ്കില്‍ അവിടെ സ്ഥിരപ്രതിഷ്ഠ നേടിക്കൊടുത്ത ചിത്രം കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്ത ധ്രുവങ്കള്‍ പതിനാറാണ്. ബില്ലയും സിങ്കം 2 ഉം മറന്നുകൊണ്ടല്ല ഇത് പറയുന്നത്. ധ്രുവങ്കള്‍ പതിനാറിലെ നെഗറ്റീവ് ഷെയ്ഡുള്ള പോലീസ് ഓഫീസറുടെ വേഷം ഇതില്‍നിന്നൊക്കെ ഉയര്‍ന്നുതന്നെ നില്‍ക്കുന്നു. അന്യഭാഷാചിത്രങ്ങളിലേയ്ക്കുള്ള റഹ്മാന്റെ പുനഃപ്രവേശനത്തെ മുമ്പത്തേക്കാള്‍ വേഗത്തിലാക്കാനും ഈ ചിത്രം സഹായിച്ചു. അതുകൊണ്ടുതന്നെ ആ കൂട്ടുകെട്ടില്‍ വീണ്ടും ഒരു ചിത്രം പിറവിയെടുക്കുമ്പോള്‍ പ്രതീക്ഷയും അത്രത്തോളം ഉയരും. കാര്‍ത്തിക് നരേനും റഹ്മാനും വീണ്ടും ഒരുമിക്കുന്ന ചിത്രമാണ് നിറങ്കള്‍ മൂന്‍ട്ര്. ഇത്തവണ റഹ്മാനോടൊപ്പം ശരത് കുമാറും അഥര്‍വ്വയും കൂടി ചേരുന്നുണ്ട്. ചെന്നൈയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. അയ്യങ്കാരന്‍ ഇന്റര്‍നാഷണലിന്റെ ബാനറില്‍ കെ. കരുണാമൂര്‍ത്തിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ടിജോ ടോമി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധായകന്‍ മലയാളികൂടിയായ ജേക്‌സ് ബിജോയ് ആണ്.
Read More » -
NEWS
ആത്മഹത്യയിൽ അവസാനിച്ച പ്രണയം; മരണം വരിച്ച ചെറുപ്പക്കാരനോ, കാമുകൻ പിടഞ്ഞു മരിച്ചതിനു ദൃക്സാക്ഷിയായ കാമുകിയോ, ആരാണ് തെറ്റുകാർ
ഗോപു വിജയ് എന്ന 20 കാരൻ കാമുകി ആതിരക്കൊപ്പം പതിവായി കായൽ തീരത്ത് എത്താറുണ്ടായിരുന്നു. ഇരുവരും തമ്മിൽ അന്ന് വാക്കു തർക്കം ഉണ്ടായി. അൽപ്പസമയം കഴിഞ്ഞ് പെൺകുട്ടി കായൽ തീരത്തുകൂടി ഓടിപ്പോകുന്നത് സമീപവാസികൾ കണ്ടു. അതിനിടെ എന്താണ് സംഭവിച്ചത്…? കുമരകം: ചീപ്പുങ്കൽ മാലിക്കായലിന് സമീപം കാടുകയറിക്കിടന്ന സ്ഥലത്തെ മരത്തിലാണ് വെച്ചൂർ മാമ്പറയിൽ ഹേമാലയം വീട്ടിൽ പരേതനായ ഗിരീഷിന്റെ മകൻ ഗോപു വിജയ്(20) തൂങ്ങിമരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അത്. തുടർന്ന് കൂടെയുണ്ടായിരുന്ന പെൺകുട്ടിയെ കാണാതായി. മൃതദേഹം കണ്ടെത്തിയ ഭാഗത്തു നിന്ന് കത്തും ബാഗും മാസ്ക്കും തൂവാലയും കണ്ടെത്തി. പെൺകുട്ടിയുടേതാണ് ഇതെന്നു ബന്ധുക്കൾ സ്ഥിരീകരിച്ചു. പെൺകുട്ടിയുടെ മൊബൈൽ ഫോണും കണ്ടെത്തി. പക്ഷേ അപ്പോഴൊന്നും പെൺകുട്ടിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഭയന്നോടിയ പെൺകുട്ടി വെള്ളക്കെട്ടിലെ കുറ്റിക്കാട്ടിൽ ബോധരഹിതയായി കിടക്കുകയായിരുന്നു. കാമുകന്റെ മരണവെപ്രാളം കണ്ട് ഭയന്നോടിയ പെൺകുട്ടി ഒരുരാത്രി മുഴുവൻ കഴിച്ചുകൂട്ടിയത് സമീപത്തെ കുറ്റിക്കാട്ടിൽ. വഴക്കിട്ട കാമുകൻ ആത്മഹത്യചെയ്തതിനെത്തുടർന്ന് ഭയചകിതയായ പെൺകുട്ടി കുറ്റിക്കാട്ടിൽ ബോധരഹിതയായി വീഴുകയായിരുന്നു.…
Read More » -
Kerala
നടി മാലാ പാർവതിയുടെ പിതാവ് അന്തരിച്ചു
നടി മാലാ പാര്‍വതിയുടെ പിതാവ് സി വി ത്രിവിക്രമന്‍ അന്തരിച്ചു. 92 വയസായിരുന്നു. 45 വര്‍ഷത്തോളം വയലാര്‍ രാമവര്‍മ്മ ട്രസ്റ്റ് സെക്രട്ടറിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം സംഭവിച്ചത്. അച്ഛന്റെ വിയോഗ വാര്‍ത്ത പങ്കുവെച്ചത് മാലാ പാര്‍വതി തന്നെയാണ്. ഡോ. ടി.ലളിതയാണ് ഭാര്യ. മറ്റൊരു മകൾ: ലക്ഷ്മി എം.കുമാരൻ….
Read More » -
India
യമനിൽ വ്യോമാക്രമണം:ഇരുനൂറിലേറെ ഹൂതിവിമതര്‍ കൊല്ലപ്പെട്ടു
ഏദൻ:യമനിലെ മാരിബിലും ശബ്വയിലും സൗദി സഖ്യസേനയുടെ വ്യോമാക്രമണങ്ങളില്‍ ഇരുനൂറിലേറെ ഹൂതിവിമതര്‍ കൊല്ലപ്പെട്ടു. മൊത്തം 35 വ്യോമാക്രമണമാണ് നടത്തിയത്. ശബ്വയില്‍ 23 വ്യോമാക്രമണത്തില്‍ 133 ഹൂതികളും മാരിബില്‍ 12 വ്യോമാക്രമണത്തില്‍ 97 പേരും കൊല്ലപ്പെട്ടതായാണ് വിവരം.
Read More » -
Kerala
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് സര്‍ക്കാര്‍ പലിശരഹിത വായ്പയായി രണ്ടുകോടി അനുവദിച്ചു
തിരുവനന്തപുരം: സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ ശ്രീപദ്മനാഭക്ഷേത്രത്തിന് സര്‍ക്കാര്‍ പലിശരഹിത വായ്പയായി രണ്ടുകോടി രൂപ അനുവദിച്ചു.കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് വരുമാനം കുറഞ്ഞത് മൂലം ജീവനക്കാരുടെ ശമ്ബളം, പെന്‍ഷന്‍ എന്നിവ മുടങ്ങീയതിനെ തുടർന്നാണിത്. വായ്പ തിരിച്ചടവിന് ഒരുവര്‍ഷത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്. ധനവകുപ്പിന്റെ പ്രത്യേക അനുമതിയോടെയാണ് തുക അനുവദിച്ചത്.
Read More » -
Kerala
കെ-റയിൽ ഒറ്റ നോട്ടത്തിൽ
കിലോമീറ്ററിനു നിരക്ക് 2.75 രൂപ മാത്രം തിരുവനന്തപുരം ടെക്നോപാർക്ക് കൊച്ചി ഇൻഫോ പാർക്ക് കോഴിക്കോട് സൈബർ പാർക്ക്, തിരുവനന്തപുരം കൊച്ചി കോഴിക്കോട് കണ്ണൂർ വിമാനത്താവളം എന്നിവിടങ്ങളിലേക്ക് എളുപ്പം എത്തിച്ചേരാം.ആറുവരി പാതയിലേക്കാൾ കൂടുതൽ യാത്രക്കാർക്ക് യാത്ര ചെയ്യാം. വിനോദസഞ്ചാര മേഖലയ്ക്കു കൂടുതൽ സാധ്യത. നെൽവയലും തണ്ണീർ തടവും സംരക്ഷിക്കാൻ 88 കിലോമീറ്റർ ആകാശപാത. ട്രാക്കിന്റെ ഇരുവശത്തും റെയിൽവേ നിയമപ്രകാരമുള്ള സംരക്ഷണ വേലി മാത്രം. പദ്ധതി നടപ്പിലായാൽ 12872 വാഹനങ്ങൾ ആദ്യവർഷം റോഡിൽനിന്ന് ഒഴിവാക്കാം. പ്രതിദിനം റോഡ് ഉപയോഗിക്കുന്ന 46206പേർ സിൽവർലൈനിലേക്കു മാറും. 530 കോടിരൂപയുടെ ഇന്ധനം പ്രതിവർഷം ലാഭിക്കാമെന്നു പ്രതീക്ഷ. തിരുവനന്തപുരം–കൊല്ലം (22 മിനിറ്റ്), തിരുവനന്തപുരം–കോട്ടയം (1 മണിക്കൂർ), തിരുവനന്തപുരം–കൊച്ചി (ഒന്നര മണിക്കൂർ), തിരുവനന്തപുരം –കോഴിക്കോട് (2 മണിക്കൂർ 40 മിനിറ്റ്), തിരുവനന്തപുരം–കാസർകോട് (3 മണിക്കൂർ 54 മിനിറ്റ്) കിലോമീറ്ററിനു നിരക്ക് 2.75 രൂപ മാത്രം പാതയുടെ ആകെ നീളം 529.45 കിലോമീറ്റർ. തിരുവനന്തപുരത്തുനിന്ന് കാസർകോടെത്താൻ 1455 രൂപ.
Read More » -
India
ബംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ സന്നിധാനത്ത് ദര്‍ശനം നടത്തി
യുവമോര്‍ച്ച ദേശീയ അധ്യക്ഷനും ബംഗളൂരു സൗത്ത് എംപിയുമായ തേജസ്വി സൂര്യ സന്നിധാനത്ത് ദര്‍ശനം നടത്തി.ഒന്‍പത് പേരടങ്ങുന്ന സംഘത്തോടൊപ്പമാണ് അദ്ദേഹം ശബരിമലയില്‍ എത്തിയത്. രാത്രി ഗസ്റ്റ് ഹൗസില്‍ തങ്ങുന്ന അദ്ദേഹം നാളെ രാവിലത്തെ ദര്‍ശനത്തിന് ശേഷം തിരികെ മടങ്ങും. യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണ, ജനറല്‍ സെക്രട്ടറി ടിനില്‍, ഉപാധ്യക്ഷന്‍ നന്ദകുമാര്‍ തുടങ്ങിയവരും തേജസ്വി സൂര്യയെ അനുഗമിച്ചു.
Read More » -
Kerala
സ്ത്രീകളെ കാണിച്ച് തമിഴനെ പറ്റിച്ചു; പാലക്കാട് അഞ്ച് പേർ അറസ്റ്റിൽ
പാലക്കാട്: കൊഴിഞ്ഞാമ്പാറയില്‍ സ്ത്രീകളെ കാണിച്ച് വിവാഹതട്ടിപ്പ് നടത്തിയ അഞ്ചുപേര്‍ അറസ്റ്റിൽ.സേലം സ്വദേശിയുടെ പരാതിയില്‍ കൊഴിഞ്ഞാമ്പാറ പൊലീസാണ് ഇവരെ പിടികൂടിയത്. തട്ടിപ്പിന്റെ മുഖ്യ ആസൂത്രകനായ തൃശൂര്‍ സ്വദേശി സുനില്‍, പാലക്കാട് കേരളശേരി സ്വദേശി കാര്‍ത്തികേയന്‍ എന്നിവര്‍ക്കൊപ്പം വധുവായി വേഷം കെട്ടിയ പാലക്കാട് സ്വദേശിനിയായ സജിത,കൂടെ നിന്ന ദേവി ,സഹീദ എന്നിവരാണ് അറസ്റ്റിലായത്. തമിഴ്നാട്ടില്‍ വിവാഹപ്പരസ്യം നല്‍കിയിരുന്ന സേലം സ്വദേശി മണികണ്ഠനെയാണ് സംഘം തട്ടിപ്പിനിരയാക്കിയത്. മണികണ്ഠനെ ഗോപാലപുരം അതിര്‍ത്തിയിലെ ക്ഷേത്രത്തിലെത്തിച്ച് സജിതയെ വിവാഹം കഴിപ്പിക്കുകയായിരുന്നു. വധുവിന്റെ അമ്മയ്ക്ക് സുഖമില്ലാത്തതിനാല്‍ ഉടന്‍ വിവാഹം വേണമെന്നതാണ് കാരണമായിപ്പറഞ്ഞത്. വിവാഹം നടത്തിയ വകയില്‍ കമ്മിഷനായി ഒന്നരലക്ഷം വാങ്ങുകയും ചെയ്തു.പിന്നീട് അഞ്ചുപേരും മണികണ്ഠനെ പറ്റിച്ച് മുങ്ങുകയായിരുന്നു.
Read More »
