Month: February 2021

  • Lead News

    മാധ്യമപ്രവര്‍ത്തകനെതിരെ വ്യാജപരാതികള്‍ നല്‍കി അപമാനിക്കാന്‍ ശ്രമമെന്ന് ആരോപണം , മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി

    കോട്ടയം: മാധ്യമ പ്രവര്‍ത്തകനായ സുമോദ് കോവിലകത്തിനെതിരെ വ്യാജ പരാതി നല്‍കി വാര്‍ത്തയാക്കി അപമാനിക്കാന്‍ ശ്രമമെന്ന് ആരോപണം.ഇതിനെതിരെ സുമോദ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കി. ഇതുകൂടാതെ മാനനഷ്ടത്തിന് കോടതിക്കും അപേക്ഷ നല്‍കി. തനിക്ക് സുമോദ് ലക്ഷക്കണക്കിന് രൂപ 2012 ൽ നല്‍കുവാന്‍ ഉണ്ടെന്ന കോട്ടയം സ്വദേശി സേജുലാലിന്റെ 2019 ലെ പരാതിയാണ് വിവാദമായിരിക്കുന്നത്. എന്നാല്‍ 29/06/2015 ല്‍ ഇതേ വ്യക്തിക്കും ഇദ്ദേഹത്തിന്റെ മറ്റൊരു സുഹൃത്തായ ഡാനി പ്രകാശിനുമെതിരെ സുമോദ് കോട്ടയം ജില്ലാ പോലീസ് സൂപ്രണ്ടിനും പെറ്റീഷന്‍ 46553/2015/K കോട്ടയം ഈസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറിനും പരാതി നല്‍കിയിരുന്നു. ഈ സമയത്തൊന്നും 2012 ല്‍ പൈസ വാങ്ങി പറ്റിച്ചെന്ന പരാതി ഇവരാരും പോലീസിലോ കോടതിയിലോ നൽകിയിട്ടില്ല എന്നു സുമോദ് വ്യക്തമാക്കുന്നു. 2016 ല്‍ സി.എസ്. പ്രഭാകരന്‍ എന്നയാൾ സുമോദിനെതിരെ കോട്ടയം പ്രിന്‍സിപ്പല്‍ സബ് കോടതിയില്‍ ഒരു സിവില്‍ കേസ് ഫയല്‍ ചെയ്യുകയുണ്ടായി.ഇയാൾ സേജുലാലിന്റെ സുഹൃത്താണെന്ന് സുമോദ് പറയുന്നു. കേസില്‍ സുമോദിന് അനുകൂലമായ വിധി ഉണ്ടായി. സുമോദിന്റെ…

    Read More »
  • LIFE

    വിജയ് സേതുപതിയുടെ ഉപ്പേന: ട്രെയിലറെത്തി

    പഞ്ച വൈഷ്ണവ്, വിജയ് സേതുപതി, അദ്വൈത എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന ഉപ്പേനയുടെ ട്രെയിലറെത്തി. തെലുഗിലെ സൂപ്പർ ഹിറ്റ് സംവിധായകൻ കുമാറിന്റെ സംവിധാനസഹായിയായി പ്രവർത്തിച്ചു പരിചയമുള്ള ബുച്ചി ബാബുവിന്റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭമാണ് ഉപ്പേന. പ്രീയപ്പെട്ട ശിഷ്യന്റെ ആദ്യ ചിത്രം നിർമ്മിക്കുന്നത് സുകുമാർ തന്നെയാണ്. ചിത്രം ഫെബ്രുവരി 12ന് റിലീസിനെത്തും. ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ദേവീപ്രസാദ് ആണ്. റൊമാൻറിക് ഡ്രാമ ആക്ഷൻ ഗണത്തില്‍ പെടുന്ന ചിത്രം എല്ലാത്തരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്തുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. സംവിധായകനായ ബുച്ചി ബാബു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒരു പ്രേമവും അതിനെ ചുറ്റിപ്പറ്റി ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ഉപ്പേനയുടെ മൂലകഥ. ചിത്രത്തില്‍ വിജയ് സേതുപതി രയനം എന്ന വില്ലൻ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

    Read More »
  • NEWS

    തലപ്പാടി സ്വദേശിയെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഉള്ളാള്‍ കടല്‍തീരത്ത് തള്ളി; പൊലീസ് കേസെടുത്തതോടെ സുഹൃത്ത് മുങ്ങി

    മംഗളൂരു: തലപ്പാടി സ്വദേശിയെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഉള്ളാളിലെ കോട്ടെപുര കടല്‍ത്തീരത്ത് തള്ളിയ സംഭവത്തില്‍ ഉള്ളാള്‍ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. തലപ്പാടിയിലെ നാരായണ ഭണ്ഡാരിയുടെ മകന്‍ തിതേഷ് പൂജാരി(28)യെ കൊലപ്പെടുത്തിയ കേസിലാണ് അന്വേഷണം ഊര്‍ജിതമാക്കിയത്. ഫെബ്രുവരി മൂന്നിന് ഉച്ചയോടെയാണ് തിതേഷിന്റെ മൃതദേഹം കോട്ടെപുര കടല്‍ത്തീരത്ത് കണ്ടെത്തിയത്. തിതേഷിന്റെ തലക്ക് മുറിവ് കണ്ടെത്തിയതിനെ തുടര്‍ന്ന് മൃതദേഹം പൊലീസ് ഇന്‍ക്വസ്റ്റിന് ശേഷം ആസ്പത്രിയില്‍ വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കിയിരുന്നു. തലക്കടിയേറ്റാണ് തിതേഷ് മരിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കൊലക്കുറ്റത്തിന് പൊലീസ് കേസെടുക്കുകയായിരുന്നു. തിതേഷ് പൂജാരിയുടെ സഹോദരന്‍ നിത്യാന്ദ ഭണ്ഡാരി നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തിതേഷ് പൂജാരിക്കൊപ്പം സുഹൃത്തായ രമേശ് എന്നയാളും ഉണ്ടായിരുന്നതായി പൊലീസിന് സൂചന ലഭിച്ചു. രമേശിനെ പൊലീസ് അന്വേഷിച്ച് വീട്ടില്‍ ചെന്നപ്പോള്‍ ഇയാള്‍ സ്ഥലത്തില്ലെന്ന് വ്യക്തമായി. തിതേഷിന്റെ മരണത്തോടെ രമേശ് നാട്ടില്‍ നിന്ന് മുങ്ങിയത് പൊലീസിന്റെ സംശയം വര്‍ധിപ്പിച്ചിട്ടുണ്ട്. തലപ്പാടിയിലെ സലൂണിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് തിതേഷിനെതിരെ നേരത്തെ…

    Read More »
  • LIFE

    ജോലി നഷ്ടപ്പെട്ടിട്ടും പതറാതെ കൊണ്ടാട്ടം ഉണ്ടാക്കി വിറ്റ മലയാളിയുടെ കഥ, ഇപ്പോൾ മാസം സമ്പാദിക്കുന്നത് അമ്പതിനായിരം രൂപ

    പാലക്കാട് സ്വദേശിയാണ് പി ശിവകുമാർ. 16 വർഷം മുമ്പാണ് ശിവകുമാറിന് ജോലി നഷ്ടപ്പെടുന്നത്. ” എനിക്ക് ബി പി എല്ലിൽ ഉണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടു. ശരിക്കും സമ്മർദത്തിലായ ദിവസങ്ങൾ. ” ശിവകുമാർ പറഞ്ഞു. ” എന്റെ സമ്മർദ്ദം ശരിക്കും തിരിച്ചറിഞ്ഞത് ഭാര്യ സന്ധ്യയാണ്. ചെറിയ മുതൽ മുടക്കിൽ ഒരു ബിസിനസ് തുടങ്ങാം എന്ന്‌ സന്ധ്യ പറഞ്ഞു. ” അങ്ങനെയാണ് ഭാര്യയും ഭർത്താവും അരി കൊണ്ട് ഉണ്ടാക്കുന്ന കൊണ്ടാട്ടം ഒരു കച്ചവട വസ്തുവായി കണ്ടുതുടങ്ങിയത്. ചെറുപ്പകാലത്ത് അമ്മ ശിവകുമാറിന് ധാരാളം കൊണ്ടാട്ടം ഉണ്ടാക്കി കൊടുക്കുമായിരുന്നു.ഭാര്യ സന്ധ്യ ആകട്ടെ നല്ലൊരു പാചക വിദഗ്ധയും.ഈ രണ്ടു സ്ത്രീകളുടെ സഹായത്തോടെ ശിവകുമാർ കൊണ്ടാട്ടം ഉണ്ടാക്കാൻ ആരംഭിച്ചു. ” ആദ്യമൊക്കെ ചെറിയതോതിൽ ആണ് കൊണ്ടാട്ടം ഉണ്ടാക്കിയത്. അത് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും നൽകി. മികച്ച പ്രതികരണമാണ് അവരിൽനിന്ന് ഉണ്ടായത്. ” ശിവകുമാർ ഓർക്കുന്നു. 2005ലാണ് അമൃത ഫുഡ്സ് തുടങ്ങുന്നത്. ചെറിയ മുടക്കുമുതൽ മാത്രമാണ് ഉണ്ടായിരുന്നത്. വീട്ടിലുണ്ടാക്കുന്നതുപോലെതന്നെ വ്യാവസായികാടിസ്ഥാനത്തിൽ ഉണ്ടാക്കണമെന്ന് ദമ്പതികൾക്ക്…

    Read More »
  • LIFE

    ജോമോൻ പുത്തൻപുരക്കലിന്റെ ജീവിതം സിനിമയാകുന്നു: സംവിധാനം രാജസേനൻ

    അഭയാ കേസിൽ നിയമ പോരാട്ടം നടത്തിയ ജോമോൻ പുത്തൻപുരക്കലിന്റെ ജീവിതം സിനിമയാകുന്നു. സിസ്റ്റര്‍ അഭയയ്ക്ക് നീതി ലഭിക്കാൻ അശ്രാന്ത പരിശ്രമം നടത്തിയ ജോമോൻ പുത്തൻപുരക്കലിന്റെ ജീവിതം സിനിമയാക്കുന്നത് ഹിറ്റ് മേക്കറായ രാജസേനനാണ്. ജോമോൻ പുത്തൻപുരക്കലും രാജസേനനും തമ്മിൽ ഇതിനു വേണ്ട കരാർ ഒപ്പിട്ടു കഴിഞ്ഞു. 10 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജസേനന്‍ മറ്റൊരു സിനിമ സംവിധാനം ചെയ്യുന്നത്. നാലുമാസത്തിനുള്ളിൽ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു കൊള്ളാം എന്ന വ്യവസ്ഥയിലാണ് ജോമോൻ പുത്തൻപുരയ്ക്കൽ തന്റെ കഥ സിനിമയാക്കാന്‍ സമ്മതം അറിയിച്ചിരിക്കുന്നത്. ഒരു കാലത്ത് മലയാളത്തിൽ തുടർച്ചയായ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനായിരുന്നു രാജസേനൻ. ജയറാം രാജസേനൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം അക്കാലത്തെ വലിയ വിജയങ്ങളായിരുന്നു. പിൽക്കാലത്ത് തന്റെ ഹിറ്റ് ചരിത്രം ആവർത്തിക്കാൻ രാജസേനന് കഴിയാതെ പോയിരുന്നു. സംവിധാധം ചെയ്ത ചിത്രങ്ങളുടെ തകർച്ചയും തന്റെ രാഷ്ട്രീയ നിലപാടിന്റെ പേരിൽ കേൾക്കേണ്ടിവന്ന പഴിയും അദ്ദേഹത്തെ ഒരുപാട് പിന്നിലേക്ക് വലിച്ചിരുന്നു. 2011 ല്‍ റിലീസ് ചെയ്ത ”ഇന്നാണ് ആ…

    Read More »
  • LIFE

    കറുപ്പില്‍ തിളങ്ങി താരങ്ങൾ: താരനിബിഡം ഈ കല്യാണരാവ്

    മലയാളസിനിമയിൽ നീണ്ട 30 വർഷത്തെ ആത്മബന്ധം പുലര്‍ത്തുന്ന വ്യക്തികളാണ് മോഹൻലാലും ആന്റണി പെരുമ്പാവൂരും. മോഹന്‍ലാലിന്റെ സന്തത സഹചാരിയെന്നും സഹോദര തുല്യനെന്നും ആന്റണി പെരുമ്പാവൂരിനെ വിശേഷിപ്പിക്കാം. സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത് ആന്റണി പെരുമ്പാവൂരിന്റെ മകളുടെ കല്യാണ വീഡിയോയാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വളരെ ലളിതമായ രീതിയിൽ ആയിരുന്നു കല്യാണ നിശ്ചയം നടത്തിയിരുന്നതെങ്കിൽ കല്യാണം താരനിബിഡമായ വലിയ ആഘോഷമായിരുന്നു. മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും അണിയറ പ്രവർത്തകരും കല്യാണത്തിന് പങ്കെടുത്തു. കല്യാണത്തിന് എത്തിയവരിൽ ഭൂരിഭാഗവും ധരിച്ചിരുന്നത് കറുപ്പ് കളർ വസ്ത്രം ആയിരുന്നുവെന്നതും പ്രത്യേകതയായി എടുത്തുപറയണം. ആന്റണി പെരുമ്പാവൂർ തനിക്ക് സ്വന്തം സഹോദരനെ പോലെ ആണെന്നും അതുകൊണ്ട് തന്നെ ഈ കല്യാണം തന്റെ വീട്ടിൽ നടക്കുന്നതുപോലെ തന്നെ തോന്നുന്നു എന്നാണ് മലയാളത്തിന്റെ സ്വന്തം താരം മോഹൻലാൽ വെളിപ്പെടുത്തിയത്. മോഹൻലാൽ തനിക്ക് സ്വന്തം സഹോദരനാണെന്നും അങ്ങനെ നോക്കുമ്പോൾ മോഹൻലാലിന്റെ സഹോദരനായ ആന്റണിയുടെ മകളുടെ കല്യാണം തന്റെ വീട്ടിൽ നടക്കുന്ന കല്യാണം പോലെ തന്നെയാണെന്നാണ് മെഗാ സ്റ്റാർ…

    Read More »
  • അഞ്ചു മാസത്തിനിടെ സ്വർണ്ണ വില കുറഞ്ഞത് 7000 രൂപ, പവന് 35,000

    സംസ്ഥാനത്ത് സ്വർണവില 35,000 രൂപയിലെത്തി. ഗ്രാമിന് 4375 രൂപയാണ് വില. എട്ടു മാസത്തിനിടയിൽ ഉള്ള ഏറ്റവും കുറഞ്ഞ സ്വർണ വിലയാണിത്.2020 ജൂൺ 10 ന് സ്വർണ്ണവില 34,720 ൽ എത്തിയിരുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് ലോകരാജ്യങ്ങൾ പ്രതിസന്ധി നേരിട്ടപ്പോൾ സ്വർണത്തിന് ഡിമാൻഡ് കൂടിയിരുന്നു. എന്നാൽ കോവിഡ് വാക്സിൻ വികസിപ്പിച്ചത് രാജ്യങ്ങളുടെ സമ്പദ്ഘടനയിൽ കുതിപ്പിന് കാരണമായി. ഇത് സ്വർണവിലയേയും സ്വാധീനിച്ചു. രാജ്യാന്തര വിപണിയിൽ സ്പോട്ട് ഗോൾഡ് വില 1800 ഡോളറിൽ താഴെയാണ് ഇപ്പോൾ.1795.30 ഡോളറിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്.

    Read More »
  • Lead News

    കെ സുധാകരനോട് മാപ്പ് പറഞ്ഞ് ഷാനിമോൾ ഉസ്മാൻ, തന്റെ പ്രതികരണത്തിന് പിന്നിൽ പാർട്ടിയിലെ നേതാക്കളാരും ഇല്ലെന്നും വിശദീകരണം

    മുഖ്യമന്ത്രിക്കെതിരെ ജാതീയ പരാമർശം നടത്തിയ കോൺഗ്രസ്‌ നേതാവ് കെ സുധാകരൻ എം പിയെ ഷാനിമോൾ ഉസ്മാൻ എം എൽ എ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെ ഷാനിമോൾ ഉസ്മാനെതിരെ രൂക്ഷ ഭാഷയിൽ പ്രതികരിച്ച് കെ സുധാകരൻ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ തന്റെ പരാമർശത്തിൽ മാപ്പപേക്ഷയുമായി ഷാനിമോൾ ഉസ്മാൻ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരിക്കുന്നു. ഷാനിമോൾ ഉസ്മാന്റെ ഫേസ്ബുക്ക് പോസ്റ്റ് – കഴിഞ്ഞ ദിവസം ഞാൻ ബഹുമാന്യ ശ്രീ കെ സുധാകരൻ എം പി നടത്തിയ ഒരു പ്രസംഗത്തോടനുബന്ധിച്ചു ഒരു ചാനലിൽ നൽകിയ പ്രതികരണം വലിയ വിവാദമായതിൽ വലിയ വിഷമമുണ്ട്. മന്ത്രി ശ്രീ സുധാകരൻ എന്നെയും ശ്രീ V. S ലതികാ സുഭാഷിനെയും ശ്രീ വിജയരാഘവൻ രമ്യ ഹരിദാസ് എം. പി യേയും കൂടാതെ നിരവധി വ്യക്തിപരമായ പരാമർശങ്ങൾ ഞാനടക്കം ഉള്ളവർക്കുണ്ടാക്കിയിട്ടുള്ള മനപ്രയാസവും പ്രതിഷേധവും മായാതെ നിൽക്കുന്നത് കൊണ്ട്, എന്റെ പാർട്ടിയുടെ ആരും ഇത്തരത്തിൽ പ്രതികരിക്കരുതെന്ന് ആഗ്രഹിച്ചിരുന്നു, ആയതിനാൽ ബഹു. K. സുധാകരൻ എംപി യോട്…

    Read More »
  • Lead News

    നിരക്കുകളിൽ മാറ്റം വരുത്താതെ ആർബിഐ

    നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്. റിപ്പോ നിരക്ക് 4 ശതമാനത്തിലും റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനത്തിലും തുടരും. സമ്പദ്ഘടന തിരിച്ചു വരികയാണെന്ന് റിസർബാങ്ക് വിലയിരുത്തുന്നു. വിലക്കയറ്റ നിരക്കിൽ നേരിയ കുറവുണ്ടായതും ഗുണകരമായി വിലയിരുത്തപ്പെടുന്നു. ഇതുകൊണ്ടാണ് ഇത്തവണയും നിരക്കുകളിൽ മാറ്റം വരുത്തേണ്ട എന്ന് വായ്പാവലോകന സമിതി തീരുമാനിച്ചത്. അടുത്ത സാമ്പത്തിക വർഷത്തിൽ പത്തര ശതമാനത്തിന്റെ വളർച്ചയാണ് റിസർവ്ബാങ്ക് പ്രതീക്ഷിക്കുന്നത്. പണപ്പെരുപ്പം നിലവിൽ 5.2 ശതമാനത്തിൽ എത്തിയതും അനുകൂല ഘടകമായാണ് റിസർബാങ്ക് കാണുന്നത്.

    Read More »
  • NEWS

    ടിക്ടോക് വിലക്കിയത് പോലെ ട്വിറ്ററും വേണമെങ്കിൽ ഇന്ത്യയിൽ വിലക്കും: കങ്കണ റനൗട്ട്

    വിവാദ കാർഷിക നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കർഷകരെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി സെലിബ്രിറ്റികളാണ് കഴിഞ്ഞ രണ്ട് ദിവസമായി ഓൺലൈനിൽ പ്രത്യക്ഷപ്പെടുന്നത്. സച്ചിന്‍ തെണ്ടുൽക്കറും, കങ്കണ റണൗട്ടും തപസി പന്നുവും സിദ്ധാര്‍ത്ഥുമൊക്കെ ഈ കൂട്ടത്തിൽ പെടുന്നു. കർഷക സമരത്തെ അനുകൂലിച്ച് പോപ് താരം റിയാന രംഗത്തുവന്നതോടെയാണ് ഇത്രയധികം പ്രതിഷേധവും അനുകൂല പ്രസ്താവനകളും സമൂഹമാധ്യമങ്ങളിൽ അലയടിക്കാൻ കാരണം. ഇന്ത്യയുടെ കാര്യങ്ങളിൽ പുറത്തുനിന്നുള്ള വൈദേശിക ശക്തികൾ ആരും ഇടപെടേണ്ട എന്ന തരത്തിൽ സച്ചിൻ ചെയ്ത് ട്വീറ്റിനെതിരെ വലിയ പ്രതിഷേധമാണ് ഇന്ത്യയൊട്ടാകെ അലയടിക്കുന്നത്. എന്നാല്‍ കര്‍ഷക സമരത്തെ അനുകൂലിച്ച് സംസാരിച്ച തപ്സി പന്നുവിനെതിരെയും ക്രിക്കറ്റ് താരം രോഹിത് ശര്‍മയ്ക്ക് എതിരെയും കങ്കണ ചെയ്ത ട്വീറ്റാണ് ഇപ്പോള്‍ പുലിവാലായിരിക്കുന്നത്. കങ്കണ രോഹിത് ശര്‍മ്മയെ അധിക്ഷേപിച്ചതും പ്രതിഷേധിക്കുന്ന കര്‍ഷകരെ തീവ്രവാദികളെന്ന് വിളിച്ചതും അവരുടെ ലക്ഷ്യം ഇന്ത്യയെ വിഭജിക്കുക ആണെന്ന് കൂടി പറഞ്ഞത് വലിയ വിവാദങ്ങൾക്ക് തിരി കൊളുത്തി. കർഷകർക്ക് പിന്തുണ അറിയിച്ച പോപ് താരം റിയാനയെ കങ്കണ…

    Read More »
Back to top button
error: