Month: February 2021

  • NEWS

    അനധികൃത നിയമനം: സര്‍ക്കാരിനെതിരെ തുറന്നടിച്ച് കെ സുരേന്ദ്രൻ

    അനധികൃത ബന്ധു നിയമനവുമായി ബന്ധപ്പെട്ട്‌ സംസ്ഥാന സർക്കാരിനെതിരെ തുറന്നടിച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് പി എസ് സി എന്നാൽ പെണ്ണുമ്പിള്ള സർവീസ് കമ്മീഷനായി മാറിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എം.ബി രാജേഷിന്റെ ഭാര്യയുടെ നിയമനവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം സംസാരിച്ചത്. യോഗ്യരായ ഉദ്യോഗാർത്ഥികളെ നോക്കുകുത്തിയാക്കി നിർത്തിക്കൊണ്ട് ഡിവൈഎഫ്ഐ നേതാക്കളുടെ ഭാര്യമാർക്കും ബന്ധുക്കൾക്കും നിയമനം ഉറപ്പാക്കുകയാണ് ഈ സർക്കാർ ചെയ്യുന്നതെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു. കല്യാണം കഴിക്കുബോള്‍ ജാതിയും മതവും ഇല്ലെന്ന് പറയുകയും, മുദ്രാവാക്യം വിളിക്കുബോള്‍ ഞങ്ങളിൽ ഹൈന്ദവ രക്തവും മുസ്ലിം രക്തവും ക്രൈസ്തവ രക്തവും ഇല്ലെന്ന് പറയുകയും ചെയ്യുന്നവരാണ് ജോലി കാര്യം വന്നപ്പോൾ മതവും ക്വാട്ടയും പറയുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി

    Read More »
  • LIFE

    ‘ജോസഫ്” ഇനി തെലുങ്കിലേക്ക്

    ജോജു ജോർജിനെ നായകനാക്കി എം പത്മകുമാർ സംവിധാനം ചെയ്ത ജോസഫ് എന്ന ചിത്രം ആ വർഷത്തെ ഏറ്റവും വലിയ വിജയമായിരുന്നു. സാമ്പത്തികമായി വിജയം നേടുന്നതിനൊപ്പം ജോസഫ് നിരൂപക പ്രീതി സമ്പാദിക്കുകയും ചെയ്തു. ഷാഹി കബീർ തിരക്കഥയെഴുതിയ ചിത്രം ഒരു പൊലീസുകാരന്റെ വ്യക്തിജീവിതവും അതിലൂടെ അയാൾ ചെന്നുപെടുന്ന അന്വേഷണങ്ങളുമാണ് കഥ. ജോജു ജോര്‍ജെന്ന താരത്തിന്റെ കരിയറിലെ നാഴികകല്ലായി ജോസഫിനെ വിശേഷിപ്പിക്കാം. ജോസഫിലൂടെ നിരവധി അംഗീകാരങ്ങള്‍ നേടാനും മുൻനിര നായകന്മാരുടെ നിരയിലേക്ക് ജോജുവിന് ഉയരാനും സാധിച്ചു. പല ഭാഷകളിലേക്കും ജോസഫിന്റെ റീമേക്ക് റൈറ്റ്സുകൾ വിറ്റുപോയിരുന്നു. ആര്‍.കെ സുരേഷിനെ നായകനാക്കി എം പത്മകുമാർ തന്നെയാണ് ”വിചിത്രൻ” എന്ന പേരിൽ ജോസഫിന്റെ തമിഴ് റീമേക്ക് അണിയിച്ചൊരുക്കുന്നത്. ചിത്രത്തിന്റേതായി പുറത്തുവന്ന പോസ്റ്ററുകൾക്കും ട്രെയിലറിനു വലിയ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചത്. ഇപ്പോഴിതാ ജോസഫിന്റെ തെലുഗു റീമേക്ക് ആയ ശേഖറും പ്രഖ്യാപിച്ചിരിക്കുകയാണ്. Dr.രാജശേഖര്‍ നായകനാകുന്ന ശേഖർ സംവിധാനം ചെയ്യുന്നത് ലളിത് ആണ്. Dr. രാജശേഖറിന്റെ 91-മത് ചിത്രമാണ് ശേഖർ. മല്ലികാർജുൻ നരകാണിയാണ്…

    Read More »
  • LIFE

    ദൃശ്യം 2 ന്റെ ട്രെയിലർ ഫെബ്രുവരി എട്ടിന്

    മോഹന്‍ലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ദൃശ്യം 2 നേരത്തെ തന്നെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ ആരാധകർ വലിയ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ലോകവ്യാപകമായി വലിയ സ്വീകാര്യത നേടിയ ദൃശ്യത്തിന്റെ രണ്ടാം ഭാഗം എത്തുമ്പോൾ മലയാളികളെപ്പോലെ മറ്റ് സംസ്ഥാനങ്ങളിലെ ചലച്ചിത്ര പ്രേമികളും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. കൊവിഡ് മാനദണ്ഡങ്ങൾ പൂർത്തിയാക്കി ചിത്രീകരിച്ച ദൃശ്യം 2 ആദ്യം തിയേറ്ററിൽ എത്തുമെന്നായിരുന്നു അണിയറപ്രവർത്തകർ അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയപ്പോഴാണ് ആമസോൺ പ്രൈമിലൂടെയാണ് ചിത്രം പുറത്തിറങ്ങുക എന്ന വാർത്ത പ്രേക്ഷകര്‍ അറിയുന്നത്. പ്രിയപ്പെട്ട ജോർജ്ജ് കുട്ടിയേയും കുടുംബത്തെയും തീയേറ്ററിൽ കാണാൻ സാധിക്കില്ല എന്ന വിഷമം പ്രേക്ഷകര്‍ക്കുണ്ടെങ്കിലും ചിത്രത്തിന്റെ ഓണ്‍ലൈന്‍ റിലീസിന് വലിയ വരവേല്‍പ്പാണ് ആരാധകര്‍ ഒരുക്കുന്നത് ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ ഫെബ്രുവരി എട്ടാം തീയതി പുറത്തു വരുമെന്ന് മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ അറിയിച്ചിരിക്കുകയാണ്. ഫാമിലി ത്രില്ലർ ഗണത്തിൽ ഒരുങ്ങിയ ദൃശ്യത്തിന്റെ…

    Read More »
  • LIFE

    റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാനുള്ള സർക്കാരിൻ്റെ ശുപാർശ PSC അംഗീകരിച്ചു

    റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാനുള്ള സർക്കാരിൻ്റെ ശുപാർശ ഇന്നു ചേർന്ന PSC യോഗം അംഗീകരിച്ചു. 05.02.2021 മുതൽ 03.08.2021 വരെ കാലാവധി അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി 04.08.2021 വരെ ദീർഘിപ്പിച്ചു. വിവിധ വകുപ്പുകളിലേക്കായി 14 ജില്ലകളിലുമായി പ്രസിദ്ധീകരിച്ച LDC, LGS, LDV Driver, ആരോഗ്യ വകുപ്പിലേക്കായി 14 ജില്ലകളിലേക്കുമുള്ള Staff Nurse, Forest Department ലേക്കുള്ള Beat Forest Officer Rank List, Civil Supplies വകുപ്പിലെ Sales Assistant തുടങ്ങി 493 റാങ്ക് ലിസ്റ്റുകൾ ദീർഘിപ്പിച്ചതിൽ ഉൾപ്പെടും.

    Read More »
  • NEWS

    അമ്മയെ കൊന്ന ശേഷം മകൻ ആത്മഹത്യ ചെയ്തു: ഭാര്യയെങ്കിലും സന്തോഷമായി ജീവിക്കട്ടെയെന്ന് ആത്മഹത്യ കുറിപ്പ്‌

    കുടുംബവഴക്കിന്റെ പേരിൽ അമ്മയെ കൊന്നതിനു ശേഷം മകൻ ആത്മഹത്യ ചെയ്തു. നെയ്യാറ്റിൻകരയിലാണ് സംഭവം. ആങ്കോട് സ്വദേശി വിപിൻ ആണ് അമ്മ മോഹനകുമാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. അമ്മയുടെ മൃതശരീരം കട്ടിലിലും തൊട്ടരികിലായി തൂങ്ങിയ നിലയിൽ വിപിന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. സംഭവം നടക്കുമ്പോൾ വിപിന്റെ ഭാര്യയും കുട്ടിയും വീട്ടിലുണ്ടായിരുന്നില്ല. വിപിന്റെ മൃതദേഹത്തിനരികില്‍ നിന്നും ആത്മഹത്യാ കുറിപ്പും പോലീസ് കണ്ടെത്തിയിട്ടുണ്ട്. വീട്ടിൽ സ്ഥിരമായി വിപിനും അമ്മയും ഭാര്യയും തമ്മിൽ വഴക്കുണ്ടാവാറുണ്ടായിരുന്നുവെന്ന് അയൽവാസികൾ പറയുന്നു. ഈ വഴക്കാണ് അമ്മയുടെ മരണത്തിലേക്കും വിപിന്റെ ആത്മഹത്യയിലേക്കും നയിച്ചത് എന്നാണ് പോലീസ് പറയുന്നത്. ഭാര്യയെങ്കിലും മനസമാധാനമായി ജീവിക്കട്ടെ എന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.

    Read More »
  • Lead News

    “ദാവൂദ് ഇബ്രാഹിം നിയന്ത്രിക്കുന്ന, രാജ്യത്തെ ഒറ്റു കൊടുക്കുന്ന ക്രിക്കറ്റ് വാതുവെപ്പിനെക്കുറിച്ച് ഒരക്ഷരം മിണ്ടാത്തയാളാണ് സച്ചിൻ ടെണ്ടുൽക്കർ”

    ദാവൂദ് ഇബ്രാഹിമിന്റെ നേതൃത്വത്തിൽ നടന്ന ക്രിക്കറ്റ് ലോകത്തെ വാതുവെപ്പിനെ കുറിച്ച് ഒരക്ഷരം മിണ്ടാത്തയാളാണ് സച്ചിൻ ടെണ്ടുൽക്കർ. വാതുവെപ്പ് ഒരു രാജ്യദ്രോഹക്കുറ്റം തന്നെയാണ്. സച്ചിൻ ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്നപ്പോഴാണ് വാതുവെപ്പ് വിവാദം അരങ്ങേറുന്നതും. നികുതി നൽകാതെ വിദേശത്തുനിന്ന് കാർ ഇറക്കുമതി ചെയ്യാൻ ശ്രമിച്ച ആളാണ് സച്ചിൻ ടെണ്ടുൽക്കർ. രാജ്യസഭയിൽ നോമിനേറ്റഡ് അംഗമായിരുന്ന സച്ചിൻ വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് സഭയിൽ എത്തിയത്. ഈ പശ്ചാത്തലത്തിൽ വേണം സച്ചിൻ ടെൻഡുൽക്കറുടെ അഭിനവ രാജ്യസ്നേഹത്തെ കാണാൻ. കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട രാജ്യാന്തര പ്രതികരണങ്ങളോടുള്ള സച്ചിൻ ടെണ്ടുൽക്കറുടെ മറുപടി മുൻനിർത്തി ദേവദാസ് തളാപ്പിന്റെ വിശകലനം വീഡിയോ കാണുക

    Read More »
  • Lead News

    കാർഷിക നിയമങ്ങൾ ഭേദഗതി ചെയ്യാൻ തയ്യാറെന്ന് കേന്ദ്രം, തെറ്റായത് കൊണ്ടല്ല കർഷക സമരം കണക്കിലെടുത്തെന്ന്‌ കൃഷി മന്ത്രി

    കാർഷിക നിയമങ്ങൾ ഭേദഗതി ചെയ്യാൻ തയ്യാറെന്ന് കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ. നിയമം തെറ്റായത് കൊണ്ടല്ല കർഷക പ്രതിഷേധം കണക്കിലെടുത്താണ് തീരുമാനം എന്നും അദ്ദേഹം പറഞ്ഞു. നിയമവുമായി ബന്ധപ്പെട്ട് ഒരു സംസ്ഥാനത്തെ ആളുകൾ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ്. പഞ്ചാബിൽ മാത്രമാണ് പ്രതിഷേധം നടക്കുന്നതെന്നും കൃഷി മന്ത്രി പറഞ്ഞു. കോൺഗ്രസ് രക്തംകൊണ്ട് കൃഷി നടത്തുകയാണെന്നും കൃഷി മന്ത്രി സഭയിൽ ആരോപിച്ചു.

    Read More »
  • Lead News

    വീണ്ടും കെ സുധാകരൻ, പിണറായി ബഹുമാനം അർഹിക്കുന്നില്ല, ജാതിയല്ല തൊഴിലാണ് പറഞ്ഞത്

    വൈകിയാണെങ്കിലും മുഖ്യമന്ത്രിക്കെതിരെ താൻ പറഞ്ഞതിനെ പാർട്ടി അംഗീകരിച്ചതിൽ സംതൃപ്തിയുണ്ടെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരൻ എംപി. മുഖ്യമന്ത്രി പിണറായി വിജയൻ ബഹുമാനം അർഹിക്കുന്നില്ല. മുഖ്യമന്ത്രിയെ ചെത്തുകാരന്റെ മകൻ എന്ന് പരാമർശിച്ച സംഭവത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഷാനിമോൾ ഉസ്മാനും നിലപാട് തിരുത്തിയ പശ്ചാത്തലത്തിലാണ് സുധാകരന്റെ പ്രതികരണം. മുഖ്യമന്ത്രിയെ താൻ ജാതി പറഞ്ഞിട്ടില്ല. തൊഴിൽ പറഞ്ഞാൽ അത് ആക്ഷേപിക്കൽ ആകുമോ? അതിൽ എന്താണ് അപമാനം ഉള്ളത്? ഓരോ വ്യക്തിയും വളരുന്ന സാഹചര്യം അവരുടെ അഭിപ്രായങ്ങളെ സ്വാധീനിക്കും. അങ്ങനെ സ്വാധീനിക്കുക തന്നെയാണ് വേണ്ടത്. തൊഴിൽ അഭിമാനമാണ്. അധ്വാനത്തിന്റെ അഭിമാനത്തെ ആരും ചോദ്യം ചെയ്തിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. ചൊവ്വാഴ്ച നടത്തിയ പ്രസംഗത്തിന് സിപിഎം നേതാക്കൾ മറുപടി നൽകിയത് വ്യാഴാഴ്ചയാണ്. അത് എന്തുകൊണ്ടാണെന്ന് സുധാകരൻ ചോദിച്ചു. രണ്ട് ദിവസം കഴിഞ്ഞ് സിപിഎംകാർ രംഗത്ത് വരാൻ കാരണം ഷാനിമോൾ ഉസ്മാന്റെ ഒരാവശ്യവുമില്ലാത്ത പ്രതികരണം ആണെന്നും സുധാകരൻ പറഞ്ഞു. ഇപ്പോൾ തെറ്റു മനസ്സിലാക്കി അവരത് തിരുത്തി. അത് ആദരവോടെ…

    Read More »
  • LIFE

    അച്ഛന് പിന്നാലെ മകനും സംവിധാനത്തിലേക്ക്: അനി ഐ വി ശശിയുടെ ആദ്യ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി

    മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സംവിധായക പ്രതിഭയാണ് ഐ വി ശശി. അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങൾ ഇന്നും മലയാളികൾക്ക് പ്രിയങ്കരമാണ്. ഇപ്പോഴിതാ അച്ഛന്റെ പാത പിന്തുടർന്ന് കൊണ്ട് മകൻ അനിയും സംവിധാന രംഗത്തേക്ക് കടന്നു വന്നിരിക്കുകയാണ്. സംവിധായകൻ പ്രിയദർശന്റെ അസിസ്റ്റന്റായും സഹ എഴുത്തുകാരനായും പ്രവർത്തിച്ചതിനുശേഷമാണ് അനി സ്വന്തം ചിത്രവുമായി ഇപ്പോൾ എത്തിയിരിക്കുന്നത്. ”നിന്നില നിന്നില” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് അശോക് സെല്‍വനും, റിതു വര്‍മ്മയും, നിത്യ മേനോനുമാണ്. ഒരു ഷെഫിന്റെയും അയാളുടെ ജീവിതത്തില്‍ സംഭവിക്കുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രം സംസാരിക്കുന്നത്. തമിഴില്‍ ”തീനി” എന്ന പേരിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ബി വി എസ് എന്‍ പ്രസാദ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ദിവാകര മണി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത് രാജേഷ് മുരുകേഷനാണ്. നവീന്‍ നൂലി എഡിറ്റിംഗും ശ്രീനാഗേന്ദ്ര തങ്കല ആര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റും കൈകാര്യം ചെയ്തിരിക്കുന്നു.

    Read More »
Back to top button
error: