LIFETRENDING

വിജയ് സേതുപതിയുടെ ഉപ്പേന: ട്രെയിലറെത്തി


പഞ്ച വൈഷ്ണവ്, വിജയ് സേതുപതി, അദ്വൈത എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന ഉപ്പേനയുടെ ട്രെയിലറെത്തി. തെലുഗിലെ സൂപ്പർ ഹിറ്റ് സംവിധായകൻ കുമാറിന്റെ സംവിധാനസഹായിയായി പ്രവർത്തിച്ചു പരിചയമുള്ള ബുച്ചി ബാബുവിന്റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭമാണ് ഉപ്പേന. പ്രീയപ്പെട്ട ശിഷ്യന്റെ ആദ്യ ചിത്രം നിർമ്മിക്കുന്നത് സുകുമാർ തന്നെയാണ്. ചിത്രം ഫെബ്രുവരി 12ന് റിലീസിനെത്തും. ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ദേവീപ്രസാദ് ആണ്.

റൊമാൻറിക് ഡ്രാമ ആക്ഷൻ ഗണത്തില്‍ പെടുന്ന ചിത്രം എല്ലാത്തരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്തുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. സംവിധായകനായ ബുച്ചി ബാബു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒരു പ്രേമവും അതിനെ ചുറ്റിപ്പറ്റി ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ഉപ്പേനയുടെ മൂലകഥ. ചിത്രത്തില്‍ വിജയ് സേതുപതി രയനം എന്ന വില്ലൻ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

Back to top button
error: