സംസ്ഥാനത്ത് സ്വർണവില 35,000 രൂപയിലെത്തി. ഗ്രാമിന് 4375 രൂപയാണ് വില.
എട്ടു മാസത്തിനിടയിൽ ഉള്ള ഏറ്റവും കുറഞ്ഞ സ്വർണ വിലയാണിത്.2020 ജൂൺ 10 ന് സ്വർണ്ണവില 34,720 ൽ എത്തിയിരുന്നു.
കോവിഡ് വ്യാപനത്തെ തുടർന്ന് ലോകരാജ്യങ്ങൾ പ്രതിസന്ധി നേരിട്ടപ്പോൾ സ്വർണത്തിന് ഡിമാൻഡ് കൂടിയിരുന്നു. എന്നാൽ കോവിഡ് വാക്സിൻ വികസിപ്പിച്ചത് രാജ്യങ്ങളുടെ സമ്പദ്ഘടനയിൽ കുതിപ്പിന് കാരണമായി. ഇത് സ്വർണവിലയേയും സ്വാധീനിച്ചു.
രാജ്യാന്തര വിപണിയിൽ സ്പോട്ട് ഗോൾഡ് വില 1800 ഡോളറിൽ താഴെയാണ് ഇപ്പോൾ.1795.30 ഡോളറിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്.