Month: February 2021

  • Lead News

    കർഷകപ്രക്ഷോഭ നിലപാടിൽ റിഹാനയെ അഭിനന്ദിക്കുന്ന ട്വീറ്റിൽ ലൈക്ക് ചെയ്ത് ട്വിറ്റർ സി ഇ ഒ

    ഇന്ത്യയിൽ നടക്കുന്ന കർഷക പ്രക്ഷോഭങ്ങളെ അഭിനന്ദിച്ച് പോപ്പ് ഗായിക റിഹാന രംഗത്തെത്തിയിരുന്നു. റിഹാനയുടെ നടപടിക്കെതിരെ കേന്ദ്രസർക്കാരും ഇന്ത്യയിലെ ക്രിക്കറ്റ് ബോളിവുഡ് സെലിബ്രിറ്റികളും രംഗത്തുവന്നു. ഇതിന് പിന്നാലെ റിഹാനയെ അഭിനന്ദിക്കുന്ന ട്വീറ്റിൽ ലൈക് ചെയ്തിരിക്കുകയാണ് ട്വിറ്റർ സി ഇ ഒ ജാക്ക് ഡോർസി . വാഷിംഗ്ടൺ പോസ്റ്റ് ജേണലിസ്റ്റായ കാരേൻ ആട്ടിയ റിഹാനയെ അഭിനന്ദിച്ചുകൊണ്ട് ട്വീറ്റ്‌ ചെയ്തിരുന്നു. ഈ ട്വീറ്റ്‌ ഡോർസി ലൈക്‌ ചെയ്തിട്ടുണ്ട്. “സാമൂഹിക നീതിക്ക് വേണ്ടിയുള്ള പ്രക്ഷോഭങ്ങളെ റിഹാന പിന്തുണച്ചിട്ടുണ്ട്. അത് സുഡാനിൽ ആയാലും നൈജീരിയയിൽ ആയാലും മ്യാന്മാറിൽ ആയാലും ഇപ്പോൾ ഇന്ത്യയിൽ ആയാലും. റിഹാന സത്യസന്ധയാണ്.” കാരെന്റെ ഈ ട്വീറ്റിനാണ് ഡോഴ്സിയുടെ ലൈക്ക്.

    Read More »
  • Lead News

    മുഖ്യമന്ത്രിക്കെതിരായ കെ സുധാകരന്റെ ജാതി പരാമർശം: മലക്കംമറിഞ്ഞ് രമേശ് ചെന്നിത്തല

    മുഖ്യമന്ത്രിക്കെതിരായ കെ സുധാകരൻ എം പിയുടെ ജാതി പരാമർശത്തിൽ മലക്കംമറിഞ്ഞു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ സുധാകരൻ ആരെയും ആക്ഷേപിക്കുന്ന ആളല്ല എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ ധൂർത്തിനെയാണ് കെ സുധാകരൻ വിമർശിച്ചത് എന്ന് രമേശ് ചെന്നിത്തല ന്യായീകരിച്ചു. ഇന്നലെ നടത്തിയ പൊതു പ്രസ്താവന ചിലർ തെറ്റായി വ്യാഖ്യാനിച്ചു. കെ സുധാകരനെ തള്ളി പറഞ്ഞിട്ടില്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.കെ സുധാകരൻ തന്നോട് ഫോണിൽ വിശദീകരണം അറിയിച്ചിരുന്നു. നേരത്തെ സുധാകരന്റെ പ്രസ്താവന ശരിയായില്ലെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെ തനിക്കെതിരെ ഗൂഢാലോചന ഉണ്ടെന്ന കടുത്ത ആരോപണവുമായി കെ സുധാകരൻ രംഗത്തെത്തിയിരുന്നു.

    Read More »
  • Lead News

    ട്രോൾ വീഡിയോ ഹിറ്റാക്കാൻ വാഹനം ഇടിപ്പിച്ചത് മനപ്പൂർവ്വം, യുവാക്കൾക്കെതിരെ നടപടി

    ട്രോൾ വീഡിയോ ഹിറ്റാക്കാൻ ബൈക്ക് യാത്രികരെ മനപ്പൂർവ്വം വാഹനം ഇടിപ്പിച്ച യുവാക്കൾക്കെതിരെ നടപടി. മോട്ടോർ വാഹന വകുപ്പ് ആണ് നടപടി ആരംഭിച്ചത്. വാഹനം ഇടിപ്പിച്ചതിനു ശേഷം യുവാക്കൾ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ അപ്ലോഡ് ചെയ്തിരുന്നു. അഞ്ചു പേരുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്തു. വാഹനത്തിന്റെ ആർ സി യും സസ്പെൻഡ് ചെയ്തിട്ടുണ്ട്. ആലപ്പുഴ തൃക്കുന്നപ്പുഴയിലാണ് സംഭവം. മഹാദേവികാട് സ്വദേശികളായ ആകാശ്, ശിവദേവ് എന്നിവർ സഞ്ചരിച്ച ആഡംബര ബൈക്ക് വയോധികൻ സഞ്ചരിച്ച മറ്റൊരു ബൈക്കിലിടിക്കുകയായിരുന്നു. സുജീഷ്, അഖിൽ,ശരത് എന്നിവരടക്കം ബാക്കിയുള്ളവർ ഇവരെ ബൈക്കിൽ പിന്തുടർന്നിരുന്നു. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മോട്ടോർ വാഹന വകുപ്പ് കായംകുളം സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് യുവാക്കളുടെ ആസൂത്രണം വെളിവായത്.

    Read More »
  • Lead News

    സെക്രട്ടറിയേറ്റിൽ പടർന്ന് കോവിഡ്

    തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിൽ കോവിഡ് പടർന്നു പിടിക്കുന്നു. നേരത്തെ ധനവകുപ്പിൽ ആയിരുന്നു കോവിഡ് പടർന്നത് എങ്കിൽ ഇപ്പോൾ പൊതുഭരണ വകുപ്പിലും നിയമവകുപ്പിലും കോവിഡ് വ്യാപനം രൂക്ഷമാണ്. 55 പേർക്കാണ് നിലവിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. പരിശോധനകൾ കൂട്ടണമെന്നും 50% ജീവനക്കാരായി ഹാജർ ചുരുക്കണമെന്നും സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ ആവശ്യപ്പെടുന്നുണ്ട്. സന്ദർശകർക്ക് കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. പൊതുജനങ്ങളെയും മാധ്യമപ്രവർത്തകരേയും നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഒരു മാസമായി മൂന്നു ഗേറ്റുകളും അടച്ചിട്ടിരിക്കുകയാണ്. കന്റോൺമെന്റ് ഗേറ്റ് വഴി മാത്രമേ സെക്രട്ടറിയേറ്റിലേക്ക് പ്രവേശനം അനുവദിക്കുന്നുള്ളൂ. അതുതന്നെ ഉദ്യോഗസ്ഥരുടെ ശുപാർശ വേണം. കാന്റീൻ സഹകരണ സംഘത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പാണ് കോവിഡ് വ്യാപനത്തിന് കാരണമായതെന്ന് ആക്ഷേപമുണ്ട്. അയ്യായിരത്തിലേറെ പേർ തിക്കിയും തിരക്കിയും ആണ് വോട്ട് ചെയ്തത്. വെള്ളിയാഴ്ച നടന്ന വിജയാഹ്ലാദ പ്രകടനത്തിലും പ്രോട്ടോകോൾ പാലിച്ചിരുന്നില്ല.

    Read More »
  • Lead News

    ഇന്ധന വില വീണ്ടും കൂട്ടി

    ഇന്ധന വില വീണ്ടും കൂട്ടി . ഡീസലിന് ലിറ്ററിന് 32 പൈസയും പെട്രോളിന് 30 പൈസയുമാണ് കൂട്ടിയത്. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 87.11 രൂപയാണ്. ഒരു ലിറ്റർ ഡീസലിന് 81.35 രൂപയും. 88.83 രൂപയാണ് ഒരു ലിറ്റർ പെട്രോളിന് തിരുവനന്തപുരത്തെ വില.82.96 രൂപ ഡീസലിനും. 2.96 രൂപയാണ് 2021 ൽ പെട്രോളിന് കൂടിയത്.3.13 രൂപയുടെ വർധനയാണ് ഡീസലിന് ഉണ്ടായത്.

    Read More »
  • Lead News

    ജനുവരി 26 ലെ സംഭവവികാസങ്ങളെ ട്രമ്പ് അനുകൂലികളുടെ അമേരിക്കൻ പാർലമെന്റ് ആക്രമണത്തോട് ഉപമിച്ച് ഇന്ത്യ, അമേരിക്കക്ക് മറുപടി

    കർഷകരുമായി സൗഹാർദ്ദപരമായ ചർച്ച നടത്തണമെന്നും സമാധാനപരമായ പ്രതിഷേധങ്ങളെ അംഗീകരിക്കണമെന്നും ഇന്റർനെറ്റ് റദ്ദാക്കരുതെന്നും അമേരിക്ക ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ജനാധിപത്യത്തിന്റെ നിലനിൽപ്പ് ആശയവിനിമയത്തിലൂടെ ആണെന്നും അമേരിക്ക വ്യക്തമാക്കിയിരുന്നു. ഇതിനോട് ഇന്ത്യൻ സർക്കാർ വാർത്താകുറിപ്പിലൂടെ പ്രതികരിച്ചിരിക്കുകയാണ്. പ്രശ്നപരിഹാരത്തിന് ആണ് ഇന്ത്യയുടെ ശ്രമമെന്ന് വാർത്താക്കുറിപ്പ് പറയുന്നു. അക്രമങ്ങൾ പടരാതിരിക്കാൻ ആണ് ചിലയിടങ്ങളിൽ ഇന്റർനെറ്റ് റദ്ദാക്കിയത് എന്നും വാർത്താക്കുറിപ്പ് വിശദീകരിക്കുന്നു. ജനുവരി ആറിന് ട്രമ്പ് അനുകൂലികൾ കാപ്പിറ്റോൾ ഹിൽസിൽ നടത്തിയ അക്രമത്തിന് സമാനമാണ് ജനുവരി 26ന് കർഷകരുടെ ട്രാക്ടർ പരേഡിനിടയിൽ ചെങ്കോട്ടയിൽ നടന്നതെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു. ഇന്റർനെറ്റ് അടക്കമുള്ള കാര്യങ്ങൾ ജനാധിപത്യപരമായ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന് ബോധ്യമുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

    Read More »
  • Lead News

    ഗ്രെറ്റക്കെതിരെ കേസ് എടുത്തിട്ടില്ലെന്ന്‌ ഡൽഹി പോലീസ്

    കർഷക സമരവുമായി ബന്ധപ്പെട്ട ട്വീറ്റിന്റെ പേരിൽ സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ ട്യൂൺബെയ്‌ക്കെതിരെ കേസെടുത്തില്ലെന്ന് ഡൽഹി പോലീസ്. ഡൽഹി പൊലീസ് സ്പെഷ്യൽ കമ്മീഷണർ പ്രവീർ രഞ്ജൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചർച്ച നടത്തിയതിനു ശേഷം മാധ്യമപ്രവർത്തകരെ കണ്ടപ്പോഴാണ് പ്രവീർ ഇക്കാര്യം പറഞ്ഞത്. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 300 സാമൂഹിക മാധ്യമ അക്കൗണ്ടുകൾ രാജ്യ വിരുദ്ധ പ്രചാരണം നടത്തുന്നുണ്ടെന്ന് പ്രവീർ പറഞ്ഞു. ട്വിറ്ററിൽ വന്ന ടൂൾ കിറ്റുകൾക്ക് അനുസൃതമായാണ് സമരം എന്ന് അദ്ദേഹം ആരോപിച്ചു. ഇതിനുപിന്നിൽ ഖാലിസ്ഥാൻ ബന്ധമുള്ളവരാണ് എന്നാണ് ഡൽഹി പോലീസ് പറയുന്നത്. ഇത്തരം ടൂൾ കിറ്റുകൾ പ്രചരിപ്പിച്ചവർക്കെതിരെയാണ് കേസ് എന്നും പ്രവീർ പറഞ്ഞു.

    Read More »
  • LIFE

    റിഹാന്നയെയും, ഗ്രറ്റയെയും പോലുള്ള വിദേശ കലാകാരന്മാരും ആക്റ്റീവിസ്റ്റുകളും പ്രതിഷേധിച്ചപ്പോൾ നമ്മൾ ഭാരതീയർക്ക് നഷ്ടപെട്ടത്? എന്നും കതിര് കാക്കുന്ന കർഷകർക്കൊപ്പം-സലിംകുമാർ

    അമേരിക്കയിൽ വർഗ്ഗീയതയുടെ പേരിൽ ഒരു വെളുത്തവൻ തന്റെ മുട്ടുകാലുകൊണ്ട് ശ്വാസം മുട്ടിച്ചു കൊല്ലുന്ന കറുത്തവനായ ജോർജ് ഫ്ലോയിഡിന്റെ ദയനീയ ചിത്രം, മനസ്സാക്ഷി മരവിക്കാത്ത ലോകത്തെ ഏതൊരുവന്റെയും ഉള്ളു പിടയ്ക്കുന്നതായിരുന്നു. അതിനെതിരെ രാജ്യഭേദമന്യേ വർഗ്ഗഭേദമന്യേ എല്ലാവരും അമേരിക്കക്കെതിരെ പ്രതികരിച്ചു. ആക്കൂട്ടത്തിൽ നമ്മൾ ഇന്ത്യക്കാരും ഉണ്ടായിരുന്നു. അന്ന് ഒരു അമേരിക്കകാരനും ബാഹ്യശക്തികളോട് കാഴ്ചക്കാരായ് നിന്നാൽ മതി എന്ന് പറഞ്ഞില്ല. ഞങ്ങളുടെ രാജ്യത്തിന്റെ പ്രശ്നം പരിഹരിക്കാൻ ഞങ്ങൾക്കറിയാം എന്നും പറഞ്ഞില്ല. പകരം ലോകപ്രതിഷേധത്തെ അവർ ഇരുകൈയും നീട്ടി സ്വാഗതം ചെയ്തു. അത് കൂടാതെ, അമേരിക്കൻ പോലീസ് മേധാവി മുട്ടുകാലിൽ ഇരുന്ന് പ്രതിഷേധക്കാരോട് മാപ്പ് പറയുന്നതും നമ്മൾ കണ്ടു. അമേരിക്കകാർക്ക് നഷ്ടപെടാത്ത എന്താണ് റിഹാന്നയെയും, ഗ്രറ്റയെയും പോലുള്ള വിദേശ കലാകാരന്മാരും ആക്റ്റീവിസ്റ്റുകളും പ്രതിഷേധിച്ചപ്പോൾ നമ്മൾ ഭാരതീയർക്ക് നഷ്ടപെട്ടത്. പ്രതിഷേധിക്കേണ്ടവർ പ്രതിഷേധിച്ചിരിക്കും. അതിനു രാഷ്ട്ര വരമ്പുകൾ ഇല്ല, രാഷ്ട്രിയ വരമ്പുകളില്ല, വർഗ്ഗ വരമ്പുകളില്ല, വർണ്ണ വരമ്പുകളില്ല. എന്നും കതിര് കാക്കുന്ന കർഷകർക്കൊപ്പം. #IStandwithFarmers #FarmersagainstPropagandistGovernment #ഫാർമേഴ്‌ലിവെസ്‌റ്റർ (സലിംകുമാറിന്റെ ഫേസ്ബുക്…

    Read More »
  • Lead News

    എം ശിവശങ്കറുമായി ബന്ധപ്പെട്ട ഒരു വിവരവും ആദ്യ കുറ്റപത്രത്തിൽ ഇല്ല, എൻ ഐ എ കുറ്റപത്രം പുറത്ത്

    സ്വർണക്കടത്ത് കേസിൽ എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്തുവന്നു. മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി എം ശിവശങ്കറുമായി ബന്ധപ്പെട്ട ഒരു വിവരവും ആദ്യ കുറ്റപത്രത്തിൽ ഇല്ല.. 20 പ്രതികൾക്കെതിരായ 28 പേജ് കുറ്റപത്രത്തിന്റെ പകർപ്പാണ് പുറത്തുവന്നിരിക്കുന്നത്. സ്വർണക്കടത്ത് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയെ തകർക്കുന്ന കുറ്റകൃത്യം ആണെന്ന് കുറ്റപത്രം പറയുന്നു. സരിതയും സന്ദീപും കെ ടി റമീസും കൂടിയാണ് സ്വർണകളളക്കടത്തിന് തുടക്കമിടുന്നത്. പിന്നാലെ സ്വപ്ന സുരേഷും ഇതിന്റെ ഭാഗമായി. വലിയൊരു സംഘം തന്നെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് രൂപപ്പെട്ടു എന്ന് കുറ്റപത്രം പറയുന്നു. ഇത് തീവ്രവാദ സംഘത്തെ രൂപപ്പെടുത്തി. സ്വർണ്ണക്കടത്തിൽ ഉള്ള പണം ഹവാല ആയാണ് യുഎഇയിൽ എത്തിച്ചത്. സ്വർണം കടത്തിയത് വ്യാജരേഖ ഉണ്ടാക്കി ആണെന്നും കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഏതെങ്കിലും തീവ്രവാദ സംഘടനയുമായി നേരിട്ട് ബന്ധമുള്ളതായോ പണം ഏതെങ്കിലും സംഘടനയ്ക്ക് കൈമാറിയതായോ തെളിവ് കുറ്റപത്രത്തിൽ ചൂണ്ടിക്കാണിക്കുന്നില്ല. നടന്നത് സാമ്പത്തിക കുറ്റകൃത്യമാണ്. യുഎപിഎ സെക്ഷൻ 15 പ്രകാരമുള്ള കുറ്റം നിലനിൽക്കുമെന്ന് കുറ്റപത്രം പറയുന്നു.

    Read More »
  • NEWS

    ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടമായ ഒരു കോടിരൂപ സൈബര്‍ഡോം വീണ്ടെടുത്തു

    റിസര്‍വ്വ് ബാങ്കിനോട് സഹകരിച്ച് സൈബര്‍ഡോം നടത്തിയ ഇടപെടല്‍ മൂലം ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടമായ ഒരു കോടിയോളം രൂപ തിരിച്ചുപിടിക്കാന്‍ കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മൊബൈല്‍ ആപ്പ് വഴി വായ്പകള്‍ നല്‍കി തട്ടിപ്പ് നടത്തുന്ന സംഘത്തെ പിടികൂടാന്‍ സി.ബി.ഐ സഹായത്തോടെ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുന്നതായും അദ്ദേഹം അറിയിച്ചു. സൈബര്‍ ഡോമിന്‍റെ ആസ്ഥാന മന്ദിരത്തിന്‍റെ ശിലാസ്ഥാപനം ഓണ്‍ലൈനില്‍ നിര്‍വ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരള പോലീസിന്‍റെ ഏത് പ്രവര്‍ത്തനമണ്ഡലത്തിലും സാങ്കേതികവിദ്യയുടെ ഉയര്‍ന്ന രൂപം തന്നെയാണ് ഉപയോഗിക്കുന്നത്. ഓപ്പറേഷന്‍ പി ഹണ്ട് എന്ന അന്വേഷണം വഴി കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗികാതിക്രമങ്ങള്‍ തടയാന്‍ നേതൃത്വം നല്‍കിയത് സൈബര്‍ ഡോമാണ്. കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച 180 പേരെയാണ് വിവിധ ജില്ലകളില്‍ നിന്നായി സൈബര്‍ ഡോമിന്‍റെ നേതൃത്വത്തില്‍ പിടികൂടിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓണ്‍ലൈന്‍ ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, സൈബര്‍ ഡോം നോഡല്‍ ഓഫീസര്‍ എ.ഡി.ജി.പി മനോജ് എബ്രഹാം, ഡി.ഐ.ജി…

    Read More »
Back to top button
error: