NEWSTRENDING

ടിക്ടോക് വിലക്കിയത് പോലെ ട്വിറ്ററും വേണമെങ്കിൽ ഇന്ത്യയിൽ വിലക്കും: കങ്കണ റനൗട്ട്

വിവാദ കാർഷിക നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കർഷകരെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി സെലിബ്രിറ്റികളാണ് കഴിഞ്ഞ രണ്ട് ദിവസമായി ഓൺലൈനിൽ പ്രത്യക്ഷപ്പെടുന്നത്. സച്ചിന്‍ തെണ്ടുൽക്കറും, കങ്കണ റണൗട്ടും തപസി പന്നുവും സിദ്ധാര്‍ത്ഥുമൊക്കെ ഈ കൂട്ടത്തിൽ പെടുന്നു. കർഷക സമരത്തെ അനുകൂലിച്ച് പോപ് താരം റിയാന രംഗത്തുവന്നതോടെയാണ് ഇത്രയധികം പ്രതിഷേധവും അനുകൂല പ്രസ്താവനകളും സമൂഹമാധ്യമങ്ങളിൽ അലയടിക്കാൻ കാരണം. ഇന്ത്യയുടെ കാര്യങ്ങളിൽ പുറത്തുനിന്നുള്ള വൈദേശിക ശക്തികൾ ആരും ഇടപെടേണ്ട എന്ന തരത്തിൽ സച്ചിൻ ചെയ്ത് ട്വീറ്റിനെതിരെ വലിയ പ്രതിഷേധമാണ് ഇന്ത്യയൊട്ടാകെ അലയടിക്കുന്നത്. എന്നാല്‍ കര്‍ഷക സമരത്തെ അനുകൂലിച്ച് സംസാരിച്ച തപ്സി പന്നുവിനെതിരെയും ക്രിക്കറ്റ് താരം രോഹിത് ശര്‍മയ്ക്ക് എതിരെയും കങ്കണ ചെയ്ത ട്വീറ്റാണ് ഇപ്പോള്‍ പുലിവാലായിരിക്കുന്നത്.

കങ്കണ രോഹിത് ശര്‍മ്മയെ അധിക്ഷേപിച്ചതും പ്രതിഷേധിക്കുന്ന കര്‍ഷകരെ തീവ്രവാദികളെന്ന് വിളിച്ചതും അവരുടെ ലക്ഷ്യം ഇന്ത്യയെ വിഭജിക്കുക ആണെന്ന് കൂടി പറഞ്ഞത് വലിയ വിവാദങ്ങൾക്ക് തിരി കൊളുത്തി. കർഷകർക്ക് പിന്തുണ അറിയിച്ച പോപ് താരം റിയാനയെ കങ്കണ ”വിഡ്ഢി” എന്ന് അഭിസംബോധന ചെയ്തതും മറ്റൊരു വശത്ത് വലിയ വിവാദമായി. കങ്കണയുടെ ഈ രണ്ട് പോസ്റ്റുകളാണ് അവരുടെ പേജിൽ നിന്ന് നീക്കം ചെയ്തത്. വിദ്വേഷ പ്രചരണവുമായി ബന്ധപ്പെട്ട ട്വിറ്ററിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചതിന്റെ പേരിലാണ് കങ്കണയുടെ പേജിൽ നിന്ന് പോസ്റ്റ് റിമൂവ് ചെയ്തതെന്നാണ് ട്വിറ്ററിന്റെ വിശദീകരണം. ട്വിറ്ററിന്റെ ഈ നടപടിയിൽ പ്രതിഷേധിച്ചായിരുന്നു കങ്കണയുടെ പുതിയ പോസ്റ്റ്.

Signature-ad

”അക്കൗണ്ട് പൂട്ടിക്കുമെന്ന് ട്വിറ്റര്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നു. എന്നെങ്കിലും ഒരിക്കൽ ഞാൻ ഇവിടെ നിന്ന് പോവുകയാണെങ്കിൽ അത് നിന്നെയും കൊണ്ടേ പോകൂ. ചൈനീസ് ടിക് ടോക് ബാന്‍ ചെയ്തപോലെ നിന്നെയും വിലക്കും” കങ്കണ ട്വീറ്റ് ചെയ്തു

Back to top button
error: