NEWS
രാജി വഞ്ചനയായി കാണേണ്ട, പീതാംബരൻ മാസ്റ്റർക്ക് മാണി സി കാപ്പനോട് സോഫ്റ്റ് കോർണർ

എൻസിപിയിൽ നിന്നുള്ള മാണി സി കാപ്പന്റെ രാജി വഞ്ചനയായി കാണേണ്ടതില്ലെന്ന് സംസ്ഥാന അധ്യക്ഷൻ ടി പി പീതാംബരൻ മാസ്റ്റർ. ജയിച്ച സീറ്റ് തോറ്റ പാർട്ടിക്ക് വിട്ടുകൊടുത്തതിലുള്ള സങ്കടമാണ് മാണി സി കാപ്പന്. മാണി സി കാപ്പൻ ഉൾപ്പെടെ പത്ത് പേരാണ് പാർട്ടി വിട്ടത്. രാജിവച്ചവരെ എങ്ങനെ പുറത്താക്കുമെന്ന് ഒരു ചോദ്യത്തിനുത്തരമായി എൻസിപി സംസ്ഥാന പ്രസിഡണ്ട് ചോദിച്ചു.
പാർട്ടി വിട്ടവർക്കെതിരെ നടപടി വേണമെന്നാണ് മന്ത്രി എ കെ ശശീന്ദ്രന്റെ ആവശ്യം.പാലാ സീറ്റിനായി അവകാശവാദം ഉന്നയിക്കാൻ ഉള്ള എൻസിപിയുടെ അർഹത മാണി സി കാപ്പൻ ഇല്ലാതാക്കിയെന്ന് ശശീന്ദ്രൻ കുറ്റപ്പെടുത്തിയിരുന്നു.അച്ചടക്ക ലംഘനം കേന്ദ്രനേതൃത്വത്തെ അറിയിക്കുമെന്നും ശശീന്ദ്രൻ വ്യക്തമാക്കിയിരുന്നു.