പ്രണയദിനത്തിൽ ആക്ഷൻ കിങ്ങിന്റെ പുതിയ ചിത്രം പ്രഖ്യാപിക്കും

സൂപ്പർ ആക്ഷൻ താരം സുരേഷ് ഗോപിയുടെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ഫെബ്രുവരി 14 ന്. സുരേഷ് ഗോപി തന്നെയാണ് ചിത്രത്തെക്കുറിച്ചുള്ള പുതിയ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. താരത്തിന്റെ 252 മത് ചിത്രമാണ് പ്രഖ്യാപിക്കുന്നത്. ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കുന്നത് ആർജെ ഷാൻ ആണ്. സുരേഷ് ഗോപിയെ നായകനാക്കി ഈ മാസ്സ് ആക്ഷൻ സിനിമ സംവിധാനം ചെയ്യുന്നത് ജോഷി ആണെന്നാണ് പുറത്തു വരുന്ന സൂചനകൾ.

ചിത്രത്തില്‍ സുരേഷ് ഗോപിക്കൊപ്പം നിരവധി താരങ്ങളും കഥാപാത്രം ആവുന്നുണ്ട്. നിതിര്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്ത കാവൽ എന്ന ചിത്രമാണ് സുരേഷ് ഗോപിയുടെതായി ഉടൻ തിയേറ്ററിൽ എത്തുക. സുരേഷ് ഗോപിയുടെ പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് ജോഷി ആണെങ്കിൽ ആരാധകര്‍ക്ക് ഇരട്ടി സന്തോഷമാവും ലഭിക്കുക. മാസ്സ് സംവിധായകനും മാസ്സ് സൂപ്പർസ്റ്റാറും ചേരുമ്പോൾ സംഭവിക്കുന്നത് ഒരു മാസ് സിനിമ തന്നെയായിരിക്കും എന്നാണ് അവർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *