Month: November 2020
-
NEWS
“മധുരരാജ” നിർമാതാവ് കോൺഗ്രസ് സ്ഥാനാർഥി
മമ്മൂട്ടി ചിത്രം “മധുരരാജ”യുടെ നിർമാതാവ് തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി .ത്രിശൂർ ജില്ലയിൽ കുന്ദംകുളം നഗരസഭയിലെ അഞ്ചാം വാർഡിൽ നിന്നാണ് നെൽസൺ ഐപ്പ് ജനവിധി തേടുന്നത് . “ഈ നാടിന്റെ പ്രതീക്ഷയാണ് നെൽസേട്ടൻ “എന്ന കുറിപ്പുള്ള പോസ്റ്റർ നെൽസൺ തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത് .പോസ്റ്റർ വൈറലാണ് .
Read More » -
LIFE
“പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി “ജോക്കുട്ടൻ അന്താക്ഷരി കളിക്കുന്ന വീഡിയോ പങ്കുവെച്ച് യമുന ജോസഫ്
കഴിഞ്ഞ ദിവസം അന്തരിച്ച ജോ ജോസഫിന്റെ സന്തോഷ നിമിഷങ്ങൾ പങ്കുവെച്ച് സഹോദരി യമുന ജോസഫ് .ജോ ജോസഫ് വീട്ടിൽ അന്താക്ഷരി കളിക്കുന്ന വീഡിയോ ആണ് യമുന പങ്കുവച്ചത് .കേരള കോൺഗ്രസ് നേതാവ് പി ജെ ജോസഫിന്റെ മകൻ ജോ ജോസഫ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് അന്തരിച്ചത് . “ഞങ്ങളുടെ ജോക്കുട്ടനു വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി.നിങ്ങൾക്കെല്ലാവർക്കും വേണ്ടി ഞങ്ങളുടെ ജോ കുട്ടൻ അന്താക്ഷരി കളിക്കുന്ന നിമിഷങ്ങൾ പങ്കുവെക്കുന്നു . “-യമുന ഫേസ്ബുക്കിൽ കുറിച്ചു .പൂമാനം പൂത്തുലഞ്ഞു എന്ന ഗാനമാണ് ജോ ജോസഫ് പാടുന്നത് . ഹൃദയ സംബന്ധമായ അസുഖം മൂലം ചികിത്സയിൽ ആയിരുന്നു ഭിന്ന ശേഷിക്കാരനായ ജോ ജോസഫ്.34 വയസുള്ള ജോ ജോസഫ് വീട്ടിൽ കുഴഞ്ഞു വീഴുക ആയിരുന്നു .ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ ആയില്ല .
Read More » -
NEWS
കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റേത് കൊലപാതകം
കൊരട്ടിയിലെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റേത് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു .കള്ളുഷാപ്പിൽ ഉണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ കലാശിക്കുക ആയിരുന്നു .സുഹൃത്തുക്കളായ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു . കൊരട്ടി ഇരുമുടിക്കുന്നിൽ താമസിക്കുന്ന 33 കാരൻ എബിൻ ആണ് കൊല്ലപ്പെട്ടത് .എബിനും സുഹൃത്തുക്കൾ അനിലും വിജിത്തും കട്ടപ്പുറത്തെ ഷാപ്പിൽ കയറി കള്ളുകുടിച്ചിരുന്നു .ഇതിനിടെ എബിൻ അനിലിന്റെ പേഴ്‌സ് മോഷ്ടിച്ചു .ഇതേതുടർന്ന് വാക്കേറ്റവും സംഘട്ടനവും ഉണ്ടായി .എബിന്റെ വാരിയെല്ല് ഒടിഞ്ഞ് ആന്തരികാവയവങ്ങളിൽ തുളഞ്ഞു കയറി . ബോധം കെട്ട എബിനെ കനാലിൽ ഉപേക്ഷിച്ച് ഇരുവരും വീടുകളിലേക്ക് മടങ്ങി .പുലർച്ചെ എബിൻ മരിച്ചുവോ എന്നറിയാൻ ഒന്നുകൂടി വന്നു നോക്കി .മരിച്ചതറിഞ്ഞ് സംസ്ഥാനം വിടാൻ ശ്രമിക്കവേ കൊരട്ടി പോലീസിന്റെ പിടിയിലായി .സംഘട്ടനത്തിൽ ഏർപ്പെട്ട മൂന്ന് പേരും ക്രിമിനൽ പശ്ചാത്തലം ഉള്ളവർ ആണ് .
Read More » -
NEWS
ക്രൈസ്തവ ഭൂരിപക്ഷ മേഖലകളിൽ ബിജെപിയ്ക്ക് സ്വാധീനം കൂടുന്നുവോ ?തെഹൽക മുൻ മാനേജിങ് എഡിറ്റർ സർവ്വേ അനുഭവം പറയുന്നു-വീഡിയോ
തെഹൽകയോടൊപ്പവും നാരദക്കൊപ്പവുമൊക്കെ നിരവധി ഒളികാമറ ഓപ്പറേഷന് നേതൃത്വം കൊടുത്ത മുതിർന്ന മാധ്യമ പ്രവർത്തകൻ ആണ് മാത്യു സാമൂവൽ. അദ്ദേഹം ഒരു സർവേയുടെ ഭാഗമായി തന്റെ മധ്യ കേരള പര്യടന അനുഭവം പങ്കുവെയ്ക്കുന്നു. ക്രൈസ്തവ ഭൂരിപക്ഷ മേഖലകളിൽ ബിജെപി അനുകൂല പ്രവണതയുണ്ടോ എന്ന് മാത്യു സാമൂവൽ വിലയിരുത്തുന്നു. വീഡിയോ കാണുക
Read More » -
NEWS
നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യം തുടരാൻ എ ഐ എ ഡി എം കെ
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യം തുടരുമെന്ന് എ ഐ എ ഡി എം കെ പ്രഖ്യാപിച്ചു .അടുത്ത വര്ഷം ആദ്യമാണ് തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് .ഭരണകക്ഷി ചീഫ് കോർഡിനേറ്ററും ഉപമുഖ്യമന്ത്രിയുമായ പനീർസെൽവം ആണ് ഇക്കാര്യം പ്രഖ്യാപിച്ചത് . 10 വര്ഷം ഞങ്ങളുടെ സദ്ഭരണമായിരുന്നു ഈ തിരഞ്ഞെടുപ്പിലും ഞങ്ങൾ വിജയിക്കും .പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തമിഴ്‍നാട് എപ്പോഴും പിന്തുണക്കുമെന്നും പനീർസെൽവം പ്രഖ്യാപിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ ആയിരുന്നു പ്രഖ്യാപനം . കോവിഡിനെ തമിഴ്നാട് കൈകാര്യം ചെയ്ത രീതിയെ അമിത് ഷാ പ്രശംസിച്ചു .കേന്ദ്രത്തിന്റെ റാങ്കിങ്ങിൽ ഈ വര്ഷം ഏറ്റവുമധികം ഭരണം നടത്തിയ സംസ്ഥാനം തമിഴ്നാട് ആണെന്നും അമിത് ഷാ പറഞ്ഞു .
Read More » -
LIFE
കേന്ദ്ര സർക്കാരും പ്രതിപക്ഷവും ശ്രമിക്കുന്നത് സംസ്ഥാന സർക്കാരിനെ അട്ടിമറിയ്ക്കാൻ ,NewsThen – ന്റെ “പറയാനുണ്ട് പലതും” പംക്തിയിൽ ഡോ .വി .ശിവദാസൻ-വീഡിയോ
കേസിലെ പ്രതിയായ വനിതയെ കൊണ്ട് മുഖ്യമന്ത്രിക്കെതിരെ കള്ള മൊഴി നല്കാൻ നിർബന്ധിക്കുന്നുവെന്ന വാർത്ത ഞെട്ടിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സമിതി അംഗം ഡോ .വി .ശിവദാസൻ NewsThen – ന്റെ “പറയാനുണ്ട് പലതും “പംക്തിയിൽ .കോൺഗ്രസ് ഭരിക്കുന്ന കാലത്തേക്കാൾ അന്വേഷണ ഏജൻസികളെ ഇപ്പോൾ ദുരുപയോഗം ചെയ്യുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി . മികച്ച രീതിയിൽ ഭരണം നടത്തുന്ന പിണറായി സർക്കാരിനെ അട്ടിമറിക്കാൻ ആണ് കേന്ദ്ര ശ്രമം .കേരളത്തിലെ പ്രതിപക്ഷം അതിനു കൂട്ടുനിൽക്കുന്നുവെന്നും ഡോ . ശിവദാസൻ കുറ്റപ്പെടുത്തി .അഴിമതി കേസുകൾ വരുമ്പോൾ പ്രതിപക്ഷം ഭയവിഹ്വലരാവുകയാണെന്നും ഡോ .ശിവദാസൻ പറഞ്ഞു . വീഡിയോ കാണുക –
Read More » -
NEWS
ബി ജെ പി കളമശ്ശേരി നിയോജക മണ്ഡലം സെക്രട്ടറിയുടെ പത്രിക പ്രതിസന്ധിയിൽ
ബി ജെ പി കളമശ്ശേരി നിയോജക മണ്ഡലം സെക്രട്ടറി പ്രമോദ് തൃക്കാക്കരയുടെ വാർഡ് 27 ൽ നൽകിയ പത്രിക പ്രതിസന്ധിയിലായി. മണ്ഡലം സെക്രട്ടറിയായതിനാൽ വിജയം ഉറപ്പിക്കുകയും, മറ്റാരെകൊണ്ടും ഡമ്മി പത്രിക സമർപ്പിക്കാൻ സമ്മതിക്കാത്തതും വലിയ പ്രതിഷേധത്തിന് ബിജെപിക്കുള്ളിൽ തന്നെ കാരണമായി. തൃക്കാക്കര ക്ഷേത്രം നിലനിൽക്കുന്ന വാർഡിൽ ബി ജെ പിക്ക് അതു കൊണ്ട് സ്ഥാനാർത്ഥി ഇല്ല. എറണാകുളം ജില്ലാ കമ്മറ്റി വിജയ പ്രതീക്ഷ വെച്ചിരുന്ന വാർഡിലാണ് ഇത് സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി ജെ പി രണ്ടും , സി പി എം മൂന്നും സ്ഥാനവുമായിരുന്നു. വാർഡിൽ വ്യാപകമായി ഉപയോഗിച്ചിരുന്ന നൂറ് കണക്കിന് പ്രചരണ ബോർഡുകൾ വെള്ളിയാഴ്ച്ച രാത്രി തന്നെ നീക്കം ചെയ്തു. ഇത്തവണ വിജയം ഉറപ്പിച്ച വാർഡായതിനാൽ പത്രിക സ്വീകരിപ്പിക്കുന്നതിന് ശക്തമായ സമ്മർദ്ദം നടക്കുന്നുണ്ട്. നികുതി ഇനത്തിൽ സർക്കാരിൽ അടയ്ക്കേണ്ട ഒരു ലക്ഷത്തി എൺപതിനായിരം രൂപയ്ക്ക് റവന്യൂ റിക്കവറി നോട്ടീസ് വന്നത് മറച്ച് വെച്ചതാണ് സ്ക്രൂട്ടി നി സമയം ചോദ്യം…
Read More » -
NEWS
സ്വപ്ന സുരേഷിന്‍റെ ശബ്ദരേഖ : പ്രാഥമിക അന്വേഷണം ക്രൈംബ്രാഞ്ചിന്
സ്വര്‍ണ്ണ കളളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റേതായി പ്രചരിക്കുന്ന ശബ്ദരേഖയെക്കുറിച്ച് ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ക്രൈംബ്രാഞ്ചിലെ പ്രത്യേക അന്വേഷണ സംഘത്തിനായിരിക്കും അന്വേഷണച്ചുമതല. ശബ്ദരേഖ പ്രചരിച്ച സംഭവം അന്വേഷിക്കണമെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ജയില്‍ മേധാവിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇക്കാര്യം ജയില്‍മേധാവി സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് പ്രാഥമിക അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയത്.
Read More » -
NEWS
ബിജെപി വിമത വിഭാഗം നിലപാട് കടുപ്പിക്കുന്നു ,ദേശീയ നേതൃത്വം ഇടപെട്ടില്ലെങ്കിൽ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ നിഷ്ക്രിയരാകും
തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിലിൽ നിൽക്കെ പൊട്ടിത്തെറിയുടെ വക്കിൽ സംസ്ഥാന ബിജെപി .നിലവിലെ പ്രശ്നങ്ങളിൽ ദേശീയ നേതൃത്വം ഇടപെട്ട് സമവായം ഉണ്ടാക്കിയില്ലെങ്കിൽ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ നിഷ്ക്രിയമാകാൻ ആണ് ഇടഞ്ഞു നിൽക്കുന്നവരുടെ തീരുമാനം . കഴിഞ്ഞ ദിവസം നടന്ന ബിജെപി സംസ്ഥാന സമിതി യോഗത്തിൽ മുതിർന്ന നേതാക്കൾ ആയ സികെ പദ്മനാഭൻ ,ശോഭ സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തിരുന്നില്ല .യോഗത്തിൽ പ്രശ്‌നം ചർച്ച ചെയ്യും എന്നായിരുന്നു കൃഷ്ണദാസ് പക്ഷവും ശോഭ സുരേന്ദ്രൻ പക്ഷവും കരുതിയിരുന്നത് .എന്നാൽ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഇക്കാര്യം പാടെ തള്ളി .ബീഹാർ തെരഞ്ഞെടുപ്പിന് ശേഷം വിഷയത്തിൽ ഇടപെടാമെന്നു വാഗ്ദാനം ചെയ്ത ദേശീയ നേതൃത്വവും വലിയ താല്പര്യം കാണിച്ചില്ല . സംസ്ഥാനത്തിന്റെ ചുമതല ഉള്ള സിപി രാധാകൃഷ്ണൻ ആണ് യോഗത്തിൽ കേന്ദ്ര നേതൃത്വത്തെ പ്രതിനിധാനം ചെയ്തു പങ്കെടുത്തത് .എന്നാൽ യോഗം ഈ വിഷയങ്ങൾ ചർച്ച ചെയ്തതെ ഇല്ല .ഈ പശ്ചാത്തലത്തിൽ ആണ് തെരഞ്ഞെടുപ്പ് രംഗത്ത് നിഷ്ക്രിയമാകുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക്…
Read More » -
NEWS
നിങ്ങൾ ക്ലിക്കാകും എന്ന് ഷക്കീല പറഞ്ഞു ,പിന്നീട് നടന്നത്
ഷക്കീലയോടൊപ്പം അഭിനയിച്ച അനുഭവം തുറന്നു പറഞ്ഞ് നടൻ കൂട്ടിക്കൽ ജയചന്ദ്രൻ .! ‘A’ പട നായകൻ വീണ്ടും മലയാള സിനിമയിൽ ഹീറോ ആയ ചരിത്രം.ഫേസ്ബുക്കിലെ കുറിപ്പിലാണ് താരം ഓർമ പങ്കുവെച്ചത് . കൂട്ടിക്കൽ ജയചന്ദ്രന്റെ ഫേസ്ബുക് കുറിപ്പ് – യാതൊരു സിനിമ പാരമ്പര്യവും ഇല്ലാത്ത ഒരു ഗ്രാമീണ ചെറുക്കൻ അഭിനയമോഹം ആരോടും പറയാതെ കൊണ്ട് നടന്നു. ഇന്നത്തെപ്പോലെ അന്നും ആരും സഹായിച്ചിട്ടില്ല (ആരും, ആരെയും സഹായിക്കേണ്ടതില്ല). പക്ഷേ, ദൈവം തീരുമാനിച്ചിരുന്നു, നീ മൂവിക്യാമറയ്ക്ക് മുന്നിൽ നിൽക്കും. ഒരു നടന് വേണ്ട ഒന്നും അന്നും, ഇന്നുമില്ല! ‘രാസലീല’യിൽ കോമഡി ചെയ്യാൻ വിളിച്ച എന്നോട്, നേരിൽ കണ്ടപ്പോൾ സംവിധായകൻ മടിച്ച്, മടിച്ച് അന്ന് ചോദിച്ചു, നായകനാകാമോ എന്ന്. എൻ്റെ മനസ്സിൽ ഇന്നും A പടം B പടം എന്നൊന്നുമില്ല. സിനിമ മാത്രം! ഞാൻ അഭിനയിച്ചു. എല്ലാവരും ആനന്ദത്തോടെ പറഞ്ഞു ‘നിൻെറ ഭാവി പോയി!’ പക്ഷേ, ഷൂട്ടിംഗ് തീർന്ന ദിവസം അതിലെ നായിക, അവരോട് മാന്യമായി…
Read More »