NEWS

ബി ജെ പി കളമശ്ശേരി നിയോജക മണ്ഡലം സെക്രട്ടറിയുടെ പത്രിക പ്രതിസന്ധിയിൽ

ബി ജെ പി കളമശ്ശേരി നിയോജക മണ്ഡലം സെക്രട്ടറി പ്രമോദ് തൃക്കാക്കരയുടെ വാർഡ് 27 ൽ നൽകിയ പത്രിക പ്രതിസന്ധിയിലായി. മണ്ഡലം സെക്രട്ടറിയായതിനാൽ വിജയം ഉറപ്പിക്കുകയും, മറ്റാരെകൊണ്ടും ഡമ്മി പത്രിക സമർപ്പിക്കാൻ സമ്മതിക്കാത്തതും വലിയ പ്രതിഷേധത്തിന് ബിജെപിക്കുള്ളിൽ തന്നെ കാരണമായി. തൃക്കാക്കര ക്ഷേത്രം നിലനിൽക്കുന്ന വാർഡിൽ ബി ജെ പിക്ക് അതു കൊണ്ട് സ്ഥാനാർത്ഥി ഇല്ല. എറണാകുളം ജില്ലാ കമ്മറ്റി വിജയ പ്രതീക്ഷ വെച്ചിരുന്ന വാർഡിലാണ് ഇത് സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി ജെ പി രണ്ടും , സി പി എം മൂന്നും സ്ഥാനവുമായിരുന്നു. വാർഡിൽ വ്യാപകമായി ഉപയോഗിച്ചിരുന്ന നൂറ് കണക്കിന് പ്രചരണ ബോർഡുകൾ വെള്ളിയാഴ്ച്ച രാത്രി തന്നെ നീക്കം ചെയ്തു. ഇത്തവണ വിജയം ഉറപ്പിച്ച വാർഡായതിനാൽ പത്രിക സ്വീകരിപ്പിക്കുന്നതിന് ശക്തമായ സമ്മർദ്ദം നടക്കുന്നുണ്ട്.

നികുതി ഇനത്തിൽ സർക്കാരിൽ അടയ്ക്കേണ്ട ഒരു ലക്ഷത്തി എൺപതിനായിരം രൂപയ്ക്ക് റവന്യൂ റിക്കവറി നോട്ടീസ് വന്നത് മറച്ച് വെച്ചതാണ് സ്ക്രൂട്ടി നി സമയം ചോദ്യം ചെയ്യപ്പെട്ടത്. ബി ജെ പി ദേശീയ നേതൃത്ത്വം ശക്തമായി പത്രിക സ്വീകരിക്കാൻ ഉദ്യോഗസ്ഥരിൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. സ്വന്തമായുണ്ടായ വാഹനം ഗതാഗത വകുപ്പ് അറിയാതെ പൊളിച്ചു വിൽക്കുകയും, രജിസ്ട്രേഷൻ റദ്ദാക്കാതിരിക്കുകയും ചെയ്തത് വിനയായി.

കഴിഞ്ഞ തവണ കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ ഇതേ വാർഡിൽ ജയിച്ചത് യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു. വനിതാ വാർഡായിരുന്ന അവിടുന്ന് ജയിച്ച സ്ഥാനാർത്ഥിയുടെ ഭർത്താവ് യുഡിഎഫ് സ്ഥാനാർത്ഥിയാകാൻ ഇത്തവണ ശ്രമിച്ചിരുന്നു. സ്ഥാനാർത്ഥിത്ത്വം ലഭിക്കാത്തതിനാൽ എൽ ഡി എഫ് സ്വതന്ത്രനായി മത്സര രംഗത്തുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളിൽ ഇത് ഭിന്നതയ്ക്ക് കാരണമായിട്ടുണ്ട്. പാർട്ടി അനുഭാവികളും എൽ ഡി എഫ് തീരുമാനത്തിൽ പരസ്യമായി അതൃപ്തി രേഖപ്പെടുത്തുന്നുണ്ട്.

Back to top button
error: