LIFETRENDING

“പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി “ജോക്കുട്ടൻ അന്താക്ഷരി കളിക്കുന്ന വീഡിയോ പങ്കുവെച്ച് യമുന ജോസഫ്

കഴിഞ്ഞ ദിവസം അന്തരിച്ച ജോ ജോസഫിന്റെ സന്തോഷ നിമിഷങ്ങൾ പങ്കുവെച്ച് സഹോദരി യമുന ജോസഫ് .ജോ ജോസഫ് വീട്ടിൽ അന്താക്ഷരി കളിക്കുന്ന വീഡിയോ ആണ് യമുന പങ്കുവച്ചത് .കേരള കോൺഗ്രസ് നേതാവ് പി ജെ ജോസഫിന്റെ മകൻ ജോ ജോസഫ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് അന്തരിച്ചത് .

“ഞങ്ങളുടെ ജോക്കുട്ടനു വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി.നിങ്ങൾക്കെല്ലാവർക്കും വേണ്ടി ഞങ്ങളുടെ ജോ കുട്ടൻ അന്താക്ഷരി കളിക്കുന്ന നിമിഷങ്ങൾ പങ്കുവെക്കുന്നു . “-യമുന ഫേസ്ബുക്കിൽ കുറിച്ചു .പൂമാനം പൂത്തുലഞ്ഞു എന്ന ഗാനമാണ് ജോ ജോസഫ് പാടുന്നത് .

ഹൃദയ സംബന്ധമായ അസുഖം മൂലം ചികിത്സയിൽ ആയിരുന്നു ഭിന്ന ശേഷിക്കാരനായ ജോ ജോസഫ്.34 വയസുള്ള ജോ ജോസഫ് വീട്ടിൽ കുഴഞ്ഞു വീഴുക ആയിരുന്നു .ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ ആയില്ല .

Back to top button
error: