Month: November 2020
-
NEWS
സ്വപ്നയുടെ ശബ്ദരേഖ ചോർന്നതിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഇ ഡി നൽകിയ കത്ത് ഡി ജി പിയ്ക്ക് കൈമാറി
സ്വപ്നയുടെ ശബ്ദരേഖ എങ്ങനെ ചോർന്നു എന്ന് കണ്ടെത്താൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് .ഇക്കാര്യം ആവശ്യപ്പെട്ട് ഇ ഡി നൽകിയ കത്ത് ജയിൽ മേധാവി ഡി ജി പി ലോക്നാഥ് ബെഹ്‌റയ്ക്ക് കൈമാറി . ഇ ഡിയുടെ കത്തിന്മേൽ അന്വേഷണം വേണമോ എന്ന കാര്യം ഡി ജി പി തീരുമാനിക്കും .ജയിൽ ഡിഐജിയുടെ റിപ്പോർട്ട് ഇ ഡിയ്ക്ക് കൈമാറുമെന്നാണ് സൂചന . തങ്ങൾക്കെതിരെയുള്ള ആരോപണങ്ങളിൽ വ്യക്തത വരുത്തണം എന്നാണ് ഇ ഡിയുടെ ആവശ്യം .സംസ്ഥാന പോലീസ് അന്വേഷിക്കാൻ തയ്യാറായില്ലെങ്കിൽ സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യാൻ ഇ ഡി കോടതിയുടെ അനുമതി തേടുമെന്നാണ് വിവരം . സ്വപ്നയുടേതായി പുറത്ത് വന്ന ശബ്ദരേഖ സ്വപ്നയുടേത് തന്നെയാണോ എന്നുറപ്പിക്കാൻ ആയിട്ടില്ല എന്നാണ് ജയിൽ ഡി ഐ ജിയുടെ റിപ്പോർട്ടിൽ ഉള്ളത് എന്നാണ് സൂചന .സ്ഥിരീകരിക്കാൻ സ്വപ്നയും തയ്യാറായിട്ടില്ല .ഈ പശ്ചാത്തലത്തിൽ വിശദമായ അന്വേഷണത്തിനാണ് ഇ ഡി തയ്യാറെടുക്കുന്നത് .
Read More » -
സംസ്ഥാനത്ത് ഇന്ന് 5772 പേര്‍ക്ക് കോവിഡ്-19
സംസ്ഥാനത്ത് ഇന്ന് 5772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 797, മലപ്പുറം 764, കോഴിക്കോട് 710, തൃശൂര്‍ 483, പാലക്കാട് 478, കൊല്ലം 464, കോട്ടയം 423, തിരുവനന്തപുരം 399, ആലപ്പുഴ 383, പത്തനംതിട്ട 216, കണ്ണൂര്‍ 211, ഇടുക്കി 188, വയനാട് 152, കാസര്‍ഗോഡ് 104 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,210 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.59 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 58,09,226 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 25 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം വെള്ളായണി സ്വദേശിനി സരോജിനി (82), തിരുപുരം സ്വദേശി ജെറാഡ് (74), കരിക്കകം സ്വദേശിനി സിനു (42), പള്ളിത്തുറ സ്വദേശി സുബ്രഹ്മണ്യന്‍ (68), കാഞ്ഞിരംപാറ സ്വദേശിനി നളിനി (57), കോട്ടക്കല്‍…
Read More » -
NEWS
രമേശ് ചെന്നിത്തലക്കെതിരെയുള്ള അന്വേഷണം പുതിയ വെളിപ്പെടുത്തലിൽ ,ജോസിനെതിരെ ആരോപണമില്ലെന്ന് എ വിജയരാഘവൻ
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവർക്കെതിരായ അന്വേഷണത്തിന് അനുമതി നൽകിയത് പുതിയ വെളിപ്പെടുത്തലിന്റെ അന്വേഷണത്തിലെന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ .അന്വേഷണത്തിൽ കാര്യങ്ങൾ വെളിപ്പെടട്ടെ എന്നും വിജയരാഘവൻ പറഞ്ഞു .ജോസ് കെ മാണിക്കെതിരെ ആരോപണം ഇല്ലെന്നും വിജയരാഘവൻ പറഞ്ഞു . അതേസമയം സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി കുടുങ്ങുമെന്ന് വന്നപ്പോഴാണ് പ്രതിപക്ഷ നേതാക്കൾക്കെതിരെ അന്വേഷണവുമായി ഇറങ്ങിയിരിക്കുന്നത് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു .തനിയ്ക്ക് ആരും കോഴ തന്നിട്ടുമില്ല വാങ്ങിയിട്ടുമില്ല .ബിജുരമേശിന്റെ ആരോപണം രണ്ടു സർക്കാരുകളുടെ കാലത്തും വിജിലൻസും ലോകായുക്തയും അന്വേഷിച്ച് തള്ളിയതാണ് .ഇപ്പോഴുള്ള നീക്കം സിപിഐഎമ്മിന്റേയും മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും ഗൂഢാലോചനയാണ് .ഏത് അന്വേഷണത്തെയും താൻ സ്വാഗതം ചെയ്യുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു .
Read More » -
NEWS
ഐ.എ.എസ് ദമ്പതികള്‍ വിവാഹമോചനത്തിലേക്ക്
സിവിൽ സർവീസ് 2015 ബാച്ചിലെ ഒന്നാം റാങ്കുകാരിയായിരുന്ന ടിന ദബിയും ഭർത്താവും അതേ ബാച്ചിലെ രണ്ടാം രണ്ടാംറാങ്കുകാരനുമായ അഥർ ഖാനും വേർപിരിയുന്നു. ഇരുവരും ജയ്പുരിലെ കുടുംബകോടതിയിൽ വിവാഹമോചനം ആവശ്യപ്പെട്ട് ഉഭയ സമ്മതപ്രകാരം അപേക്ഷ നൽകിയിരിക്കുന്നു. രാജ്യമാകെ ശ്രദ്ധിച്ച വിവാഹത്തിലൂടെ വാർത്തകളിൽ നിറഞ്ഞ ദമ്പതിമാരായിരുന്നു ടിന ദബിയും അഥർ ഖാനും. കശ്മീർ സ്വദേശിയായ അഥർ ഖാൻ സിവിൽ സർവീസ് പരീക്ഷയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ആദ്യ ദലിത് യുവതിയാണ് ഭോപാൽ സ്വദേശിനി ടിന.മസൂറിയിലെ ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അക്കാദമിയിൽ വച്ചാണ് ഇരുവരും തമ്മിൽ പ്രണയത്.
Read More » -
LIFE
രണ്ടു സിനിമകളുമായി ബോളിവുഡ് കീഴടക്കാൻ കച്ചകെട്ടി അമ്രിൻ ഖുറേഷി,മലയാളത്തിലും അഭിനയിക്കാൻ മോഹം
ഇന്ന് ബോളിവുഡ് താര സുന്ദരിമാർ തെന്നിന്ത്യൻ സിനിമ കീഴടക്കി കൊണ്ടിരിക്കുന്ന കാലമാണ് . തെന്നിന്ത്യൻ നടിമാർക്ക് ബോളിവുഡിൽ ചേക്കേറാനാവുകയെന്നത് ബാലികേറാ മാലയാണ് . എങ്കിലും ഇതിനൊരു അപവാദമായിരുന്നു രേഖ,വൈജയന്തി മാല ,ഹേമമാലിനി ,ശ്രീദേവി,ജയപ്രദ തുടങ്ങിയവർ . അവർ ഹിന്ദി സിനിമാ പ്രേമികളുടെ മാനസം കീഴടക്കി ബോളിവുഡിലെ താര റാണിമാരും സ്വപ്നോംക്കി റാണിമാരുമായി ദീർഘകാലം വിലസി .ഇവർക്കൊക്കെ ബോളിവുഡിലേക്കുള്ള ഗേറ്റ് പാസ് തെന്നിന്ത്യൻ സിനിമകളായിരുന്നു . പ്രത്യേകിച്ച് തമിഴ് – തെലുങ്കു സിനിമകൾ . മേൽ പറഞ്ഞവരുടെ പിൻഗാമിയായി തെലുങ്കാനയിൽ നിന്നും ഒരു സുന്ദരി കൂടി ബോളിവുഡ് കീഴടക്കാൻ കച്ചകെട്ടി എത്തിയിരിരിക്കുന്നു . പേര് അമ്രിൻ ഖുറേഷി. പ്രശസ്ത തെലുങ്കു സിനിമാ നിർമ്മാതാവും സംവിധായകനുമായ സജിത്ത് ഖുറേഷിയുടെ പുത്രിയായ അമ്രിൻ ഖുറേഷി ഹിന്ദി സിനിമയിലെ പ്രമുഖനായ സംവിധായകൻ രാജ് കുമാർ സന്തോഷിയുടെ “ബാഡ് ബോയ് ” എന്ന സിനിമയിലൂടെയാണ് ബോളിവുഡ് അരങ്ങേറ്റം നടത്തുന്നത് . തെലുങ്കിൽ വൻവിജയം നേടിയ “സിനിമാ ചൂപിസ്ത മാവ ” എന്ന സിനിമയുടെ ഹിന്ദി പുനരാവിഷ്ക്കാരമാണ് ഈ…
Read More » -
NEWS
ബി.ജെ.പി നേതാവിന്റെ പീഡനം: ആരോപണവുമായി യുവതിയും അമ്മയും രംഗത്ത്
പാലക്കാട് നഗരസഭ വൈസ് ചെയര്‍മാനും ബിജെപി ജനറല്‍ സെക്രട്ടറിയുമായ സി കൃഷ്ണകുമാറിനെതിരെ ഭാര്യ സഹോദരിയും അമ്മയും രംഗത്ത്. കുടുംബസ്വത്ത് തട്ടിയെടുക്കുവാന്‍ ശ്രമിക്കുന്നുവെന്നും ശാരീരികവും മാനസികവുമായി തന്നെ പീഡിപ്പിക്കുന്നുവെന്നുമാണ് യുവതിയുടെ ആരോപണം. ഒരു സ്ത്രീയോടും ചെയ്യാന്‍ പാടില്ലാത്തതാണ് തന്നോടും അമ്മയോടും കൃഷ്ണകുമാര്‍ ചെയ്യുന്നതെന്നും ഭാര്യ സഹോദരി സിനി സേതുമാധവനും അമ്മ സി കെ വിജയകുമാരിയും വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. പാര്‍ട്ടിയും കൈവിട്ടതുകൊണ്ടാണ് ഇപ്പോള്‍ സത്യങ്ങള്‍ തുറന്ന് പറയാന്‍ നിര്‍ബന്ധിതയായതെന്ന് സിനി പറഞ്ഞു. സ്വന്തം വീട്ടില്‍ പോലും അഴിമതി കാണിക്കുന്ന കൃഷ്ണകുമാറിന്റെ യഥാര്‍ത്ഥ മുഖം ജനമധ്യത്തില്‍ തുറന്ന് കാട്ടുന്നതിനു വേണ്ടിയാണ് താന്‍ നഗരസഭയിലെ 18-ാം വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതെന്ന് വിജകുമാരി പറഞ്ഞു. നാമനിര്‍ദേശ പത്രിക തള്ളിപ്പിക്കാന്‍ ബിജെപി നേതാക്കള്‍ ശ്രമിച്ചിരുന്നുവെന്നും വിജയകുമാരി പ്രതികരിച്ചു. നിര്‍ദേശകനായ വ്യക്തിയെ ഭീഷണിപ്പെടുത്തി അഫിഡവിറ്റ് കൊടുപ്പിക്കുകയായിരുന്നു. എറണാകുളത്തെ വീട് വിറ്റ് പാലക്കാട്ടേക്ക് മാറിയപ്പോള്‍ മുതല്‍ കൃഷ്ണകുമാര്‍ വീട് തട്ടിയെടുക്കുവാന്‍ ശ്രമിക്കുകയായിരുന്നു. കുടുംബത്തിന്റെ വരുമാനം ഇല്ലാതാക്കാനും നിരന്തരം ശ്രമിച്ചിരുന്നു. എം.ബി.എ ബിരുദധാരിയായിട്ട്…
Read More » -
NEWS
മുഖ്യമന്ത്രിക്കെതിരെ നിയമനടപടിയെന്ന് രമേശ് ചെന്നിത്തല
സ്വര്‍ണ്ണക്കടത്തിനെക്കുറിച്ചും, മയക്ക് മരുന്ന് കച്ചവടത്തിനെക്കുറിച്ചും അഴിമതികളെക്കുറിച്ചുമുള്ള കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാരും സി പി എമ്മും ആസൂത്രിതവും സംഘടിതവും ശാസ്ത്രീയവുമായ നീക്കം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അന്വേഷണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുങ്ങുമെന്ന് വന്നതോടെ എല്ലാ നിയമങ്ങളെയും ജനാധിപത്യ മര്യാദകളെയും കാറ്റില്‍ പറത്തിക്കൊണ്ടാണ് നിയമാനുസൃതമായ അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ തന്നെ ശ്രമിക്കുന്നത്. അഴിമതിക്കെതിരായ അന്വേഷണം തടയാന്‍ കേരള നിയമ സഭയെപ്പോലും ദുരുപയോഗപ്പെടുത്തുന്നു. ഇത് വരെ നടന്ന അട്ടിമറി നീക്കങ്ങള്‍ ഒറ്റ നോട്ടത്തല്‍ ഇവയാണ്. (1) സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതി സ്വപ്‌നാ സുരേഷിനെ കര്‍ണ്ണാടകത്തിലേക്ക് പൊലീസ് സഹായത്തോടെ ഒളിച്ചു കടത്തുകയും ഒളിവില്‍ വച്ച് സര്‍ക്കാരിന് കുഴപ്പമുണ്ടാവില്ലെന്ന സ്വപ്‌നയുടെ ശബ്ദ സന്ദേശം റെക്കോര്‍ഡ് ചെയ്ത് പുറത്തു വിടുകയും ചെയ്തു. (2) സി.ബി.ഐ അന്വേഷണം തടയാന്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. സി.ബി.ഐയുടെ കയ്യില്‍ ഫയലുകള്‍ എത്താതിരിക്കാന്‍ അവ രായ്ക്ക് രാമാനം പിടിച്ചെടുത്തു കടത്തി. (3) സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട ഫയലുകള്‍…
Read More » -
LIFE
പൂക്കാലം വരവായിയിലെ നായികയ്ക്ക് മഞ്ഞിൽ വിരിഞ്ഞ പൂവിലെ നായകൻ വരൻ
പൂക്കാലം വരവായിയിലെ നായിക മൃദുല വിജയ് വിവാഹിതയാകുന്നു .മഞ്ഞിൽ വിരിഞ്ഞ പൂവിലെ നായകൻ യുവ കൃഷ്ണ ആണ് വരൻ .അടുത്ത മാസം 23 നു ഇരുവരുടെയും വിവാഹ നിശ്ചയം നടക്കും . പൂക്കാലം വരവായി എന്ന സീരിയലിൽ സംയുക്ത എന്ന കഥാപത്രത്തെയാണ് മൃദുല അവതരിപ്പിക്കുന്നത് .സീ കേരളത്തിലാണ് ഈ സീരിയൽ സംപ്രേഷണം ചെയ്യുന്നത് .350 എപ്പിസോഡുകൾ പിന്നിട്ട സീരിയലിലെ നായിക കഥാപാത്രത്തിന് മികച്ച സ്വീകരണമാണ് കുടുംബ സദസിൽ ലഭിക്കുന്നത് . മഴവിൽ മനോരമയിൽ ആണ് മഞ്ഞിൽ വിരിഞ്ഞ പൂവ് സംപ്രേഷണം ചെയ്യുന്നത് .സീരിയലിൽ മനു പ്രതാപ് എന്ന കഥാപാത്രത്തെയാണ് യുവ കൃഷ്ണ അവതരിപ്പിക്കുന്നത് .മൃദുല തിരുവനന്തപുരം സ്വദേശിയും യുവ കൃഷ്ണ പാലക്കാട് സ്വദേശിയുമാണ് .മൃദുല നേരത്തെ തന്നെ സീരിയൽ രംഗത്ത് സജീവമാണ് .യുവ കൃഷ്ണ വളർന്നു വരുന്ന താരമാണ് . പ്രണയ വിവാഹമല്ല ഇതെന്നാണ് വീട്ടുകാരുടെ വിശദീകരണം .വീട്ടുകാരായാണ് വിവാഹം ആലോചിച്ചത് .വിവാഹ തിയ്യതി നിശ്ചയിച്ചിട്ടില്ല .കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും വിവാഹ…
Read More » -
NEWS
വിജിലന്‍സ് അന്വേഷണം സ്വാഗതം ചെയ്ത് രമേശ് ചെന്നിത്തല
പ്രതിപക്ഷത്തുള്ള സകല നേതാക്കളെയും കള്ളക്കേസില്‍ കുടുക്കി അഴിക്കുള്ളിലാക്കാമെന്ന് സര്‍ക്കാരും മുഖ്യമന്ത്രിയും വിചാരിക്കെണ്ടെന്ന് തുറന്നടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓലപ്പാമ്പ് കാട്ടി തങ്ങളെ പേടിപ്പിക്കാന്‍ നോക്കണ്ടെന്നും പ്രതിപക്ഷ നേതാവ് തുറന്നടിച്ചു. തനിക്കെതിരെ ഉയര്‍ത്തിക്കൊണ്ട് വന്ന ബിജു രമേശിന്റെ ആരോപണം ഏജന്‍സികള്‍ മുന്‍പ് അന്വേഷിച്ച് തള്ളിയതാണെന്നും റിപ്പോര്‍ട്ട് കോടതിക്ക് മുന്‍പിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേസ് ഒതുക്കി തീര്‍ക്കാന്‍ ബിജു രമേശിന് ജോസ് കെ മാണി 10 കോടി രൂപ വാഗ്്ദാനം ചെയ്തു എന്ന ആരോപണത്തില്‍ എന്തുകൊണ്ട് അന്വേഷണം ഉണ്ടാകുന്നില്ലെന്നും കോണ്‍ഗ്രസ്സ് ചോദിക്കുന്നു. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് മുന്നോട്ട് പോയാല്‍ കോടതിയെ സമീപിക്കുന്നതടക്കമുള്ള കാര്യങ്ങളെപ്പറ്റിയാണ് കോണ്‍ഗ്രസ്സ് പാളയത്തിലെ ഇപ്പോഴത്തെ ആലോചന. സ്വര്‍ണക്കള്ളക്കടത്ത് കേസും, മയക്കു മരുന്ന് കേസും അട്ടിമറിക്കാനുള്ള വ്യഗ്രതയാണ് സര്‍ക്കാരിനെക്കൊണ്ട് ഇപ്പോള്‍ ഇങ്ങനെയൊക്കെ ചെയ്യിക്കുന്നത്, സിപിഎമ്മും സര്‍ക്കാരും ചേര്‍ന്ന് കളിക്കുന്ന കളിക്ക് നിയമസഭയേയും ഉപയോഗിക്കുകയാണ്. അന്വേഷണത്തെ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ പലതരത്തില്‍ കളിച്ചിരുന്നു. സ്വ്പനയ്ക്ക് ബാംഗ്ലൂര്‍ക്ക് കടക്കാന്‍ അവസരം ഉണ്ടാക്കിക്കൊടുത്തു, സിബിഐ അന്വേഷണം ആരംഭിച്ചപ്പോള്‍…
Read More »