കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റേത് കൊലപാതകം

കൊരട്ടിയിലെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റേത് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു .കള്ളുഷാപ്പിൽ ഉണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ കലാശിക്കുക ആയിരുന്നു .സുഹൃത്തുക്കളായ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു .

കൊരട്ടി ഇരുമുടിക്കുന്നിൽ താമസിക്കുന്ന 33 കാരൻ എബിൻ ആണ് കൊല്ലപ്പെട്ടത് .എബിനും സുഹൃത്തുക്കൾ അനിലും വിജിത്തും കട്ടപ്പുറത്തെ ഷാപ്പിൽ കയറി കള്ളുകുടിച്ചിരുന്നു .ഇതിനിടെ എബിൻ അനിലിന്റെ പേഴ്‌സ് മോഷ്ടിച്ചു .ഇതേതുടർന്ന് വാക്കേറ്റവും സംഘട്ടനവും ഉണ്ടായി .എബിന്റെ വാരിയെല്ല് ഒടിഞ്ഞ് ആന്തരികാവയവങ്ങളിൽ തുളഞ്ഞു കയറി .

ബോധം കെട്ട എബിനെ കനാലിൽ ഉപേക്ഷിച്ച് ഇരുവരും വീടുകളിലേക്ക് മടങ്ങി .പുലർച്ചെ എബിൻ മരിച്ചുവോ എന്നറിയാൻ ഒന്നുകൂടി വന്നു നോക്കി .മരിച്ചതറിഞ്ഞ് സംസ്ഥാനം വിടാൻ ശ്രമിക്കവേ കൊരട്ടി പോലീസിന്റെ പിടിയിലായി .സംഘട്ടനത്തിൽ ഏർപ്പെട്ട മൂന്ന് പേരും ക്രിമിനൽ പശ്ചാത്തലം ഉള്ളവർ ആണ് .

Leave a Reply

Your email address will not be published. Required fields are marked *