NEWS

നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യം തുടരാൻ എ ഐ എ ഡി എം കെ

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യം തുടരുമെന്ന് എ ഐ എ ഡി എം കെ പ്രഖ്യാപിച്ചു .അടുത്ത വര്ഷം ആദ്യമാണ് തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് .ഭരണകക്ഷി ചീഫ് കോർഡിനേറ്ററും ഉപമുഖ്യമന്ത്രിയുമായ പനീർസെൽവം ആണ് ഇക്കാര്യം പ്രഖ്യാപിച്ചത് .

10 വര്ഷം ഞങ്ങളുടെ സദ്ഭരണമായിരുന്നു ഈ തിരഞ്ഞെടുപ്പിലും ഞങ്ങൾ വിജയിക്കും .പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തമിഴ്‍നാട് എപ്പോഴും പിന്തുണക്കുമെന്നും പനീർസെൽവം പ്രഖ്യാപിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ ആയിരുന്നു പ്രഖ്യാപനം .

Signature-ad

കോവിഡിനെ തമിഴ്നാട് കൈകാര്യം ചെയ്ത രീതിയെ അമിത് ഷാ പ്രശംസിച്ചു .കേന്ദ്രത്തിന്റെ റാങ്കിങ്ങിൽ ഈ വര്ഷം ഏറ്റവുമധികം ഭരണം നടത്തിയ സംസ്ഥാനം തമിഴ്നാട് ആണെന്നും അമിത് ഷാ പറഞ്ഞു .

Back to top button
error: