NEWS

ബിജെപി ആഭ്യന്തര വഴക്കിൽ ഇടപെടാൻ ആർഎസ്എസ് ,ഇടപെടൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബിജെപിയിലെ ആഭ്യന്തര തർക്കങ്ങൾ പരിഹരിക്കാൻ ഇടപെടലുകൾ നടത്താൻ ആർഎസ്എസ് .പഞ്ചായത്ത് തലത്തിൽ സമന്വയ ബൈഠക് സംഘടിപ്പിക്കാൻ ആണ് തീരുമാനം .സംഘ പരിവാർ സംഘടനകളുടെ പ്രത്യേക യോഗം പഞ്ചായത്ത് തലത്തിൽ വിളിച്ചു ചേർക്കാൻ ആർഎസ്എസ് മുൻകൈ എടുക്കും .

5000 സീറ്റുകൾ ആണ് ലക്‌ഷ്യം .ചെറിയ പ്രശ്നങ്ങൾ പരിഹരിച്ചാൽ ജയിക്കാനാകും എന്ന് കാണുന്ന വാർഡുകളിൽ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കും .ആർഎസ്എസ് ജില്ലാ നേതാക്കൾ വിജയിക്കാൻ സാധ്യത ഉള്ള വാർഡുകളിൽ നേരിട്ടെത്തും .ഇവിടങ്ങളിലെ പ്രചാരണ പ്രവർത്തനങ്ങളുടെ നേതൃത്വം ആർഎസ്എസ് നേതാക്കൾ നേരിട്ട് നിർവഹിക്കും .

Signature-ad

താഴെത്തട്ടിൽ സ്ഥാനാർഥി നിർണയത്തിലും സംഘടനാപരമായും ഉള്ള തർക്കങ്ങൾ ഉടൻ പരിഹരിക്കാൻ വേണ്ട ഇടപെടലുകൾ നടത്താൻ ആണ് ആർഎസ്എസ് തീരുമാനം .മുതിർന്ന ആർഎസ്എസ് പ്രചാരകൻ എസ് സേതുമാധവൻ ആണ് സംസ്ഥാന തലത്തിൽ ഏകോപനം നിർവഹിക്കുന്നത് .ആർഎസ്എസ് സംസ്ഥാന ,വിഭാഗ് ചുമതലയിൽ ഉള്ളവരെ ജില്ലാതല സംയോജകന്മാർ ആക്കും .ജില്ലാ നേതാക്കൾ നിയോജക മണ്ഡലം കേന്ദ്രീകരിച്ചും താലൂക്ക് നേതൃതലത്തിൽ ഉള്ളവർ പഞ്ചായത്ത് കേന്ദ്രീകരിച്ചും പ്രവർത്തിക്കും .

Back to top button
error: