കോവിഡ് മരണ നിരക്ക് കേരളം മറച്ചു വെച്ചെന്ന് ബിബിസിയിൽ റിപ്പോർട്ട് .ഡോ .അരുൺ എൻ മാധവന്റെ നേതൃത്വത്തിൽ നടത്തിയ പഠനമാണ് ബിബിസി റിപ്പോർട്ട് ആയി പുറത്ത് വിട്ടത് .
വ്യാഴാഴ്ച രാത്രി വരെ മരിച്ചവരുടെ എണ്ണം 1969 എന്നാണ് ഔദ്യോഗിക കണക്ക് .എന്നാൽ 3356 പേർ മരിച്ചെന്നാണ് അരുൺ എൻ മാധവന്റെ പഠനം പറയുന്നത് .
5 വാർത്താ ചാനലുകളും 7 പത്രങ്ങളുടെ പ്രാദേശിക എഡിഷനുകളും നിരീക്ഷിച്ചാണ് പഠനം തയ്യാറാക്കിയിരിക്കുന്നത് .പ്രത്യേക ഓൺലൈൻ ഡാഷ് ബോർഡിലൂടെ കണക്കുകൾ സുതാര്യമെന്ന് കേരളം പറയുന്നുണ്ടെങ്കിലും കോവിഡ് മരണങ്ങൾ കൃത്യമായി രേഖപ്പെടുത്തപ്പെടുന്നില്ലെന്ന് അരുൺ എൻ മാധവൻ അവകാശപ്പെടുന്നു .
മരണത്തിനു തൊട്ടു മുമ്പ് ഒരാൾക്ക് കോവിഡ് നെഗറ്റീവ് ആയാൽ ആ മരണം കോവിഡ് മരണമായി കണക്കാക്കുന്നില്ലത്രേ .അതുപോലെ കേരളത്തിന് പുറത്തുള്ള ഒരാൾ സംസ്ഥാനത്ത് വച്ച് മരിച്ചാലും കോവിഡ് മരണമായി രെജിസ്റ്റർ ചെയ്യുന്നില്ല എന്നാണ് അരുൺ എൻ മാധവന്റെ വാദം .