Month: September 2020

  • NEWS

    റിയ ചക്രവര്‍ത്തി അറസ്റ്റില്‍

    നടന്‍ സുശാന്ത് സിംഗ് രജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നടി റിയ ചക്രവര്‍ത്തി അറസ്റ്റില്‍. നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. റിയ ചക്രവര്‍ത്തിയെ കഴിഞ്ഞ മൂന്ന് ദിവസമായി ചോദ്യം ചെയ്ത് വരികയായിരുന്നു. റിയ ചക്രവര്‍ത്തി കുറ്റം സമ്മതിച്ചതായാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. റിയ ചക്രവര്‍ത്തിയുടെ സഹോദരനായ ഷൊവിക്, സുഷാന്തിന്റെ മുന്‍ മാനേജര്‍, വീട്ടുജോലിക്കാരന്‍ എന്നിവരെ ഒന്നിച്ചിരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. ഇന്ന് രാവിലെ 10 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യലിന്റെ നാടകാന്ത്യമായിരുന്നു കുറച്ച് മുന്‍പ് സംഭവിച്ച റിയ ചക്രവര്‍ത്തിയുടെ അറസ്റ്റ്. സുശാന്തിന്റെ മരണം സംഭവിച്ചതിന്റെ തൊട്ടടുത്ത് ദിവസങ്ങളില്‍ തന്നെ റിയ ചക്രവര്‍ത്തിയുടെ പേര് വാര്‍ത്തകളില്‍ നിറഞ്ഞ് തുടങ്ങിയിരുന്നു. അന്നു മുതല്‍ ഈ നിമിഷം വരെ മാധ്യമ കണ്ണുകള്‍ അവരെ പിന്തുടരുകയാണ്. ഇതിനെതിരെ അവര്‍ പരസ്യമായി പ്രതികരിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ റിയ ചക്രവര്‍ത്തി അറസ്റ്റിലാവുമ്പോള്‍ സുശാന്ത് സിംഗ് കേസിലെ മറ്റ് നിര്‍ണായക വിവരങ്ങള്‍ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്

    Read More »
  • NEWS

    ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാൻ ആലോചിച്ച് സർക്കാർ ,നിർദേശം പ്രതിപക്ഷത്തെ അറിയിച്ചു

    ഉപതെരഞ്ഞെടുപ്പ് വേണ്ടെന്നു ആവശ്യപ്പെടാൻ ആലോചിച്ച് സർക്കാർ .നിർദേശം പ്രതിപക്ഷത്തെ അറിയിച്ചു .എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ ഉപതിരഞ്ഞെടുപ്പും ആകാമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട് . നിയമസഭയ്ക്ക് ആറുമാസം മാത്രമേ ഇനി കാലാവധി ഉള്ളൂ .അങ്ങിനെയെങ്കിൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുന്നത് വരെ പുതിയ എംഎൽഎമാർക്ക് കിട്ടുന്ന കാലാവധി 5 മാസം ആയി ചുരുങ്ങും .കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് സർക്കാർ തീരുമാനം . രാഷ്ട്രീയ കക്ഷികൾ ഇക്കാര്യങ്ങൾ ഉന്നയിച്ച് ഒരുമിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കേണ്ടതുണ്ട് .ഇതിനായാണ് സർക്കാർ നിർദേശം പ്രതിപക്ഷത്തിന് മുമ്പിൽ വച്ചത് . എന്നാൽ പ്രതിപക്ഷ കക്ഷികൾ തത്വത്തിൽ ഇതിനോട് യോജിക്കുന്നില്ല .അങ്ങിനെയെങ്കിൽ തദ്ദേശ തെരഞ്ഞെടുപ്പും മാറ്റിവെക്കാം എന്ന നിലപാടിൽ ആണ് പ്രതിപക്ഷം .ഉപതെരഞ്ഞെടുപ്പ് മാത്രമായി ഒഴിവാക്കുന്നതിനോട് താല്പര്യമില്ല എന്ന കാര്യം പ്രതിപക്ഷം സർക്കാരിനെ അറിയിക്കും എന്നാണ് റിപ്പോർട്ട്

    Read More »
  • NEWS

    മൂന്നംഗ കുടുംബം വാടക വീട്ടില്‍ മരിച്ച നിലയില്‍

    കാസര്‍ഗോഡ്: കാസര്‍ഗോഡ് ചെങ്കളയില്‍ മൂന്നംഗ കുടുംബത്തെ വാടക വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ആരെയും പുറത്തേക്ക് കാണാതെ നാട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് കുടുംബത്തിലെ മൂന്ന് പേരും മരണപ്പെട്ട വിവരം അയല്‍വാസികള്‍ അറിയുന്നത് ചെങ്കള തൈവളപ്പില്‍ താമസിക്കുന്ന മിഥിലാജ്(50), സാജിദ(38), സഹദ്(14) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തയ്യല്‍ക്കാരനായിരുന്ന മിഥിലാജും കുടുംബവും നേരിട്ട സാമ്പത്തിക പ്രശ്‌നമാണ് ആത്മഹത്യയ്ക്ക് പിന്നിലെ കാരണമെന്നാണ് പ്രാഥമിക നിഗമനം. വിഷം ഉള്ളില്‍ ചെന്നാണ് മൂന്ന് പേരും മരണപ്പെട്ടിരിക്കുന്നത്. സംഭവത്തില്‍ വിദ്യാനഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

    Read More »
  • NEWS

    കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം പ്രതിദിനം 5000 കടക്കും

    ലോകം കോവിഡ് എന്ന മഹാമാരിയുടെ മുന്‍പില്‍ അകപ്പെട്ടിട്ട് മാസങ്ങള്‍ അനവധിയായി. പലയിടത്തും നിയന്ത്രണവിധേയമല്ലാതെ കാര്യങ്ങള്‍ കൈവിട്ട് പോവുന്ന സാഹചര്യത്തിലാണ്. ആദ്യമൊക്കെ കോവിഡിനെതിരെ ശക്തമായി പോരാടിയിരുന്ന കേരളത്തിലും പിടിമുറുക്കുകയാണ് ഇപ്പോള്‍ കോവിഡ്. പ്രതിദിനം കോവിഡ് ബാധിതരുട എണ്ണം 3000 കടന്നത് അതിന്റെ ആദ്യ സൂചനയാണ്. എന്നാലിപ്പോള്‍ ഐഎംഎ പ്രസിഡന്റ് ഡോ.എബ്രഹാം വര്‍ഗീസ് പറയുന്നത് സെപ്റ്റംബര്‍-ഒക്ടോബര്‍ മാസത്തില്‍ കോവിഡ് രോഗികളുടെ പ്രതിദിന കണക്ക് 5000 കടക്കുമെന്നാണ്. ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. ആളുകള്‍ക്കിടയില്‍ വന്നിരിക്കുന്ന ജാഗ്രതക്കുറവാണ് സംഭവിക്കാന്‍ പോവുന്ന വലിയ വിപത്തിന്റെ മുഖ്യകാരണമായി അദ്ദേഹം എടുത്ത് പറയുന്നത്. ഈ സ്ഥിതി തുടര്‍ന്നാല്‍ കാര്യങ്ങള്‍ നിയന്ത്രണവിധേയമാക്കുക പ്രയാസകരമായിരിക്കും. ഓണക്കാലത്ത് ആളുകള്‍ കൂട്ടമായി പുറത്തിറങ്ങിയതും രോഗവ്യാപന സാധ്യത വര്‍ധിപ്പിക്കാന്‍ കാരണമായിട്ടുണ്ട്. ആളുകള്‍ സാമൂഹിക അകലം പാലിക്കാത്തതും, കൃത്യമായി മാസ്‌ക് ധരിക്കാത്തതും വലിയ നാശത്തിലേക്കാണ് എത്തിക്കുക. ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവരെ കര്‍ശനമായി നിയന്ത്രിക്കണമെന്നും തക്കതായ ശിക്ഷ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു

    Read More »
  • NEWS

    രമേശ് ചെന്നിത്തല്ല പ്രതിപക്ഷം നന്നായി നോക്കുന്നുണ്ട് പക്ഷേ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത് ഹൈക്കമാന്റാണ്-ഉമ്മന്‍ ചാണ്ടി

    തിരഞ്ഞെടുപ്പിന് ഇനി കേവലം എട്ട് മാസം മാത്രം ബാക്കി നില്‍ക്കെ ആരാവണം അടുത്ത മുഖ്യമന്ത്രി എന്ന ചര്‍ച്ച പലയിടത്തും കൊണ്ട് പിടിച്ച് നടക്കുകയാണ്. പേരുകള്‍ പലതും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ടെങ്കിലും ശക്തമായ പ്രതിപക്ഷമായി സര്‍ക്കാരിനെ ചോദ്യം ചെയ്യുന്ന പ്രതിപക്ഷ നേതാവിന്റെ മുഖമാണ് പലരുടെയും മനസില്‍. എന്നാലിപ്പോള്‍ തെല്ലൊന്നൊതുക്കി തന്റെ നിലപാട് പറയാതെ പറയുകയാണ് മുന്‍മുഖ്യന്‍. രമേശ് ചെന്നിത്തല മുഖ്യമന്തിയാകാന്‍ അര്‍ഹനാണ് എന്നാല്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഹൈക്കമാന്റാണ്. ഒപ്പം ഈ തവണയും താന്‍ നിയമസഭയിലേക്ക് മത്സരിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കസേരയ്ക്ക് വട്ടമിട്ട് പറക്കുന്നവരുടെ ചിറകരിയാന്‍ പോന്നതായിരുന്ന ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന. ചെന്നിത്തലയ്ക്ക് പുറമേ ഉമ്മന്‍ചാണ്ടി കൂടി മുഖ്യമന്ത്രി കസേരയിലേക്ക് കണ്ണ് വെച്ചതോടേ അകത്തും പുറത്തും സജീവ ചര്‍ച്ച തുടങ്ങി കഴിഞ്ഞു. കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും സംസ്ഥാന രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നതോടെ കോണ്‍ഗ്രസ്സില്‍ ആര് മുഖ്യമന്ത്രിയാകും എന്ന ചോദ്യം ഏവര്‍ക്കും മുന്നില്‍ നിലനില്‍ക്കുകയാണ്. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിലും മത്സരിക്കുമെന്ന് വ്യക്തമാക്കി ഉമ്മന്‍ചാണ്ടി തനിക്ക്…

    Read More »
  • NEWS

    ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ്:ലീഗ് എംഎൽഎയ്ക്ക് കുരുക്ക് ,റെയ്‌ഡ്‌

    ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ മുസ്ലിം ലീഗ് എംഎൽഎ എം സി കമറുദ്ധീന് കുരുക്ക് മുറുകുന്നു .എംഎൽഎ യുടെ വീട്ടിൽ ചന്ദേര പോലീസ് പരിശോധന നടത്തി .ജ്വല്ലറിയുടെ പേരിൽ പലരിൽ നിന്നായി നിക്ഷേപം സമാഹരിച്ച് വഞ്ചിച്ചുവെന്നാണ് കേസ് . ആകെ 12 പരാതികൾ ആണ് ചന്ദേര പോലീസ് സ്റ്റേഷനിൽ ലഭിച്ചത് .ഇതിൽ ഏഴ് എണ്ണം പ്രാഥമിക അന്വേഷണം പൂർത്തിയാക്കി ക്രൈം ബ്രാഞ്ചിന് കൈമാറി .ബാക്കിയുള്ള അഞ്ചെണ്ണത്തിന്മേലുള്ള അന്വേഷണമാണ് ചന്ദേര പോലീസ് നടത്തുന്നത് . ജ്വല്ലറി ചെയർമാൻ കമറുദീന്റെ വീട്ടിലും എംഡി പൂക്കോയ തങ്ങളുടെ വീട്ടിലുമാണ് പരിശോധന നടത്തിയത് .പരിശോധനയിൽ ഇതുവരെ രേഖകൾ ഒന്നും ലഭിച്ചിട്ടില്ല .ഇരുവരുടെയും കുടുംബത്തിലെ അംഗങ്ങൾ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത് .

    Read More »
  • NEWS

    ‘അമ്മ എവിടെ എന്ന് ചോദിച്ചപ്പോൾ അകത്തുണ്ട് എന്ന് മറുപടി ,മയിൽ സാമിക്ക് മാനസിക പ്രശ്നമെന്ന് മൊഴി

    കുമ്പഴയിൽ വൃദ്ധയെ കഴുത്തറുത്ത് കൊന്ന മയിൽ സാമിക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടെന്നു മൊഴി .വീട്ടിലെ മറ്റൊരു സഹായി ആയ ഭൂപതി എന്ന സ്ത്രീയുടേതാണ് വെളിപ്പെടുത്തൽ . 92 കാരി ജാനകിയമ്മയെ കഴുത്തറുത്ത് കൊന്ന മയിൽ സാമി നേരത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു .നേരത്തെ ഇയാൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു കൃത്യ സമയത്ത് ആശുപത്രിയിൽ എത്തിച്ചത് കൊണ്ടുമാത്രമാണ് അന്ന് രക്ഷപ്പെട്ടത് . ഇന്നലെ താൻ വീട്ടിൽ ഉണ്ടായിരുന്നില്ല .രാവിലെ തിരിച്ചെത്തിയപ്പോൾ മയിൽ സാമിയാണ് വാതിൽ തുറന്നത് .അമ്മയെവിടെ എന്ന് ചോദിച്ചപ്പോൾ മുറിയിലുണ്ട് എന്നായിരുന്നു മറുപടി .മുറിയിൽ നോക്കിയപ്പോൾ ജാനകിയമ്മയെ കഴുത്തറുത്ത നിലയിൽ ആയിരുന്നുവന്നു ഭൂപതി പറഞ്ഞു . ജാനകിയമ്മയുടെ മൂന്നു മക്കളും വിശാഖ പട്ടണത്താണ് .അവർക്കവിടെ ആണ് ജോലി .അമ്മയെ സഹായിക്കാൻ ആണ് മയിൽ സാമിയെയും ഭൂപതിയെയും ഏർപ്പാട് ആക്കിയത് .

    Read More »
  • NEWS

    റംസി സംഭവത്തിൽ സീരിയൽ നടി ലക്ഷ്മി പ്രമോദിനെ ചോദ്യം ചെയ്തു ,നിർണായക വെളിപ്പെടുത്തൽ

    റംസി സംഭവത്തിൽ സീരിയൽ നടി ലക്ഷ്മി പ്രമോദിനെ പോലീസ് ചോദ്യം ചെയ്തു ,നിർണായക വിവരങ്ങൾ ലക്ഷ്മി പ്രമോദിൽ നിന്ന് ലഭിച്ചതായാണ് സൂചന . ഹാരിസും റംസിയും തമ്മിൽ പ്രണയത്തിൽ ആയിരുന്നുവെന്ന കാര്യം ലക്ഷ്മി പോലീസിനോട് പറഞ്ഞു .എന്നാൽ പിന്നീട് ഹാരിസ് റംസിയെ വേണ്ടെന്നു പറഞ്ഞു .ഈ പശ്ചാത്തലത്തിൽ വീട്ടുകാർ ഹാരിസിന് വേറെ വിവാഹം ആലോചിച്ചുവെന്ന് ലക്ഷ്മി വെളിപ്പെടുത്തി.ഇതാദ്യമായാണ് ഹാരിസിന്റെ വീട്ടുകാർ ഉൾപ്പെട്ടാണ് പുതിയ വിവാഹ ആലോചന നടത്തിയത് എന്ന വെളിപ്പെടുത്തൽ വരുന്നത് . ജയിലിൽ കഴിയുന്ന ഹാരിസിന്റെ ഉമ്മ ആരിഫയെയും പോലീസ് ചോദ്യം ചെയ്തു .ആരിഫ ഹാരിസുമായുള്ള ബന്ധത്തിൽ നിന്ന് റംസിയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു .പുറത്ത് വന്ന ഫോൺ സംഭാഷണത്തിൽ ഇക്കാര്യം വ്യക്തമാണ് .10 ലക്ഷത്തോളം കടമുള്ളത് കൊണ്ടാണ് മറ്റൊരു വിവാഹം കഴിക്കാൻ ഹാരിസ് ശ്രമിക്കുന്നതെന്നും വീട്ടുകാരുടെ നിർദേശപ്രകാരം മറ്റൊരു വിവാഹം കഴിക്കണം എന്നുമാണ് ആരിഫ റംസിയോട് പറയുന്നത് . വിവാഹം കഴിഞ്ഞാലും ഹാരിസിന്റെ വീട്ടിൽ റംസിക്ക് വരാമെന്നും ആരിഫ പറയുന്നുണ്ട്…

    Read More »
  • TRENDING

    വീട്ടിലിരുന്ന് കുടവയർ കുറയ്ക്കാം, ഫലം ഉറപ്പ്

    കുടവയർ കൊണ്ട് കഷ്ടപ്പെടുന്നവർ ആണോ നിങ്ങൾ? എന്നാൽ നിങ്ങൾ ഈ വീഡിയോ കാണണം. കുടവയർ കുറച്ച് മനോഹരമായ ശരീരത്തിന് ചെറിയ വ്യായാമം മതിയാകും. ഫിറ്റ്‌നെസ് ട്രെയിനർ വികാസ് ബാബുവിന്റെ ഡെമോ കാണൂ (+919895754471)

    Read More »
  • NEWS

    സംസ്ഥാനത്ത് ബാറുകൾ തുറന്നേക്കും, ശുപാർശ സ്ഥിരീകരിച്ച് എക്സൈസ് മന്ത്രി

    സംസ്ഥാനത്ത് ബാറുകൾ തുറക്കുന്നതിന്റെ സാധുത സർക്കാർ പരിശോധിക്കുന്നുവെന്ന് സൂചന നൽകി എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ. അൺലോക്കിന്റെ ഭാഗമായി മറ്റ് സംസ്ഥാനങ്ങൾ ബാറുകൾ തുറന്നു.ഈ സാഹചര്യത്തിലാണ് എക്സൈസ് കമ്മീഷണർ കേരളത്തിലും ബാറുകൾ തുറക്കാമെന്ന് ശുപാർശ നൽകിയതെന്നും മന്ത്രി പറഞ്ഞു. ശുപാർശയിൽ സർക്കാർ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. ശുപാർശ എക്സൈസ് വകുപ്പ് മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാകും സർക്കാർ തീരുമാനമെന്നും മന്ത്രി പറഞ്ഞു.

    Read More »
Back to top button
error: