റംസി സംഭവത്തിൽ സീരിയൽ നടി ലക്ഷ്മി പ്രമോദിനെ ചോദ്യം ചെയ്തു ,നിർണായക വെളിപ്പെടുത്തൽ

റംസി സംഭവത്തിൽ സീരിയൽ നടി ലക്ഷ്മി പ്രമോദിനെ പോലീസ് ചോദ്യം ചെയ്തു ,നിർണായക വിവരങ്ങൾ ലക്ഷ്മി പ്രമോദിൽ നിന്ന് ലഭിച്ചതായാണ് സൂചന .

ഹാരിസും റംസിയും തമ്മിൽ പ്രണയത്തിൽ ആയിരുന്നുവെന്ന കാര്യം ലക്ഷ്മി പോലീസിനോട് പറഞ്ഞു .എന്നാൽ പിന്നീട് ഹാരിസ് റംസിയെ വേണ്ടെന്നു പറഞ്ഞു .ഈ പശ്ചാത്തലത്തിൽ വീട്ടുകാർ ഹാരിസിന് വേറെ വിവാഹം ആലോചിച്ചുവെന്ന് ലക്ഷ്മി വെളിപ്പെടുത്തി.ഇതാദ്യമായാണ് ഹാരിസിന്റെ വീട്ടുകാർ ഉൾപ്പെട്ടാണ് പുതിയ വിവാഹ ആലോചന നടത്തിയത് എന്ന വെളിപ്പെടുത്തൽ വരുന്നത് .

ജയിലിൽ കഴിയുന്ന ഹാരിസിന്റെ ഉമ്മ ആരിഫയെയും പോലീസ് ചോദ്യം ചെയ്തു .ആരിഫ ഹാരിസുമായുള്ള ബന്ധത്തിൽ നിന്ന് റംസിയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു .പുറത്ത് വന്ന ഫോൺ സംഭാഷണത്തിൽ ഇക്കാര്യം വ്യക്തമാണ് .10 ലക്ഷത്തോളം കടമുള്ളത് കൊണ്ടാണ് മറ്റൊരു വിവാഹം കഴിക്കാൻ ഹാരിസ് ശ്രമിക്കുന്നതെന്നും വീട്ടുകാരുടെ നിർദേശപ്രകാരം മറ്റൊരു വിവാഹം കഴിക്കണം എന്നുമാണ് ആരിഫ റംസിയോട് പറയുന്നത് .

വിവാഹം കഴിഞ്ഞാലും ഹാരിസിന്റെ വീട്ടിൽ റംസിക്ക് വരാമെന്നും ആരിഫ പറയുന്നുണ്ട് .റംസി ആത്മഹത്യ ചെയ്യുന്നതിന് തൊട്ട് മുമ്പാണ് ഈ സംഭാഷണം നടന്നത് .ഇനിയാർക്കും താൻ ശല്യം ആകില്ലെന്നാണ് റംസി ഒടുവിൽ പറയുന്നത് .

ഹാരിസിൽ നിന്ന് റംസി ഗർഭം ധരിച്ചിരുന്നുവെന്നു ഹാരിസിന്റെ വീട്ടുകാർക്ക് അറിയാമായിരുന്നു .അബോർഷൻ നടത്തിയതും ഇവരുടെ അറിവോടെയാണ് .ലക്ഷ്മി സ്ഥിരമായി റംസിയെ ഷൂട്ടിങ് ലൊക്കേഷനുകളിൽ കൊണ്ടുപോയിരുന്നു .അബോര്ഷന് കൊണ്ട് പോയതും ഇതിന്റെ മറവിൽ ആണെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം .പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിക്കാത്തതിനാൽ പോലീസ് ഈ വിഷയത്തിൽ വിശദമായ ചോദ്യം ചെയ്യൽ നടത്തിയിട്ടില്ല .

പോസ്റ്റ്മോർട്ടം റിപ്പോർട് വന്നാൽ ഇരുവരെയും വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം .വിളിച്ചാൽ ഉടൻ പോലീസ് സ്റ്റേഷനിൽ എത്താൻ നിർദേശം നൽകിയിട്ടുണ്ട് .സംസ്ഥാനം വിട്ടുപോകരുതെന്നും നിർദേശം ഉണ്ട് .റംസിയെ സമാധാനിപ്പിക്കുക ആണ് താൻ ചെയ്തത് എന്നാണ് ആരിഫ പോലീസിനോട് പൊട്ടിക്കരഞ്ഞുകൊണ്ട്‌ പറഞ്ഞത് .ഹാരിസിന്റെ ഫോണിൽ നിന്ന് ദീർഘ നേരം റംസിയുമായി ആരിഫ സംസാരിച്ചിട്ടുണ്ട് എന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട് .

അറസ്റ്റിലായ ഹാരിസുമായി കൊട്ടിയം പോലീസ് തെളിവെടുപ്പ് നടത്തി .പെൺകുട്ടിയും കുടുംബവും വാടകയ്ക്ക് താമസിച്ച മൂന്നോളം വീടുകളിൽ തെളിവെടുപ്പ് നടത്തി .ഇവിടങ്ങളിൽ വീട്ടിൽ ആളില്ലാത്ത നേരം നോക്കി ഹാരിസ് റംസിയെ ഉപയോഗിച്ചിട്ടുണ്ടെന്നാണ് പോലീസിനോട് പറഞ്ഞത് .

വാഗമൺ അടക്കമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഹാരിസ് റംസിയെ കൊണ്ട് പോയതായി വിവരമുണ്ട് ,ഈ പശ്ചാത്തലത്തിൽ വീണ്ടും തെളിവെടുപ്പ് വേണ്ടി വരും .പ്രതിയെ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ് .പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നാൽ വേണ്ട അന്വേഷണം നടത്തി എത്രയും പെട്ടെന്ന് കുറ്റപത്രം നൽകാൻ ആണ് പോലീസിന്റെ പദ്ധതി .കൂടുതൽ പേരെ പ്രതി ചേർക്കണോ എന്നത് പോസ്റ്റ്മോർട്ടം റിപ്പോർട് കിട്ടിക്കഴിഞ്ഞിട്ടേ പോലീസ് തീരുമാനിക്കുകയുള്ളൂ .

Leave a Reply

Your email address will not be published. Required fields are marked *