ഞെട്ടിക്കുന്ന വിവരം ,സ്വീകരിച്ചില്ലെങ്കിൽ റംസി ആത്മഹത്യ ചെയ്യുമെന്ന് ഹാരിസിന് അറിയാമായിരുന്നു ,കൈ ഞരമ്പ് മുറിച്ച് ചോര വാർന്നൊഴുകുന്നതിന്റെ വീഡിയോ റംസി ഹാരിസിന് അയച്ചിരുന്നു

തന്നെ വഞ്ചിച്ച് വഴിയാധാരമാക്കിയാൽ താൻ ഈ ലോകത്തുണ്ടാവില്ലെന്നു റംസി ഹാരിസിനോട് വ്യക്തമാക്കിയിരുന്നു .പുറത്ത് വന്ന ശബ്ദരേഖയിൽ ഇത് വ്യക്തമാണ് താനും .എന്നാൽ ഈ സംഭാഷണങ്ങളോടെല്ലാം പുച്ഛത്തോടെയാണ് ഹാരിസ് പ്രതികരിച്ചത് .

തൂങ്ങി മരിക്കുന്നതിന് മുമ്പുള്ള ദിവസം റംസി തന്റെ കൈഞരമ്പ് മുറിച്ച് രക്തം വാർന്നൊഴുകുന്നതിന്റെ ദൃശ്യം ഹാരിസിന് അയച്ചു കൊടുത്തിരുന്നു എന്നാണ് വിവരം .എന്നാൽ ഈ വിഡിയോയും ഹാരിസ് അവഗണിച്ചു .

10 വർഷമായി ഇണപിരിയാതെ ജീവിച്ച കാമുകൻ നിഷ്കരുണം തന്നെ ഒറ്റയ്ക്ക് ആക്കിയപ്പോൾ ആണ് റംസി ആത്മഹത്യയിൽ അഭയം തേടിയത് .റംസിയുടെ മാതാപിതാക്കളുടെ പരാതിയിൽ ഹാരിസിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് .കേസിൽ കൊട്ടിയം പോലീസ് അന്വേഷണം തുടരുകയാണ് .

Leave a Reply

Your email address will not be published. Required fields are marked *