NEWS

കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ എൽഡിഎഫ് പ്രവേശനം :സിപിഎം സിപിഐയെ മെരുക്കിയത് ഇങ്ങനെ

കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ എൽഡിഎഫ് പ്രവേശനത്തിന് ഏക തടസം സിപിഐ ആയിരുന്നു .സിപിഐ വിട്ടുവീഴ്ചയ്ക്കില്ല എന്നായിരുന്നു ആദ്യം മുതലുള്ള നിലപാട് .എന്നാൽ ഏവരെയും അമ്പരപ്പിച്ച് സിപിഐ വിട്ടുവീഴ്ചക്ക് തയ്യാറായി .അതിന്റെ രഹസ്യം തേടുകയായിരുന്നു മാധ്യമങ്ങൾ .

ഏറ്റവുമധികം എതിർപ്പ് കാണിച്ചിരുന്ന കാനം രാജേന്ദ്രനെ സിപിഐഎം എങ്ങിനെ അനുനയിപ്പിച്ചു എന്നുള്ളതായിരുന്നു കൗതുകകരമായ കാര്യം .കാനത്തെ സിപിഐഎം വലയിലാക്കിയ രഹസ്യമിതാ .

മുന്നണിയിലെ മൂന്നാം കക്ഷി മാത്രമാകും കേരള കോൺഗ്രസ് എം എന്ന് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും കാനത്തിന് ഉറപ്പു നൽകി .രണ്ടാം കക്ഷി സിപിഐ തന്നെ .ഏപ്രിലിൽ ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകളിൽ ഒന്ന് കാനത്തിന് തന്നെ നൽകാമെന്നും സിപിഐഎം ഉറപ്പു നൽകി .

ആരോഗ്യകരമായ കാരണങ്ങളാൽ കാനം രാജേന്ദ്രൻ ഇനി എന്തായാലും സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കില്ല .ഈ സാഹചര്യത്തിൽ രാജ്യസഭാ സീറ്റിലൂടെ കാനത്തിന് ഒരു റിട്ടയർമെന്റിന് സിപിഐയിലും എതിർപ്പുണ്ടാകില്ല .കാനത്തിന് ഇത് പാർട്ടിക്കുള്ളിൽ ഒരു മധുര പ്രതികാരം കൂടിയാണ് .അച്യുതൻ രാജ്യസഭാ എംപിസ്ഥാനത്തേക്ക് വരുന്നതിനു പകരം കാനം ആയിരുന്നു വരേണ്ടിയിരുന്നത് .എന്നാൽ അന്ന് പാർട്ടി നേതൃത്വം അത് വെട്ടി .

സിപിഐയും കേരള കോൺഗ്രസ്സ് എമ്മും നേരിട്ട് ഏറ്റുമുട്ടുന്ന കാഞ്ഞിരപ്പള്ളി എന്തായാലും കേരള കോൺഗ്രസിനു വിട്ടു നൽകേണ്ടി വരും ..ഈ പശ്ചാത്തലത്തിൽ സിപിഐക്ക് കോട്ടയത്ത് ആഗ്രഹമുള്ള ഒരു സീറ്റ് നിശ്ചയിച്ചു പറയാൻ ആവശ്യപ്പെട്ടിരിക്കുകയാണ് സിപിഎം .പിറവം മാണി വിഭാഗത്തിന് നൽകും .

ഓണകിറ്റ് വിതരണത്തിലെ അപാകതകളും സിപിഐ വഴങ്ങാനുള്ള കാരണമായി എന്നാണ് വിവരം .പാർട്ടി നേതാവിന്റെ മകനും മരുമകനും ഇടപാടുകളിൽ ഇടപെട്ടിട്ടുണ്ട് എന്നാണ് വിജിലൻസിന് കിട്ടിയ വിവരം .കാര്യമായൊരു അന്വേഷണം വന്നാൽ രണ്ടു പേരും കുടുങ്ങും ..

കാനം തത്വത്തിൽ സമ്മതിച്ചെങ്കിലും പാർട്ടിക്കകത്ത് കാര്യങ്ങൾ ചർച്ച ചെയ്തിട്ടില്ല .ഈ മാസം തന്നെ സിപിഐയുടെ സ്റ്റേറ്റ് കൗൺസിൽ ചേരാൻ സാധ്യത ഉണ്ട് .

എൻസിപിഐയുടെ പ്രശ്‌നവും സിപിഎം പരിഹരിച്ചിട്ടുണ്ട് .മുന്നണി പ്രവേശനത്തിന്റെ മുന്നോടിയായി ജോസ് കെ മാണി രാജ്യസഭാ സീറ്റ് രാജി വെക്കും .ആ സീറ്റ് മാണി സി കാപ്പന് നൽകി എൻ സി പിയുടെ പ്രശ്നം പരിഹരിക്കും .പകരം പാലാ മാണി വിഭാഗത്തിന് നൽകും .

Back to top button
error: