രമേശ് ചെന്നിത്തല്ല പ്രതിപക്ഷം നന്നായി നോക്കുന്നുണ്ട് പക്ഷേ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത് ഹൈക്കമാന്റാണ്-ഉമ്മന്‍ ചാണ്ടി
തിരഞ്ഞെടുപ്പിന് ഇനി കേവലം എട്ട് മാസം മാത്രം ബാക്കി നില്‍ക്കെ ആരാവണം അടുത്ത മുഖ്യമന്ത്രി എന്ന ചര്‍ച്ച പലയിടത്തും കൊണ്ട് പിടിച്ച് നടക്കുകയാണ്. പേരുകള്‍ പലതും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ടെങ്കിലും ശക്തമായ പ്രതിപക്ഷമായി സര്‍ക്കാരിനെ ചോദ്യം ചെയ്യുന്ന പ്രതിപക്ഷ നേതാവിന്റെ മുഖമാണ് പലരുടെയും മനസില്‍. എന്നാലിപ്പോള്‍ തെല്ലൊന്നൊതുക്കി തന്റെ നിലപാട് പറയാതെ പറയുകയാണ് മുന്‍മുഖ്യന്‍. രമേശ് ചെന്നിത്തല മുഖ്യമന്തിയാകാന്‍ അര്‍ഹനാണ് എന്നാല്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഹൈക്കമാന്റാണ്. ഒപ്പം ഈ തവണയും താന്‍ നിയമസഭയിലേക്ക് മത്സരിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കസേരയ്ക്ക് വട്ടമിട്ട് പറക്കുന്നവരുടെ ചിറകരിയാന്‍ പോന്നതായിരുന്ന ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന. ചെന്നിത്തലയ്ക്ക് പുറമേ ഉമ്മന്‍ചാണ്ടി കൂടി മുഖ്യമന്ത്രി കസേരയിലേക്ക് കണ്ണ് വെച്ചതോടേ അകത്തും പുറത്തും സജീവ ചര്‍ച്ച തുടങ്ങി കഴിഞ്ഞു. കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും സംസ്ഥാന രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നതോടെ കോണ്‍ഗ്രസ്സില്‍ ആര് മുഖ്യമന്ത്രിയാകും എന്ന ചോദ്യം ഏവര്‍ക്കും മുന്നില്‍ നിലനില്‍ക്കുകയാണ്.
അടുത്ത നിയമസഭ തിരഞ്ഞെടുപ്പിലും മത്സരിക്കുമെന്ന് വ്യക്തമാക്കി ഉമ്മന്‍ചാണ്ടി തനിക്ക് പാര്‍ട്ടിയില്‍ നിന്നും ജനങ്ങളില്‍ നിന്നുംലഭിച്ച സ്‌നേഹാദരവുകളെക്കുറിച്ചും പറയുന്നു. രമേശ് ചെ്ന്നിത്തല മികച്ച പ്രതിപക്ഷ നേതാവാണ്. എന്നാല്‍ ഇടതു മുന്നണിയെ താരതമ്യപ്പെടുത്തുന്നതാണ് പോരാ എന്ന ആക്ഷേപം കേള്‍ക്കാന്‍ കാരണമെന്ന് ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി. താന്‍ പ്രതിപക്ഷ നേതാവായിരുന്നപ്പോളും ഇതനുഭവിച്ചിരുന്നു.