ക്രൂരമായ കൊല, ശേഷം കത്തെഴുതി അയൽക്കാർക്ക് നൽകി, മയിൽ സാമി പിടിയിൽ

പത്തനംതിട്ട കുമ്പഴയിൽ വായോധികയെ കഴുത്തറുത്ത് കൊന്നു. മനയത്ത് വീട്ടിൽ ജാനകി ആണ് കൊല്ലപ്പെട്ടത്. 92 വയസായിരുന്നു. ഇവരുടെ സഹായി മയിൽ സാമിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

ജാനകിയുടെ കഴുത്തിൽ ആഴത്തിൽ ഉള്ള മുറിവ് ഉണ്ട്. കിടപ്പുമുറിയിൽ ആണ് ജാനകിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വീട്ടിൽ കുടുംബത്തിലെ ആരും ഉണ്ടായിരുന്നില്ല.

കൊലപാതകത്തിന് ശേഷം മയിൽ സാമി മലയാളത്തിൽ കത്ത് തയ്യാറാക്കി. കത്ത് വീടിന്റെ പല ഭാഗത്തായി വച്ചു. മഴ നനയാതിരിക്കാൻ പ്ലാസ്റ്റിക് കവറിൽ ഇട്ടാണ് കത്ത് വച്ചത്. ഒരു കത്ത് പത്രത്തിന്റെ കൂടെ വച്ച് അയൽക്കാർക്കും നൽകി. അവരാണ് പോലീസിനെ വിവരം അറിയിച്ചത്. കൊന്നുവെന്നും ജയിലിൽ പോകും എന്നുമായിരുന്നു ഉള്ളടക്കം. സംസാര ശേഷി ഇല്ലാത്ത ആളാണ് മയിൽ സാമി.

Leave a Reply

Your email address will not be published. Required fields are marked *