‘അമ്മ എവിടെ എന്ന് ചോദിച്ചപ്പോൾ അകത്തുണ്ട് എന്ന് മറുപടി ,മയിൽ സാമിക്ക് മാനസിക പ്രശ്നമെന്ന് മൊഴി

കുമ്പഴയിൽ വൃദ്ധയെ കഴുത്തറുത്ത് കൊന്ന മയിൽ സാമിക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടെന്നു മൊഴി .വീട്ടിലെ മറ്റൊരു സഹായി ആയ ഭൂപതി എന്ന സ്ത്രീയുടേതാണ് വെളിപ്പെടുത്തൽ .

92 കാരി ജാനകിയമ്മയെ കഴുത്തറുത്ത് കൊന്ന മയിൽ സാമി നേരത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു .നേരത്തെ ഇയാൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു കൃത്യ സമയത്ത് ആശുപത്രിയിൽ എത്തിച്ചത് കൊണ്ടുമാത്രമാണ് അന്ന് രക്ഷപ്പെട്ടത് .

ഇന്നലെ താൻ വീട്ടിൽ ഉണ്ടായിരുന്നില്ല .രാവിലെ തിരിച്ചെത്തിയപ്പോൾ മയിൽ സാമിയാണ് വാതിൽ തുറന്നത് .അമ്മയെവിടെ എന്ന് ചോദിച്ചപ്പോൾ മുറിയിലുണ്ട് എന്നായിരുന്നു മറുപടി .മുറിയിൽ നോക്കിയപ്പോൾ ജാനകിയമ്മയെ കഴുത്തറുത്ത നിലയിൽ ആയിരുന്നുവന്നു ഭൂപതി പറഞ്ഞു .

ജാനകിയമ്മയുടെ മൂന്നു മക്കളും വിശാഖ പട്ടണത്താണ് .അവർക്കവിടെ ആണ് ജോലി .അമ്മയെ സഹായിക്കാൻ ആണ് മയിൽ സാമിയെയും ഭൂപതിയെയും ഏർപ്പാട് ആക്കിയത് .

Leave a Reply

Your email address will not be published. Required fields are marked *