Month: September 2020

  • NEWS

    ക്രൂരമായ കൊല, ശേഷം കത്തെഴുതി അയൽക്കാർക്ക് നൽകി, മയിൽ സാമി പിടിയിൽ

    പത്തനംതിട്ട കുമ്പഴയിൽ വായോധികയെ കഴുത്തറുത്ത് കൊന്നു. മനയത്ത് വീട്ടിൽ ജാനകി ആണ് കൊല്ലപ്പെട്ടത്. 92 വയസായിരുന്നു. ഇവരുടെ സഹായി മയിൽ സാമിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ജാനകിയുടെ കഴുത്തിൽ ആഴത്തിൽ ഉള്ള മുറിവ് ഉണ്ട്. കിടപ്പുമുറിയിൽ ആണ് ജാനകിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വീട്ടിൽ കുടുംബത്തിലെ ആരും ഉണ്ടായിരുന്നില്ല. കൊലപാതകത്തിന് ശേഷം മയിൽ സാമി മലയാളത്തിൽ കത്ത് തയ്യാറാക്കി. കത്ത് വീടിന്റെ പല ഭാഗത്തായി വച്ചു. മഴ നനയാതിരിക്കാൻ പ്ലാസ്റ്റിക് കവറിൽ ഇട്ടാണ് കത്ത് വച്ചത്. ഒരു കത്ത് പത്രത്തിന്റെ കൂടെ വച്ച് അയൽക്കാർക്കും നൽകി. അവരാണ് പോലീസിനെ വിവരം അറിയിച്ചത്. കൊന്നുവെന്നും ജയിലിൽ പോകും എന്നുമായിരുന്നു ഉള്ളടക്കം. സംസാര ശേഷി ഇല്ലാത്ത ആളാണ് മയിൽ സാമി.

    Read More »
  • NEWS

    കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ എൽഡിഎഫ് പ്രവേശനം :സിപിഎം സിപിഐയെ മെരുക്കിയത് ഇങ്ങനെ

    കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ എൽഡിഎഫ് പ്രവേശനത്തിന് ഏക തടസം സിപിഐ ആയിരുന്നു .സിപിഐ വിട്ടുവീഴ്ചയ്ക്കില്ല എന്നായിരുന്നു ആദ്യം മുതലുള്ള നിലപാട് .എന്നാൽ ഏവരെയും അമ്പരപ്പിച്ച് സിപിഐ വിട്ടുവീഴ്ചക്ക് തയ്യാറായി .അതിന്റെ രഹസ്യം തേടുകയായിരുന്നു മാധ്യമങ്ങൾ . ഏറ്റവുമധികം എതിർപ്പ് കാണിച്ചിരുന്ന കാനം രാജേന്ദ്രനെ സിപിഐഎം എങ്ങിനെ അനുനയിപ്പിച്ചു എന്നുള്ളതായിരുന്നു കൗതുകകരമായ കാര്യം .കാനത്തെ സിപിഐഎം വലയിലാക്കിയ രഹസ്യമിതാ . മുന്നണിയിലെ മൂന്നാം കക്ഷി മാത്രമാകും കേരള കോൺഗ്രസ് എം എന്ന് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും കാനത്തിന് ഉറപ്പു നൽകി .രണ്ടാം കക്ഷി സിപിഐ തന്നെ .ഏപ്രിലിൽ ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകളിൽ ഒന്ന് കാനത്തിന് തന്നെ നൽകാമെന്നും സിപിഐഎം ഉറപ്പു നൽകി . ആരോഗ്യകരമായ കാരണങ്ങളാൽ കാനം രാജേന്ദ്രൻ ഇനി എന്തായാലും സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കില്ല .ഈ സാഹചര്യത്തിൽ രാജ്യസഭാ സീറ്റിലൂടെ കാനത്തിന് ഒരു റിട്ടയർമെന്റിന് സിപിഐയിലും എതിർപ്പുണ്ടാകില്ല .കാനത്തിന് ഇത് പാർട്ടിക്കുള്ളിൽ ഒരു മധുര പ്രതികാരം…

    Read More »
  • NEWS

    കുട്ടനാട് സ്വന്തമാക്കി ജോസഫ്, യു ഡി എഫിനെ മൊഴി ചൊല്ലി ജോസ് കെ മാണി

    ഉപതിരഞ്ഞെടുപ്പാണ് ഇപ്പോള്‍ കേരള കോൺഗ്രസ്‌ എമ്മിനക്കകത്തും പുറത്തും ചര്‍ച്ചാ വിഷയം. എതിര്‍ ദിശയിലോടുന്ന ജോസ് ജോസഫ് വിഭാഗങ്ങളെ ഒന്നിച്ചൊരു കുടക്കീഴില്‍ അണിനിരത്തുന്നതില്‍ പരാജയപ്പെട്ട യു.ഡി.എഫിന് തിരഞ്ഞെടുപ്പ് കൊടിയ പരീക്ഷണമാണ്. തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഇന്ന് നടക്കുന്ന യു.ഡി.എഫ് ചര്‍ച്ചയില്‍ കുട്ടനാട് ജോസഫ് വിഭാഗത്തിന് നല്‍കാന്‍ ധാരണയായേക്കും. ഇന്നത്തെ യോഗത്തിലേക്ക് ജോസ് കെ മാണിക്ക് ക്ഷണമില്ല. കുട്ടനാട് ജോസഫ് വിഭാഗത്തി് കൈമാറാനാണ് മുന്നണി തീരുമാനമെങ്കില്‍ അത് ജോസ് കെ മാണി വിഭാഗവും മുന്നണിയും തമ്മിലുള്ള വഴിപിരിയല്‍ കരാറിലെ അവസാന പേജായി മാറും. രണ്ടും രണ്ട് വഴിക്കായി പിരിയും. ജോസ് കെ മാണിയോട് മുന്നണി നേതൃത്വം അനൗദ്യോഗികമായി ബന്ധപ്പെടുന്നുവെങ്കിലും ശുഭ സൂചനകളൊന്നും ഇതുവരെ മുന്നണിക്ക് ലഭിച്ചിട്ടില്ല. പരസ്പരം പോരടിക്കുന്ന ഇരുവിഭാഗങ്ങളും ഒരു കൂടക്കീഴില്‍ അണി നിരന്നാല്‍ അത് മുന്നണിക്ക് തന്നെ ദോഷമാണെന്ന് അഭിപ്രായപ്പെടുന്നവരും അകത്തുണ്ട്. അങ്ങനെ വരുമ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തഴഞ്ഞെങ്കിലും മുന്നണിക്കൊപ്പം നില്‍ക്കുന്ന ജോസഫ് പക്ഷത്തോട് മമത കൂടാനുള്ള സാധ്യതകളാണ് കാണുന്നത്. ജോസ് പുറത്തേക്ക്…

    Read More »
  • NEWS

    ഞെട്ടിക്കുന്ന വിവരം ,സ്വീകരിച്ചില്ലെങ്കിൽ റംസി ആത്മഹത്യ ചെയ്യുമെന്ന് ഹാരിസിന് അറിയാമായിരുന്നു ,കൈ ഞരമ്പ് മുറിച്ച് ചോര വാർന്നൊഴുകുന്നതിന്റെ വീഡിയോ റംസി ഹാരിസിന് അയച്ചിരുന്നു

    തന്നെ വഞ്ചിച്ച് വഴിയാധാരമാക്കിയാൽ താൻ ഈ ലോകത്തുണ്ടാവില്ലെന്നു റംസി ഹാരിസിനോട് വ്യക്തമാക്കിയിരുന്നു .പുറത്ത് വന്ന ശബ്ദരേഖയിൽ ഇത് വ്യക്തമാണ് താനും .എന്നാൽ ഈ സംഭാഷണങ്ങളോടെല്ലാം പുച്ഛത്തോടെയാണ് ഹാരിസ് പ്രതികരിച്ചത് . തൂങ്ങി മരിക്കുന്നതിന് മുമ്പുള്ള ദിവസം റംസി തന്റെ കൈഞരമ്പ് മുറിച്ച് രക്തം വാർന്നൊഴുകുന്നതിന്റെ ദൃശ്യം ഹാരിസിന് അയച്ചു കൊടുത്തിരുന്നു എന്നാണ് വിവരം .എന്നാൽ ഈ വിഡിയോയും ഹാരിസ് അവഗണിച്ചു . 10 വർഷമായി ഇണപിരിയാതെ ജീവിച്ച കാമുകൻ നിഷ്കരുണം തന്നെ ഒറ്റയ്ക്ക് ആക്കിയപ്പോൾ ആണ് റംസി ആത്മഹത്യയിൽ അഭയം തേടിയത് .റംസിയുടെ മാതാപിതാക്കളുടെ പരാതിയിൽ ഹാരിസിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് .കേസിൽ കൊട്ടിയം പോലീസ് അന്വേഷണം തുടരുകയാണ് .

    Read More »
  • TRENDING

    റിയ ചക്രബർത്തിക്ക് അഹാനയുടെ പിന്തുണ

    നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്യലിന് വിളിപ്പിച്ചപ്പോൾ സുശാന്ത് സിങ് രാജ്പുത്തിന്റെ കാമുകി റിയ ചക്രബർത്തിയെ മാധ്യമങ്ങൾ വളഞ്ഞതിനെ വിമർശിച്ച് നടി അഹാന കൃഷ്ണ . “റിയ കുറ്റക്കാരിയോ നിരപരാധിയോ ആകട്ടെ .അത് രാജ്യത്തെ നീതിപീഠങ്ങൾ പരിശോധിക്കട്ടെ ,അതിനു അനുസരിച്ച് നടപടികൾ സ്വീകരിക്കട്ടെ .ഈ ക്രൂരത എന്തിനാണ് ?ന്യൂസ് ബൈറ്റിനു വേണ്ടി മാധ്യമങ്ങൾ ആളെ കൊല്ലുമോ ?ഒരു ഭീകരവാദിയെയോ പീഡന വീരനെയോ മാധ്യമങ്ങൾ ഇങ്ങനെ കൈകാര്യം ചെയ്തിട്ടുണ്ടാവില്ല .”അഹാന ഇൻസ്റ്റാഗ്രാമിൽ കുറിച്ചു . കോവിഡ് കാലത്ത് ഇങ്ങനെ ആളുകൾ കൂടുന്നതിനെയും അഹാന വിമർശിച്ചു .”ഒരു ഓഫീസ് അല്ലെങ്കിൽ മറ്റൊരു ഓഫീസിനു മുന്നിൽ ഈ പെൺകുട്ടിയെ സ്ഥിരമായി കാണുന്നുണ്ട് .എന്നും എന്തെങ്കിലും പറയുമോ എന്ന് നോക്കുന്നതിന്റെ ആവശ്യകത എന്താണ് ?”അഹാന കൂട്ടിച്ചേർക്കുന്നു .

    Read More »
  • TRENDING

    തന്നെ ചുംബനത്തിന് നിർബന്ധിച്ചു ,കിടപ്പറയിലേക്ക് ക്ഷണിച്ചു , ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സൂര്യയുടെ നായിക

    രാം ഗോപാൽ വർമയുടെ വാരണം ആയിരം എന്ന ചിത്രത്തിൽ സൂര്യയുടെ നായികയായി തിളങ്ങിയ നടിയാണ് സമീറ റെഡ്‌ഡി .സിനിമ മേഖലയിൽ തനിക്കുണ്ടായ ഒരു മോശം അനുഭവം പങ്കുവെക്കുകയാണ് താരം .ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. ഹിന്ദി സിനിമാ മേഖലയിൽ നിന്നുള്ള അനുഭവമാണ് സമീറ പങ്കുവെച്ചത് .കിടപ്പറയിലേക്കുള്ള ക്ഷണത്തെ കുറിച്ചും ഒരു നിർബന്ധിത ചുംബനത്തിള്ള പ്രേരണയുടെ ഓർമകളും സമീറ തുറന്നു പറഞ്ഞു . ഹിന്ദി സിനിമയിൽ അഭനയിക്കാൻ സംവിധായകൻ ചുംബനത്തിന് നിര്ബന്ധിച്ചുവെന്നാണ് സമീറ പറയുന്നത് .അത് മാത്രമല്ല നായകന്റെ കിടപ്പറയിലേക്കുള്ള ക്ഷണം നിരസിച്ചതിനെ തുടർന്ന് തനിക്ക് അവസരങ്ങൾ നഷ്ടമായി എന്നും സമീറ പറയുന്നു .തന്നെ അഹങ്കാരിയെന്നും കഴിവില്ലാത്തവർ എന്നും മുദ്രകുത്തിയാണ് സിനിമയിൽ നിന്ന് മാറ്റി നിർത്തിയത് എന്നും സമീറ തുറന്നു പറയുന്നു .

    Read More »
  • NEWS

    മാധ്യമപ്രവർത്തകരുടെ എതിർപ്പൊന്നും വിഷയമായില്ല ,നിർണായക ചുമതല ശ്രീറാം വെങ്കിട്ടരാമന്‌ നൽകി സർക്കാർ

    മാധ്യമപ്രവർത്തകൻ ബഷീറിനെ വണ്ടിയിടിപ്പിച്ചു കൊന്ന കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന്‌ നിർണായക ചുമതലകൾ നൽകി സർക്കാർ .കോവിഡ് പ്രതിരോധത്തിന്റെ ഏകോപനത്തിനായി പ്രവൃത്തിക്കുന്ന സെക്രെട്ടറിയേറ്റിലെ വാർ റൂമിന്റെ ചുമതലയാണ് സർക്കാർ ശ്രീറാം വെങ്കിട്ടരാമന്‌ നൽകിയിരിക്കുന്നത് . വാർ റൂമുമായി ബന്ധപ്പെട്ടു തന്നെയായിരുന്നു ശ്രീറാം വെങ്കിട്ടരാമന്റെ പ്രവർത്തനം .ഇപ്പോൾ വാർ റൂമിന്റെ പൂർണ ചുമതല കൂടി നൽകിയിരിക്കുകയാണ് സർക്കാർ . ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ആയിട്ടായിരുന്നു ശ്രീറാം വെങ്കിട്ടരാമന്റെ പുനർനിയമനം .കോവിഡ് വ്യാപനം ഏറിയതോടെ ജില്ലാതല കോർഡിനേഷനിലാണ് കൂടുതൽ ശ്രദ്ധ കൊടുക്കുന്നത് .അതിന്റെ ഭാഗമായാണ് പുതിയ മാറ്റം .

    Read More »
  • NEWS

    ജോസ് കെ മാണിക്ക് ചുരുങ്ങിയത് 6 സീറ്റ് ,സിപിഐയുമായി ഏറ്റുമുട്ടുന്ന കാഞ്ഞിരപ്പള്ളിയും ജോസ് കെ മാണിക്ക്

    ജോസ് കെ മാണിയെ മുന്നണിയിൽ ഉൾക്കൊള്ളിക്കാൻ ഉള്ള ചർച്ചകൾ എൽഡിഎഫിൽ അനൗദ്യോഗികമായി ആരംഭിച്ചു .എത്ര സീറ്റുകൾ ,ഏതൊക്കെ സീറ്റുകൾ കേരള കോൺഗ്രസ് എമ്മിന് നൽകണം എന്നതാണ് ആലോചന . കേരള കോൺഗ്രസ്സ് എം യു ഡി എഫിൽ ആയിരുന്നപ്പോൾ മത്സരിച്ചിരുന്നത് 15 സീറ്റിലാണ് .എന്നാൽ അത്രയും എൽഡിഎഫിൽ ലഭിക്കില്ലെന്ന് ജോസ് കെ മാണിക്ക് തന്നെ അറിയാം .എൽ ഡി എഫിൽ ആകെ 3 കേരള കോൺഗ്രസുകൾ ആണുള്ളത് .ഇവർക്കെല്ലാം കൂടി 6 സീറ്റ് ആണ് കഴിഞ്ഞ തവണ നല്കിയത് . കഴിഞ്ഞ തവണ 92 സീറ്റിൽ ആണ് സിപിഐഎം മത്സരിച്ചത് .27 സീറ്റിൽ സിപിഐയും .12 സീറ്റിൽ സിപിഐഎമ്മും മൂന്ന് സീറ്റിൽ സിപിഐയും അധികം മത്സരിച്ചിരുന്നു .കേരള കോൺഗ്രസ് എമ്മും സിപിഐയും നേരിട്ട് ഏറ്റുമുട്ടുന്നത് കാഞ്ഞിരപ്പള്ളിയിൽ ആണ് .ഇവിടെ ഡോ .എൻ ജയരാജാണ് എംഎൽഎ .ഈ സീറ്റ് എന്തായാലും സിപിഐ വിട്ടു കൊടുക്കേണ്ടി വരും . പി ജെ ജോസഫ് ഇടതുമുന്നണിയിൽ…

    Read More »
  • NEWS

    സീരിയൽ നടിയെ രക്ഷിക്കാൻ ശ്രമം ,ആരോപണവുമായി റംസിയുടെ പിതാവ്

    “ഹാരിസുമായി പിരിയാനാവില്ല എന്ന് റംസി പറഞ്ഞത് കൊണ്ടാണ് വിവാഹത്തിന് സമ്മതിച്ചത് .എന്റെ കുഞ്ഞ് ഒരുപാട് സഹിച്ചു .ശബ്ദരേഖ പുറത്ത് വന്നപ്പോഴാണ് അവൾ കടന്നു പോയ അവസ്ഥ മനസിലാക്കുന്നത് .അവൾക്ക് നീതി ലഭിക്കാൻ ഏതറ്റവും വരെയും പോകും .”റംസിയുടെ പിതാവ് റഹീം വിതുമ്പിക്കൊണ്ട് പറഞ്ഞു . മകളുടെ കല്യാണക്കാര്യത്തിനു പലതവണ അവിടെ പോയിട്ടുണ്ട് .എന്തെങ്കിലും ഒഴിവ്കഴിവ് പറയും .ഒടുവിലാണ് വളയിടൽ ചടങ്ങിന് സമ്മതിച്ചത് .ലക്ഷക്കണക്കിന് രൂപയുടെ സമ്മാനങ്ങൾ നൽകിയിട്ടുണ്ട് .പള്ളിമുക്കിൽ വർക്ക് ഷോപ്പ് തുടങ്ങാനും സഹായിച്ചു -റഹീം കൂട്ടിച്ചേർക്കുന്നു . അടുത്തിടെയാണ് ഹാരിസിന് സാമ്പത്തിക സ്ഥിതി മെച്ചമുള്ള കുട്ടിയുമായി അടുപ്പം തുടങ്ങുന്നത് .ഇതറിഞ്ഞ റംസി ആ വീട്ടിൽ പോയിരുന്നു .അന്നവളെ അടിച്ചു പുറത്താക്കുക ആയിരുന്നു .കുഞ്ഞിനെ ശാരീരികമായും മാനസികമായും ഉപയോഗിച്ചവരും പീഡിപ്പിച്ചവരും മറുപടി പറഞ്ഞെ പറ്റൂ -റഹിം വ്യക്തമാക്കി . പൊന്നുമോൾ ഹൃദയം തകർന്നാണ് ആത്മഹത്യ ചെയ്തത് .ഇതിനു ഹാരിസിന്റെ കുടുംബവും ഹാരിസിന്റെ സഹോദര ഭാര്യയായ സീരിയൽ നടിയും മറുപടി പറയണം .ഇവരെയും…

    Read More »
  • NEWS

    അതിർത്തി സംഘർഷ ഭരിതമാകുന്നു ,കിഴക്കൻ ലഡാക്കിൽ വെടിവെപ്പ് നടന്നതായി റിപ്പോർട്ട്

    കിഴക്കൻ ലഡാക്കിൽ ഇന്ത്യയും ചൈനയും തമ്മിൽ വെടിവെപ്പ് നടന്നതായി റിപ്പോർട്ട് .വാർത്താ ഏജൻസി എ ആൻ ഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത് .എന്നാൽ ഇന്ത്യ ഇക്കാര്യം ഔദ്യോഗികമായി വിശദീകരിച്ചിട്ടില്ല .മൂന്നു മാസത്തിലേറെയായി ഇന്ത്യ -ചൈന സൈനികർ ഇവിടെ നിലകൊള്ളുകയാണ് . വെടിവെപ്പ് നടന്നതായി ചൈന സമ്മതിക്കുന്നുണ്ട് .ഇന്ത്യൻ പോസ്റ്റുകളിലേക്ക് ചൈനീസ് സൈന്യം വെടിയുതിർത്തതിന് പിന്നാലെ മുന്നറിയിപ്പെന്നോണം ഇന്ത്യ തിരിച്ച് വെടിവെക്കുക ആയിരുന്നു എന്നാണ് ദേശീയ മാധ്യമങ്ങൾ സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നത് . സംയുക്ത നീക്കത്തിലൂടെ അതിർത്തി സംഘർഷം പരിഹരിക്കണമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും ചൈനീസ് പ്രതിരോധ മന്ത്രി ജനറൽ വെയ് ഫെങ്കെയും തമ്മിൽ നടത്തിയ ചർച്ചയിൽ ധാരണ ആയെങ്കിലും ചൈന പ്രകോപനം തുടരുകയാണ് .അരുണാചലിൽ നിന്ന് 5 പേരെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയി എന്ന വാർത്ത കൂടി പുറത്ത് വന്നതോടെ സംഘർഷാവസ്ഥ കനക്കുകയാണ് .

    Read More »
Back to top button
error: