കൊടിക്കുന്നിൽ സുരേഷിനെ ഡെപ്യൂട്ടി സ്പീക്കർ ആക്കാൻ നീക്കം

കോൺഗ്രസ്സ് നേതാവ് കൊടിക്കുന്നിൽ സുരേഷിനെ ഡെപ്യൂട്ടി സ്പീക്കർ ആക്കാൻ നീക്കം.ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് നടത്തണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് ലോക്സഭാ നേതാവ് അധിർ രഞ്ജൻ ചൗധരി സ്പീക്കർക്ക് കത്ത് നൽകി .

ഏഴു തവണ എംപിയും കോൺഗ്രസ് ചീഫ് വിപ്പുമാണ് കൊടിക്കുന്നിൽ സുരേഷ് .സ്പീക്കർ പാനലിലും കൊടിക്കുന്നിൽ സുരേഷ് ഉണ്ട് .

കോൺഗ്രസിനു ഒറ്റയ്ക്ക് കൊടിക്കുന്നലിനെ ജയിപ്പിക്കാൻ ആവില്ല .പ്രതിപക്ഷത്തിന്റെയാകെ പിന്തുണ നേടാനും ശ്രമം നടക്കുന്നുണ്ട് .എന്നാലും സർക്കാർ കനിയണം .സാധാരണ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം പ്രതിപക്ഷ സ്ഥാനാർത്ഥിക്ക് നൽകുകയാണ് പതിവ് .

Leave a Reply

Your email address will not be published. Required fields are marked *