റംസി കേസിൽ സീരിയൽ താരം ലക്ഷ്മി പ്രമോദിന് വേണ്ടി ഇടപെട്ട യൂത്ത് കോൺഗ്രസ് നേതാവ് പാലത്തറ രാജീവ് റംസിയുടെ ബാപ്പയോട് മാപ്പ് പറഞ്ഞു. റംസിയുടെ വീട്ടിൽ നേരിട്ടെത്തിയാണ് മാപ്പ് പറച്ചിൽ. നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ ഇനി താനുമുണ്ടാകുമെന്ന് രാജീവ് റംസിയുടെ ബാപ്പയോട് പറഞ്ഞു.
ലക്ഷ്മി പ്രമോദ് വേണ്ടപ്പെട്ട ആളാണെന്നും സമരപരിപാടികളിൽ നിന്നു പിഡിപി പിന്മാറണമെന്നും പാലത്തറ രാജീവ് പിഡിപി നേതാവ് മൈലക്കാട് ഷായോട് പറയുന്ന ശബ്ദരേഖ NewsThen ആണ് പുറത്ത് വിട്ടത്.
ശബ്ദരേഖ പുറത്ത് വന്നതിനെ തുടർന്ന് പാലത്തറ രാജീവിനെതിരെ ശക്തമായ പ്രതിഷേധം ആണ് ഉയർന്നു വന്നത്. ഇതേ തുടർന്നാണ് രാജീവ് നേരിട്ടെത്തി റംസിയുടെ ബാപ്പ റഹീമിനോട് മാപ്പ് പറഞ്ഞത് .