റംസി സംഭവത്തിൽ ട്വിസ്റ്റ്, ലക്ഷ്മി പ്രമോദും കുടുബവും ഒളിവിൽ?

സീരിയൽ താരം ലക്ഷ്മി പ്രമോദും കുടുബവും ഒളിവിലെന്നു സൂചന. ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടെങ്കിലും ഇവർ ഹാജരായില്ല എന്നാണ് ലഭിക്കുന്ന വിവരം. വീട്ടിൽ അന്വേഷിച്ചപ്പോഴും ഇവരെ കണ്ടെത്താൻ ആയില്ലെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ വ്യാഴാഴ്ച റംസി എന്ന 25 കാരി ആത്മഹത്യ ചെയ്തതോടെ ആണ് നടിയും കുടുംബവും വാർത്താ കേന്ദ്രം ആകുന്നത്. ലക്ഷ്മി പ്രമോദിന്റെ ഭർതൃ സഹോദരൻ ഹാരിസ് റംസിയുമായി പ്രണയത്തിൽ ആയിരുന്നു. പത്ത് വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിൽ റംസി ഗർഭിണിയായി. ഈ ഗർഭം ഹരിസും കുടുംബവും അലസിപ്പിച്ചു. ഗർഭം അലസിപ്പിക്കാൻ കൂട്ട് നിന്നു എന്ന ആരോപണം നടി നേരിടുന്നുണ്ട്.

റംസിയുമായി സീരിയൽ ലൊക്കേഷനിൽ നടി സ്ഥിരമായി വരാറുണ്ടായിരുന്നു. ഹാരിസ് റംസിയെ ഉപയോഗിച്ചിരുന്നത് ഈ സന്ദർഭത്തിൽ ആയിരുന്നു എന്നാണ് സൂചന. ഷൂട്ടിന് കൂട്ടുകൊണ്ടുപോകലിന്റെ മറവിലാണ് ഗർഭം അലസിപ്പിച്ചതെന്നും സൂചനയുണ്ട്.

നടിയെയും കുടുംബത്തെയും പോലീസ് ചോദ്യം ചെയ്തിരുന്നു. ഇവരുടെ ഫോണുകളും പോലീസ് പിടിച്ചെടുത്തിരുന്നു. ആവശ്യമെങ്കിൽ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാനും നിർദേശം ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഇവർ ഹാജരായില്ല എന്നാണ് വിവരം. അറസ്റ്റ് ഭയന്നാണ് ഇപ്പോൾ നടിയും കൂട്ടരും ഒളിവിൽ പോയതെന്നാണ് സൂചന.

ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താനുള്ള തെളിവുകൾ റംസിയുടെയും ഹാരിസിന്റെയും സംഭാഷണങ്ങളിലും ഹാരിസിന്റെ ഉമ്മ ആരിഫയും റംസിയും തമ്മിലുള്ള സംഭാഷണങ്ങളിലും ഉണ്ട്. തന്നെ വഞ്ചിച്ചാൽ താൻ സ്വയം ഇല്ലാതാവുമെന്ന് പുറത്തു വന്ന ശബ്ദരേഖയിൽ റംസി കൃത്യമായി പറയുന്നുണ്ട്.

ഈ പശ്ചാത്തലത്തിൽ ഹാരിസിനു പുറമെ കുടുംബവും പ്രതി ചേർക്കപ്പെടാൻ സാധ്യത ഉണ്ട്.ഇത് മുന്നിൽ കണ്ടാണ് ഇപ്പോൾ നടിയും ബന്ധുക്കളും ഒളിവിൽ പോയതെന്നാണ് കിട്ടുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *