Month: September 2020

  • NEWS

    ബിനീഷ് കോടിയേരിയെ എൻ സി ബിയും ചോദ്യം ചെയ്യും ,കുരുക്ക് മുറുകുന്നു

    നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ അടുത്തയാഴ്ച ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യും .എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബിനീഷിന്റെ മൊഴി എടുത്തിരുന്നു .ഈ മൊഴിപ്പകർപ്പ് കേന്ദ്ര ലഹരി വിരുദ്ധ അന്വേഷണ ഏജൻസി ചോദിച്ചിട്ടുണ്ട് എന്നാണ് വിവരം .സ്വർണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമില്ല എന്നാണ് ബിനീഷിന്റെ മൊഴി .എന്നാൽ യു എ ഇ കോൺസുലേറ്റിലെ കമ്മീഷൻ ഇടപാടിൽ സ്വപ്ന സുരേഷിന്റെ മൊഴിയുമായി ഈ മൊഴി ചേർത്ത് പരിശോധിക്കുകയാണ് ഇ ഡി . കോൺസുലേറ്റിന്റെ വിസ സ്റ്റാമ്പിങ് കേന്ദ്രത്തിനു വേണ്ടി സ്വപ്നയ്ക്ക് തിരുവനന്തപുരം ആസ്ഥാനമായുള്ള കമ്പനികമ്മീഷൻ നൽകിയതായി വിവരം ഉണ്ട് .ഈ കമ്പനി പ്രതിനിധികളെ ഇ ഡി വീണ്ടും വിളിപ്പിക്കും .ബിനീഷ് നൽകിയ മൊഴിയും ഇവർ നൽകിയ മൊഴിയും പൊരുത്തപ്പെടുന്നുണ്ടോ എന്ന പരിശോധന ആണ് ലക്‌ഷ്യം .

    Read More »
  • TRENDING

    തോരാ മഴയില്‍…” സാജൻ ബേക്കറി”

    അജു വർഗീസ് നായകനായി അഭിനയിക്കുന്ന “സാജൻ ബേക്കറി സിൻസ് 1962” എന്ന ചിത്രത്തിലെ “തോരാ മഴയിലും ” എന്ന പ്രണയ ഗാനത്തിന്റെ വീഡിയോ സോംങ്, പ്രശസ്ത നടന്‍ മോഹന്‍ലാല്‍ തന്റെ ഫേസ് ബുക്കിലൂടെ റിലീസ് ചെയ്തു. അനു എലിസബത്ത് ജോസ് എഴുതി പ്രശാന്ത് പിള്ള സംഗീതം പകര്‍ന്ന ഈ ഗാനം വിനീത് ശ്രീനിവാസനും പ്രീതി പിള്ളയും ചേര്‍ന്നു പാടുന്നു.അജു വര്‍ഗീസ്സും രഞ്ജിത മേനോനും ഈ ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നു. കമല എന്ന ചിത്രത്തിനു ശേഷം അജു വര്‍ഗീസ്സ് നായകനാവുന്ന ” സാജന്‍ ബേക്കറി സിന്‍സ് 1962 ” അരുൺ ചന്ദു സംവിധാനം ചെയ്യുന്നു. ലെന,ഗ്രേസ് ആന്റണി,പുതുമുഖം രഞ്ജിത മേനോന്‍ എന്നിവര്‍ നായികന്മാര്‍. കെ ബി ഗണേഷ് കുമാർ,ജാഫര്‍ ഇടുക്കി, രമേശ് പിഷാരടി,ജയന്‍ ചേര്‍ത്തല,സുന്ദര്‍ റാം, എന്നി പ്രമുഖ താരങ്ങള്‍ക്കൊപ്പം ഒട്ടേറേ പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. അജു വർഗീസ്,അരുൺ ചന്തു,സച്ചിന്‍ ആര്‍ ചന്ദ്രന്‍ എന്നിവര്‍ ചേർന്നാണ് തിരക്കഥ,സംഭാഷണമെഴുതുന്നത്. ഗുരുപ്രസാദ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സംഗീതം-പ്രശാന്ത്…

    Read More »
  • TRENDING

    ജെന്റിൽമാൻ2 – മറ്റൊരു ബ്രഹ്മാണ്ഡചിത്രവുമായി കെ .ടി .കുഞ്ഞുമോൻ                    

    മലയാളിയായ തമിഴ് ചലച്ചിത്ര നിർമ്മാതാവ് കെ.ടി.കുഞ്ഞുമോന് മുഖവുരയുടെ ആവശ്യമില്ല. ദക്ഷിണേന്ത്യൻ സിനിമയിൽ കോടികൾ മുതൽ മുടക്കിൽ വെള്ളിത്തിരയിൽ വിസ്മയം തീർത്ത കുഞ്ഞുമോന് അതുകൊണ്ടു തന്നെ താര പരിവേഷമാണ്. തൊണ്ണൂറുകളുടെ തുടക്കത്തിൽ വസന്ത കാല പറവൈ ,സൂര്യൻ എന്നീ ഹിറ്റ്‌ സിനിമകൾ നിർമ്മിച്ചു കൊണ്ട് കോളിവുഡിൽ നിർമാതാവായി ചുവടുറപ്പിച്ച കുഞ്ഞുമോൻ 1993 – ൽ ജെന്റിൽമാൻ എന്ന സിനിമയോടെ ലോക ശ്രദ്ധ നേടുകയായിരുന്നു . പുതുമുഖ സംവിധായകൻ ഷങ്കർ , മുൻനിര നായകനല്ലാതിരുന്ന അർജ്ജുൻ , നവാഗതരായ സാങ്കേതിക വിദഗ്‌ധർ എന്നിങ്ങനെ പുതിയ ടീമിനെ അണിനിരത്തി അദ്ദേഹം നിർമ്മിച്ച  ‘ ജെന്റിൽമാൻ ‘ , ഗ്രാഫിക് ,അനിമേഷൻ എന്നിത്യാദി നൂതന സാങ്കേതിക വിദ്യകളെ അകമ്പടി ചേർത്ത് വെള്ളിത്തിരയിൽ ദൃശ്യ വിസ്മയം തീർത്തു . ജെന്റിൽമാനു  വേണ്ടി ഏ ആർ റഹ്‍മാൻ  ചിട്ടപ്പെടുത്തിയ ചിത്രത്തിലെ ഗാനങ്ങൾ ലോകമെമ്പാടുമുള്ള ഗാനാസ്വാദകർ ആഘോഷമാക്കി .ഈ ഗാനങ്ങളിലൂടെ റഹ്‍മാനും പ്രിയങ്കരനായി. റഹ്‌മാന്റെ വഴിത്തിരിവായി ഭവിച്ചു ജെന്റിൽമാൻ . തമിഴ് സിനിമ  ജെന്റിൽമാനിലൂടെ ലോക ശ്രദ്ധയാകർഷിക്കയായിരുന്നു. ഇതോടെ സിനിമാരംഗത്തും…

    Read More »
  • NEWS

    മലയാളി മാലാഖയെ നഷ്ടപ്പെട്ട് സൗദി അറേബ്യ, അമൃത മോഹൻ ഇനി ഓർമ

    സൗദി അറേബ്യയിൽ ഒരു മലയാളി നഴ്സ് കോവിഡ് രക്തസാക്ഷി. നജ്റാനിൽ ഷെറോറ ജനറൽ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സായി ജോലി ചെയ്തിരുന്ന അമൃത മോഹൻ കോവിഡ് ബാധിച്ച് മരിച്ചു. 31 വയസായിരുന്നു. ഇന്ന് പുലർച്ചെ 4:51 നാണ് അന്ത്യം . കിംഗ് ഖാലിദ് ആശുപത്രിയിൽ വെച്ചായിരുന്നു മരണം .7 മാസം ഗർഭിണിയായിരുന്നു. കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമം ഇന്നലെ രാത്രി പരാജയപ്പെട്ടിരുന്നു. കോട്ടയം വൈക്കം സ്വദേശിയാണ്. ഭർത്താവ് അവിനാശ് മോഹൻദാസ്. കോവിഡ് ബാധിച്ച് മരണപ്പെട്ടതിനാൽ മൃതദേഹം നാട്ടിലെത്തിക്കാൻ സാധിക്കില്ല പകരം അമൃത മോഹനെ അവസാനമായി കാണാനുളള ഭർത്താവിൻ്റെ ആഗ്രഹം ആശുപത്രി അധികാരികളെ അറിയിച്ചിട്ടുണ്ട്. അതിനായുളള പരിശ്രമങ്ങൾ യുഎൻഎ നടത്തുന്നു.അമൃത മോഹൻ്റെ മരണത്തിൽ യുഎൻഎ അനുശോചിച്ചു .

    Read More »
  • NEWS

    ലീഗ് നേതാക്കളുടെ ജ്വല്ലറി തട്ടിപ്പിൽ ഉന്നത തല അന്വേഷണം വേണമെന്ന് സി പി ഐ എം

    മഞ്ചേശ്വരം എം.എൽ.എ എം സി ഖമറൂദ്ദീന്റെ നേതൃത്വത്തിൽ ലീഗ് നേതാക്കൾ നടത്തിയ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് ഞെട്ടിപ്പിക്കുന്നതാണ്. ഇതിന്റെ മുഴുവൻ വിവരങ്ങളും പുറത്തുകൊണ്ടുവരാൻ ഉന്നതതല അന്വേഷണം സർക്കാർ നടത്തണം. നിക്ഷേപ തട്ടിപ്പിൽ 33 കേസാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു എം.എൽ.എക്കെതിരെ ഇത്രയധികം കേസ്ര ജിസ്റ്റർ ചെയ്യപ്പെടുന്നത്. വ്യാജ സർട്ടിഫിക്കറ്റാണ് നിക്ഷേപകർക്ക് നൽകിയത്. ഓരോ ദിവസവും നിരവധി ആളുകളാണ് പുതുതായി പരാതിയുമായി മുന്നോട്ടു വരുന്നത്. 150 കോടിയോളം രൂപയാണ് സമാഹരിച്ചതായി വാർത്തകൾ പുറത്തുവന്നിരിക്കുന്നത്. നിക്ഷേപകരെ കമ്പളിപ്പിക്കാനായി അഞ്ച് കമ്പനികളാണ് ഫാഷൻ ഗോൾഡ് ചെയ്ർമാനായ എം.സി ഖമറൂദ്ദീനും എം.ഡിയായ പൂക്കോയതങ്ങളും രജിസ്റ്റർ ചെയ്തത്. 2006 ൽ ഫാഷൻ ഗോൾഡ് ഇന്റെർനാഷണൽ എന്ന പേരിൽ ചന്തേര മാണിയാട്ട് തവക്കൽ കോംപ്ലക്സിലാണ് ആദ്യകമ്പനി രജിസ്റ്റർ ചെയ്തത്. പിന്നീട് 2007 ലും 2008 ലും 2012 ലും 2016 ലുമായാണ് മറ്റുകമ്പനികൾ രജിസ്റ്റർ ചെയ്തത്. ഒരേ മേൽവിലാസത്തിലാണ് കമ്പനികൾ രജിസ്റ്റർ ചെയ്തതെങ്കിലും ഫാഷൻ ഗോൾഡ്…

    Read More »
  • NEWS

    എംസി ഖമറുദ്ധീൻ ആറു മാസത്തിനകം നിക്ഷേപകരുടെ തുക തിരിച്ചു നൽകണം-മുസ്‌ലിം ലീഗ്

    മലപ്പുറം: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുമായി ബന്ധപ്പെട്ട മുഴുവന്‍ കടങ്ങളും ഖമറുദ്ദീന്‍ എംഎല്‍എ ആറ് മാസത്തിനകം കൊടുത്തു വീട്ടാന്‍ പാര്‍ട്ടി നിര്‍ദേശം നല്‍കിയതായി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പാണക്കാട്ട് കാസര്‍കോഡ് ജില്ലാ നേതക്കളുടെയും സംസ്ഥാന നേതാക്കളുടേയും യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു തങ്ങള്‍. പാര്‍ട്ടിയുടെ ജില്ലാ നോതൃത്വവുമായും ഖമറുദ്ദീനുമായും സംസാരിച്ച ശേഷമാണ് ഈ തീരുമാനം പാര്‍ട്ടി എടുത്തതെന്നും തങ്ങള്‍ വ്യക്തമാക്കി. ഈ മാസം 30 നകം എത്ര രൂപ കടമുണ്ടെന്നും എത്ര ആസ്ഥിയുണ്ടെന്നും ഖമറുദ്ദീന്‍ ലീഗ് നേതൃത്വത്തെ അറിയിക്കണം. ആറു മാസത്തിനകം മുഴുവന്‍ കടവും വീട്ടണം. ഇതിനു ഫാഷന്‍ ഗോള്‍ഡ് ബിസിനസ് സംരഭത്തിനുള്ള മുഴുവന്‍ ആസ്തിയും ബന്ധുക്കളുടേയും അഭ്യുദയ കാംക്ഷികളുടേയും ആസ്തിയും ഉപയോഗപ്പെടുത്തണം. നിലവില്‍ യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനം ഖമറുദ്ദീന്‍ രാജിവെച്ചിട്ടുണ്ടെന്നും പാര്‍ട്ടി ഗൗരവം കാണുന്നത് നിക്ഷേപകരുടെ പ്രശ്‌നത്തിലാണെന്നും യോഗ തീരുമാനങ്ങൾ വിശദീകരിച്ച്‌ സംസ്ഥാന സെക്രട്ടറി കെപിഎ മജീദ് വ്യക്തമാക്കി.

    Read More »
  • NEWS

    വെട്ടിപ്പിൽ ശ്രീരാമനും രക്ഷയില്ല, രാമക്ഷേത്ര നിര്‍മ്മാണത്തിനായി രൂപീകരിച്ച ട്രസ്റ്റില്‍ നിന്നും ലക്ഷങ്ങളുടെ തട്ടിപ്പ്

    അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായി രൂപീകരിച്ച ട്രസ്റ്റില്‍ നിന്നും ലക്ഷങ്ങളുടെ തട്ടിപ്പ്. ശ്രീരാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ അക്കൗണ്ടില്‍ നിന്നാണ് വ്യജ ചെക്കുപയോഗിച്ച് പണം തട്ടിയെടുത്തത്. ട്രസ്റ്റ് സെക്രട്ടറിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. രാമക്ഷേത്ര നിര്‍മാണത്തിനായുള്ള ഫണ്ട് നിക്ഷേപിച്ച അക്കൗണ്ടില്‍ നിന്നാണ് പണം പിന്‍വലിച്ചതെന്നും തട്ടിപ്പിന് പിന്നില്‍ ആരെന്ന് വ്യക്തമല്ലെന്നും പോലീസ് അറിയിച്ചു. അയോധ്യയിലെ രാമ ക്ഷേത്ര നിര്‍മ്മാണത്തിനായി പണം സ്വരൂപിക്കുന്നതിനായി ശ്രീ രാം ജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റാണ് അക്കൗണ്ട് ആരംഭിച്ചത്. സുപ്രീംകോടതിയുടെ ഉത്തരവ് അനുസരിച്ചാണ് ട്രസ്റ്റ് രൂപീകരിച്ചത്. ആറ് ലക്ഷം രൂപയാണ് നഷ്ടമായത്. വ്യാജ ചെക്ക് ഉപയോഗിച്ചായിരുന്നു തട്ടിപ്പ് എന്ന് പോലീസ് പറഞ്ഞു. പണം പിന്‍വലിച്ച അതേ സീരിയല്‍ നമ്പറുകളുടെ ഒറിജിനല്‍ ചെക്കുകള്‍ തങ്ങളുടെ പക്കലുണ്ടെന്ന് ട്രസ്റ്റ് അധികൃതര്‍ അറിയിച്ചതായും പൊലീസ് പറഞ്ഞു. 2.5 ലക്ഷം രൂപയും 3.5 ലക്ഷം രൂപയുമായി രണ്ട് തവണയായിട്ടാണ് പണം പിന്‍വലിച്ചതെന്നാണ് കണ്ടെത്തല്‍. ബുധനാഴ്ച ഉച്ചയ്ക്ക് ബാങ്കില്‍ നിന്ന് വെരിഫിക്കേഷന്‍ കോള്‍ ലഭിച്ചപ്പോഴാണ് തട്ടിപ്പ്…

    Read More »
  • NEWS

    സംസ്ഥാനത്ത് ഇന്ന് 3349 പേര്‍ക്കാണ് കോവിഡ്

    സംസ്ഥാനത്ത് ഇന്ന് 3349 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 558, മലപ്പുറം 330, തൃശൂര്‍ 300, കണ്ണൂര്‍ 276, ആലപ്പുഴ 267, കോഴിക്കോട് 261, കൊല്ലം 224, എറണാകുളം 227, കോട്ടയം 217, പാലക്കാട് 194, കാസര്‍ഗോഡ് 140, പത്തനംതിട്ട 135, ഇടുക്കി 105, വയനാട് 95 എന്നിങ്ങനെയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്. 12 മരണങ്ങൾ ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. സെപ്റ്റംബര്‍ 7ന് മരണമടഞ്ഞ തിരുവനന്തപുരം പരശുവയ്ക്കല്‍ സ്വദേശിനി ബേബി (65), മലപ്പുറം പരപ്പൂര്‍ സ്വദേശിനി കുഞ്ഞിപ്പാത്തു (69), സെപ്റ്റംബര്‍ 8ന് മരണമടഞ്ഞ മലപ്പുറം പൊന്നാനി സ്വദേശി ഉമ്മര്‍കുട്ടി (62), സെപ്റ്റംബര്‍ 2ന് മരണമടഞ്ഞ മലപ്പുറം തണലൂര്‍ സ്വദേശി സെയ്ദാലികുട്ടി (85), ആലപ്പുഴ സ്റ്റേഡിയം വാര്‍ഡ് സ്വദേശിനി സരസമ്മ (68), സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ മലപ്പുറം മൂന്നിയൂര്‍ സ്വദേശിനി ചിന്ന (58), മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് അഷ്‌റഫ് (63), മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിനി സലീന (38), സെപ്റ്റംബര്‍ 4ന്…

    Read More »
  • NEWS

    ഉപതെരഞ്ഞെടുപ്പ് വേണ്ടെന്നു സർക്കാർ നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു ,കത്ത് പുറത്ത്

    നിയമസഭാ ഉപതെരഞ്ഞെടുപ്പ് വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ സർക്കാർ നേരത്തെ തന്നെ അറിയിച്ചു .ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറി അയച്ച കത്ത് പുറത്ത് വന്നു .കമ്മീഷൻ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പാണ് സർക്കാർ നിലപാട് അറിയിച്ചത് . ഓഗസ്റ്റ് 21 നാണു സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷനെ നിലപാട് അറിയിച്ചത് .സെപ്തംബർ 4 നാണു കമ്മീഷൻ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് .ചീഫ് സെക്രട്ടറിയുടെ നിർദേശം തള്ളിയ ശേഷമാണ് സർക്കാർ പ്രതിപക്ഷ കക്ഷികളുടെ സമവായത്തിന് ശ്രമിച്ചത് .വെള്ളിയാഴ്ച ഇക്കാര്യത്തിൽ സർവകക്ഷി യോഗവും വിളിച്ചിട്ടുണ്ട് . 2021 മെയ് 21 വരെയാണ് സർക്കാരിന്റെ കാലാവധി .അതുകൊണ്ട് കുറച്ചു കാലം മാത്രമേ പുതിയ അംഗങ്ങൾക്ക് പ്രവർത്തിക്കാൻ അവസരം ലഭിക്കൂ .ഇക്കാര്യം സർക്കാർ കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട് .കുട്ടനാട്ടിൽ 1,61,860 വോട്ടർമാരും ചവറയിൽ 1,32,860 വോട്ടർമാരും ആണുള്ളത് .കോവിഡ് പ്രോട്ടോകോൾ പാലിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നത് പാടാണ് എന്നാണ് സർക്കാർ നിലപാട് . ഉപതെരഞ്ഞെടുപ്പ് മാത്രമല്ല ,പഞ്ചായത്ത് തെരഞ്ഞെടുപ്പും നീട്ടിവെക്കണം എന്ന നിലപാടിൽ ആണ് പ്രതിപക്ഷം…

    Read More »
  • NEWS

    സമാന്തര കോടതി ആകരുത്, അർണാബിനെ തരൂർ പൂട്ടിയത് ഇങ്ങനെ

    ശശി തരൂരിന്റെ പരാതിയില്‍ റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്. സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ക്കെതിരെ നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ്. സമാന്തര മാധ്യമ വിചാരണ അനുവദിക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി. സുനന്ദ പുഷ്‌കറിന്റെ മരണശേഷം അര്‍ണബ് ഗോസ്വാമി തന്നെ ചാനലിലൂടെ പരസ്യമായി വ്യക്തിഹത്യ നടത്തിയെന്ന തരൂരിന്റെ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം. ഉത്തരവാദിത്വമുള്ള മാധ്യമപ്രവര്‍ത്തനം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മാധ്യമവിചാരണ ഒഴിവാക്കണമെന്നും കോടതി വ്യക്തമാക്കി. ഒരുകേസില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുമ്പോള്‍ മാധ്യമങ്ങള്‍ ആരെയെങ്കിലും കുറ്റക്കാരനായിക്കണ്ട് സമാന്തരവിചാരണ നടത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. തെളിയിക്കാനാകാത്ത വാദങ്ങള്‍ പരസ്യമായി പറയരുതെന്ന് ദില്ലി ഹൈക്കോടതി ജഡ്ജി മുക്ത ഗുപ്ത നിരീക്ഷിച്ചു. ജസ്റ്റിസ് മുക്ത ഗുപ്തയുടെ സിംഗിള്‍ ജഡ്ജി ബെഞ്ച് 2017 ജനുവരിയില്‍ മരണവുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസിലെ ഏക പ്രതിയായ പുഷ്‌കറുടെ ഭര്‍ത്താവ് ശശി തരൂറിന്റെ അപേക്ഷ പരിഗണിക്കുകയായിരുന്നു.വിചാരണ നടക്കുന്ന കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ അര്‍ണബ് തന്റെ…

    Read More »
Back to top button
error: