ഉപതെരഞ്ഞെടുപ്പ് മാറ്റണമെന്ന സർക്കാർ നിർദ്ദേശത്തെ പിന്തുണച്ച് ബിജെപി .ഉപതെരഞ്ഞെടുപ്പ് മാറ്റണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു .3 സമ്മേളനത്തിൽ പോലും പങ്കെടുക്കാൻ അംഗങ്ങൾക്ക് ആവില്ല .ഈ സാഹചര്യത്തിലാണ് ബിജെപി ഈ നിർദേശം മുന്നോട്ട് വയ്ക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു .അതേ സമയം തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കേണ്ടതില്ല കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് നടത്തണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു .
ഉപതെരഞ്ഞെടുപ്പുകൾ മാറ്റി വയ്ക്കണമെന്ന നിർദേശം സർക്കാർ പ്രതിപക്ഷ കക്ഷികളുടെ മുന്നിൽ വച്ചിരുന്നു .എന്നാൽ തദ്ദേശ ഭരണ തെരഞ്ഞെടുപ്പും മാറ്റണമെന്ന ആവശ്യമാണ് യു ഡി എഫ് മുന്നോട്ട് വച്ചത് .ഈ സാഹചര്യത്തിൽ സർക്കാർ പ്രതിപക്ഷ കക്ഷികളുമായി കൂടിയാലോചന നടത്തുന്നുണ്ട് .