NEWS
ചൈന പിടിച്ചു കൊണ്ട് പോയ അഞ്ചു ഇന്ത്യൻ പൗരന്മാരെ ഇന്ത്യൻ സേനയ്ക്ക് കൈമാറി
അരുണാചൽ പ്രദേശ് അതിർത്തിയിൽ നിന്ന് ചൈന തട്ടിക്കൊണ്ടുപോയ അഞ്ച് ഇന്ത്യൻ പൗരന്മാരെ ചൈന ഇന്ത്യയ്ക്ക് കൈമാറി .അല്പം മുമ്പാണ് ചൈനീസ് സേന ഇന്ത്യൻ സേനയ്ക്ക് ഇവരെ കൈമാറിയത് .അഞ്ചു പേരും ഇന്ത്യൻ പട്ടാളക്കാർക്കൊപ്പം ഇന്ത്യയിൽ പ്രവേശിച്ചു .
കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് അഞ്ചു പേരും 14 ദിവസത്തെ ക്വറന്റൈനിൽ കഴിയും .അതിനു ശേഷമാകും ബന്ധുക്കൾക്ക് കൈമാറുക .
സെപ്തംബർ 4 നാണു ഇവരെ കാണാതായത് .ചൊവ്വാഴ്ച ഇവർ തങ്ങളുടെ കസ്റ്റഡിയിൽ ഉണ്ടെന്നു ചൈന അറിയിക്കുകയായിരുന്നു .കാട്ടിൽ വേട്ടയ്ക്ക് പോയ ഏഴു പേരിൽ അഞ്ചു പേരെയാണ് ചൈനീസ് പട്ടാളം പിടിച്ചു കൊണ്ടുപോയത് .ബാക്കി രണ്ടുപേർ ഗ്രാമത്തിലെത്തി വിവരം പറഞ്ഞപ്പോഴാണ് ഇക്കാര്യം എല്ലാവരും അറിഞ്ഞത് .