Month: September 2020
-
NEWS
കെ ടി ജലീലിന്റെ മൊഴിയുടെ വിശദ വിവരങ്ങൾ പുറത്ത്
മതഗ്രന്ഥം വിതരണം ചെയ്ത സംഭവം ,സ്വപ്നയുമായും സരിത്തുമായുമുള്ള ബന്ധം ,സ്വന്തം ആസ്തിവിവരങ്ങൾ എന്നിവയായിരുന്നു എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മന്ത്രി കെ ടി ജലീലിനോട് ചോദിക്കാൻ ഉണ്ടായിരുന്നത് .മതഗ്രന്ഥം വിതരണം ചെയ്തത് തെറ്റാണെന്നു തോന്നുന്നില്ലെന്ന് ജലീൽ അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമാക്കി .അത് ആർക്കൊക്കെ വിതരണം ചെയ്തു എന്നതിന് രേഖയുണ്ട് .ആവശ്യമെങ്കിൽ അവ തിരിച്ചെടുക്കാമെന്നും മന്ത്രി അറിയിച്ചു . താൻ സമ്പന്നൻ അല്ല എന്ന് മന്ത്രി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു .തനിക്ക് ഒന്നര ലക്ഷം രൂപയുടെ ബാധ്യത ഉണ്ട് .പത്തൊമ്പതര സെൻറ് സ്ഥലം മാത്രമാണ് ഉള്ളത് .ട്രഷറിയിൽ മൂന്നര ലക്ഷം രൂപ ഉണ്ടെന്നും മന്ത്രി അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു .വാഹനമോ സ്വർണമോ ഇല്ല . സ്വപ്ന അടക്കമുള്ളവരോട് ഔദ്യോഗിക ബന്ധം മാത്രം .വ്യക്തിപരമായ കാര്യങ്ങൾക്ക് ഈ ബന്ധം ഉപയോഗിച്ചിട്ടില്ല .അസ്വാഭാവികമായ ഒരു ബന്ധവും കോൺസുൽ ജനറലുമായില്ല .ഇക്കാര്യങ്ങളിൽ പ്രോട്ടോകോൾ ലംഘനത്തെ കുറിച്ച് തനിക്ക് അറിവില്ലായിരുന്നു എന്നും മന്ത്രി ഇ ഡി ഉദ്യോഗസ്ഥരോട് പറഞ്ഞു .
Read More » -
NEWS
യു കെ മലയാളികളെ നിങ്ങളുടെ ഓരോ വോട്ടും ഒരു മലയാളി പെൺകുട്ടിയെ ലോകത്തിന്റെ നെറുകയിൽ എത്തിക്കും, കൈകോർക്കാം സൗപർണികയ്ക്ക് വേണ്ടി
ലോകത്തെ ഏറ്റവും ജനകീയമായ പാട്ട് റിയാലിറ്റി ഷോയിൽ പത്ത് വയസുകാരി സൗപർണിക നായർ സെമി ഫൈനലിൽ മാറ്റുരയ്ക്കുന്നു, ഓരോ വോട്ടും സൗപർണികയുടെ വിജയത്തിന് വിലപ്പെട്ടത്. യു കെ മലയാളികളുടെ സെലിൻ ഡിയോൺ എന്നറിയപ്പെടുന്ന സൗപർണിക നായർ എന്ന 10 വയസുകാരി ബ്രിട്ടീഷ് റിയാലിറ്റി ഷോ ആയ ‘ബ്രിട്ടൻസ് ഗോട്ട് ടാലന്റ് 2020 തിലെ സെമിഫൈനലിൽ ആണ് മാറ്റുരയ്ക്കുന്നത്. യു കെ സമയം രാത്രി 8 മണിക്കാണ് ഷോ. ഐ ടിവിയിൽ ആണ് ഷോ. ഇന്ത്യൻ മൊസാർട്ട് എന്നറിയപ്പെടുന്ന എ. ആർ റഹ്‌മാൻ, മലയാളിയുടെ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ തുടങ്ങിയവരെ പോലും അതിശയിപ്പിച്ച മാന്ത്രിക ശബ്ദത്തിനുടമയാണ് ഈ കൊച്ചുമിടുക്കി. ആഡൻ ബ്‌റൂക്സ് ഹോസ്പിറ്റലിൽ ഡോക്ടർ ആയ കൊല്ലം സ്വദേശി ബിനുവിന്റെയും രഞ്ജിതയുടെയും മകളാണ് സൗപർണിക. ഇന്ന് നടക്കുന്ന ആദ്യ സെമിഫൈനലിൽ എട്ട് മത്സരാർത്ഥികൾ പ്രകടനം നടത്തും, ഇതിൽ നിന്നും ജഡ്ജിമാർ ഒരു മത്സരാർത്ഥിയെ നേരിട്ട് ഫൈനലിലേക്ക് തിരഞ്ഞെടുക്കും രണ്ടാമത്തെ ഫൈനലിസ്റ്റിനെ പൊതു വോട്ടിലൂടെ…
Read More » -
NEWS
മൂത്രസാംപിളിൽ വെള്ളം ചേർത്ത് നൽകി രാഗിണി ,സാമ്പിൾ നൽകാനാകില്ലെന്നു വാശി പിടിച്ച് സഞ്ജന ,അന്വേഷണം അട്ടിമറിക്കാൻ നടിമാരുടെ നീക്കം ഇങ്ങനെ
ബെംഗളൂരു ലഹരി മരുന്ന് കേസിൽ അന്വേഷണം അട്ടിമറിക്കാൻ കസ്റ്റഡിയിൽ ഉള്ളപ്പോൾ തന്നെ നടിമാർ നീക്കം നടത്തിയെന്ന് റിപ്പോർട്ട് .മൂത്ര സാമ്പിളിൽ കൃത്രിമം കാണിച്ചും സാമ്പിൾ നൽകാതെയുമാണ് രണ്ടു നടിമാർ കേസ് അട്ടിമറിക്കാൻ ശ്രമം നടത്തിയത് . നടി രാഗിണിയുടെ അട്ടിമറി ശ്രമം കണ്ടുപിടിച്ചത് ഡോക്ടർമാരാണ് .സമീപ കാലത്ത് നടിമാർ ലഹരിമരുന്നു ഉപയോഗിച്ചിരുന്നു എന്നറിയാൻ രണ്ടു നടിമാരുടെയും മൂത്രം പരിശോധിക്കാൻ ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് തീരുമാനിക്കുകയായിരുന്നു .ഇത് പ്രകാരം നടി രാഗിണി ദ്വിവേദി മൂത്രം നല്കാൻ തയ്യാറായി .എന്നാൽ സാമ്പിൾ കുപ്പിയിൽ മൂത്രത്തോടൊപ്പം വെള്ളവും ചേർത്താണ് നടി നൽകിയത് .ഡോക്ടർമാർ ഇത് കണ്ടു പിടിച്ച് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരെ അറിയിച്ചു . മല്ലേശ്വരത്തെ കെ സി ജനറൽ ആശുപത്രിയിൽ ആയിരുന്നു രാഗിണി ദ്വിവേദിയുടെ പരിശോധന ,അടുത്ത ദിവസങ്ങളിൽ ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കിൽ മൂത്രത്തിന് സാധാരണയിൽ കവിഞ്ഞ താപനില ഉണ്ടാകും .ഇത് മറികടക്കാനാണ് നടി മൂത്രത്തിൽ വെള്ളം ചേർത്തത് . ഇത് കണ്ടുപിടിച്ചതോടെ നടിയെ…
Read More » -
NEWS
ജലീൽ വിഷയം;മുഖ്യമന്ത്രി മൗനം ഉപേക്ഷിക്കണം:മുല്ലപ്പള്ളി
സത്യം ജയിക്കുമെന്ന് പറഞ്ഞ ജലീല്‍ പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിക്കപ്പെടുമെന്ന സത്യം വിസ്മരിക്കരുതെന്നും ഈ വിഷയത്തില്‍ മുഖ്യമന്ത്രി മൗനം വെടിഞ്ഞ് പ്രതികരിക്കാന്‍ തയ്യാറാകണമെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സമൂഹത്തോട് പച്ചക്കളം പറയുകയും അതിനെ ന്യായീകരിക്കാന്‍ ശ്രിക്കുകയുമാണ് മന്ത്രി കെ.ടി.ജലീല്‍.അദ്ദേഹത്തിന് അധികാരത്തില്‍ തുടരാന്‍ യോഗ്യതയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. സത്യപ്രതിജ്ഞാ ലംഘനമാണ് മന്ത്രി നടത്തിയത്.ഒന്നും ഒളിക്കാനില്ലെന്നും തന്റെ കൈശുദ്ധമാണെന്നും പറഞ്ഞ മന്ത്രി ജലീല്‍ ആദ്യം എന്തിനാണ് കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചില്ലെന്ന ശുദ്ധനുണ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. വിദേശ എംബസികളുമായി മന്ത്രിമാര്‍ക്ക് നേരിട്ട് ബന്ധപ്പെടാന്‍ സ്വാതന്ത്ര്യമില്ലെന്ന് ഇരിക്കെ പ്രോട്ടോക്കോള്‍ ലംഘിച്ച് കോണ്‍സുലേറ്റുമായി ഇടപെട്ടതും സഹായം സ്വീകരിച്ചതും ഗുരുതരമായ തെറ്റാണ്. ഇതുമായി ബന്ധപ്പെട്ട് മന്ത്രി ജലീലിന്റെ വിശദീകരണം അവിശ്വസനീയമാണ്. തുടക്കം മുതല്‍ വിവാദങ്ങളുടെ തോഴനാണ് മന്ത്രിയെന്നും മുല്ലപ്പള്ളി പറഞ്ഞു. രാജദ്രോഹ കുറ്റകൃത്യമായ സ്വര്‍ണ്ണ കള്ളക്കടത്ത് സംഘത്തിന് സഹായകരമായ നിലപാട് മന്ത്രി സ്വീകരിച്ചിട്ടുണ്ടോയെന്നതാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നത്. ഇത്തരമൊരു കുറ്റകൃത്യത്തില്‍ സംശയത്തിന്റെ നിഴലില്‍…
Read More » -
NEWS
ജസ്റ്റിസ് ഫോർ റംസി ,പോലീസിനെതിരെ റംസിയുടെ പിതാവ് ,സമരത്തിൽ അണി ചേരാൻ ഓരോ മലയാളിയോടും ആക്ഷൻ കൗൺസിലിന്റെ ആഹ്വാനം
റംസി സംഭവത്തിൽ പോലീസ് നടപടികളിൽ അതൃപ്തി പ്രകടിപ്പിച്ച് പിതാവ് റഹീം .കൂടുതൽ നടപടികളിലേക്ക് പോലീസ് നീങ്ങിയില്ലെങ്കിൽ പ്രക്ഷോഭമെന്നു ആക്ഷൻ കൗൺസിൽ നേതാവ് മൈലക്കാട് ഷാ . ഹാരിസിന്റെ കുടുംബത്തിന് റംസിയുടെ ബന്ധത്തിലുള്ള ബന്ധം സുവ്യക്തമാണെന്ന് ശബ്ദരേഖയിലൂടെ തന്നെ വെളിപ്പെട്ടിരിക്കുകയാണ് .അതുകൊണ്ട് ഹാരിസിന്റെ കുടുംബമൊന്നാകെ ഈ കേസിൽ പ്രതികൾ ആണെന്നും റഹീം പറഞ്ഞു .പോലീസ് നടപടി ഉണ്ടായില്ലെങ്കിൽ സമരമെന്നു മൈലക്കാട് ഷായും പ്രഖ്യാപിച്ചു . കേസിൽ പോലീസ് ഇത് വരെ കാമുകൻ ഹാരിസിനെ മാത്രമാണ് അറസ്റ്റ് ചെയ്തത് .റംസിയെ സീരിയൽ സെറ്റുകളിൽ കൊണ്ടുപോകുമായിരുന്ന നടി ലക്ഷ്മി പ്രമോദിനെ അടക്കം അറസ്റ്റ് ചെയ്യണം എന്നതാണ് ആക്ഷൻ കൗൺസിലിന്റെ ആവശ്യം .
Read More » -
TRENDING
റിയയ്ക്ക് പിന്നാലെ രാകുല്‍ പ്രീതും സാറ അലി ഖാനും അഴിക്കുളളിലേക്കോ?
നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിലാണ് ബോളിവുഡിലെ എന്ന് മാത്രമല്ല സിനിമ മേഖലയിലെ ലഹരി കടത്ത് ബന്ധത്തിന്റെ ചുരുളഴിയുന്നത്. സുശാന്തിന്റെ കാമുകി നടി റിയ ചക്രവര്‍ത്തി ഉള്‍പ്പെടെ ജയിലാകുമ്പോള്‍ പിന്നാലെ ആരൊക്കെ കുടുങ്ങും എന്ന ചോദ്യമുയരുന്നതിനിടയിലാണ് തെന്നിന്ത്യന്‍ നടി രാകുല്‍ പ്രീതിന്റേയും സാറ അലി ഖാന്റേയും പേരുകള്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. ലഹരിമരുന്ന് ഉപയോഗിക്കുന്ന ബോളിവുഡുമായി ബന്ധപ്പെടുന്ന 15ലധികം നടീനടന്മാരുടേയും സാങ്കേതിക പ്രവര്‍ത്തകരുടേയും പേരുകളാണ് റിയ നല്‍കിയിട്ടുളളത്. ബോളിവുഡില്‍ കാര്യമായി കഴിവ് തെളിയിക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും തെന്നിന്ത്യന്‍ സിനിമകളില്‍ പ്രത്യേകിച്ച് തമിഴിലും തെലുങ്കിലും ഏറെ തിരക്കുളള നടിയാണ് രാകുല്‍ പ്രീത്, സാറാ അലിഖാനാവട്ടെ ബോളിവുഡ് നായകന്‍ സെയ്ഫ് അലിഖാന്റെ മകളും സുശാന്തിന്റെ ഹിറ്റ് സിനിമകളിലൊന്നായ കേദാര്‍നാഥിലെ നായികയും ഇവര്‍ക്ക് പുറമെ സുശാന്തിന്റെ അവസാന ചിത്രമായ ദില്‍ബച്ചാരേയുടെ സംവിധായകനായ മുകേഷ് ചാബ്രയും സുശാന്തിന്റെ മുന്‍ മാനേജര്‍ രോഹിണി അയ്യരും ഈ ലിസ്റ്റിലുണ്ട്. റിയയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ 25 പ്രമുഖ താരങ്ങളെ ചോദ്യം…
Read More » -
NEWS
സർക്കാരിനെതിരെ പോർമുഖം തുറന്ന് പ്രതിപക്ഷം
മന്ത്രി കെ ടി ജലീലിനെ കേന്ദ്ര അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തതോടെ സര്‍ക്കാരിനെതിരെ പോര്‍മുഖം തുറന്ന് പ്രതിപക്ഷം രംഗത്തെത്തുകയാണ്. ധാര്‍മികതയുണ്ടെങ്കില്‍ ജലീല്‍ രാജിവെയ്ക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പാര്‍ട്ടി സമരരംഗത്തേക്കെന്ന് വ്യക്തമാക്കി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് ഇന്നലെ രാത്രിയില്‍ അദ്ദേഹത്തിന്റെ വസതിയിലേക്കും ഓഫിസിലേക്കും പ്രതിപക്ഷ സംഘടനകളുടെ സമര പരമ്പരയാണ് അരങ്ങേറിയത്. രാത്രി 9ന് തവനൂര്‍ നരിപ്പറമ്പിലെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിയുടെ കോലവും കത്തിച്ചു. 9.30ന് കെഎസ്‌യു , 10ന് എംഎസ്എഫ്, 10.30ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും മന്ത്രിയുടെ വളാഞ്ചേരി കാവുംപുറത്തെ വസതിയിലേക്ക് നടത്തിയ പ്രകടനങ്ങള്‍ പൊലീസ് തടഞ്ഞു. വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ ഉദ്ഘാടനം ചെയ്തു. കെഎസ്യു നടത്തിയ മാര്‍ച്ച് ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. എംഎസ്എഫ് നടത്തിയ മാര്‍ച്ച് യൂത്ത് ലീഗ്…
Read More » -
NEWS
സംസ്ഥാനത്തെ ഏറ്റവും വലിയ കഞ്ചാവ് വേട്ട : മുഖ്യ പ്രതി എക്‌സൈസ് പിടിയിൽ
ആറ്റിങ്ങൽ കഞ്ചാവ് കേസിലെ മുഖ്യ പ്രതി എക്‌സൈസ് പിടിയിൽ, വഞ്ചിയൂർ സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിൽ അന്വേഷണ സംഘം പ്രതിയെ ചോദ്യം ചെയ്യുന്നു. ആറ്റിങ്ങൽ മുടപുരം സ്വദേശി ജയചന്ദ്രൻ ആണ് പിടിയിലായത് ആറ്റിങ്ങൽ തിരുവനന്തപുരം ദേശീയ പാതയിൽ കോരാണി ജംഗ്ഷന് സമീപം വച്ച് നാഷണൽ പെർമിറ്റ് കണ്ടെയ്നർ ലോറിയുടെ രഹസ്യ അറയിൽ കടത്തി കൊണ്ട് വന്ന 500 കിലോ കഞ്ചാവ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്മെൻറ്റ് സ്ക്വാഡ് (SEES) തിരുവനന്തപുരത്ത് വച്ച് പിടികൂടുക ആയിരുന്നു.സംസ്ഥാനത്തെ ഏറ്റവും വലിയ കഞ്ചാവ് വേട്ട ആണ് ഇത്. വാഹനത്തിൽ ഉണ്ടായിരുന്ന പഞ്ചാബ് സ്വദേശി കുൽവന്ത് സിംഗ് ഝാർഖണ്ഡ് സ്വദേശി കൃഷ്ണ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.ഇവർക്ക് കഞ്ചാവ് കൊടുത്ത് അയച്ചവരെ പറ്റിയും ഇവിടെ കൈപ്പറ്റുന്നവരെ കുറിച്ചും വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ട്. വകുപ്പ് മന്ത്രിയുടെ നിർദ്ദേശാനുസരണം എക്സൈസ് കമ്മിഷണർ ശ്രീ എസ് ആനന്തകൃഷ്ണൻ IPS എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി അനികുമാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സ്റ്റേറ്റ് എക്സൈസ് എൻഫോഴ്മെൻറ്റ് സ്ക്വാഡ്…
Read More » -
NEWS
അമിത് ഷാ കൈപിടിച്ചുയർത്തിയ തീപ്പൊരി പ്രാസംഗിക ,പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് കേരളത്തിൽ ഏറ്റവുമധികം വോട്ട് നേടിക്കൊടുത്ത സംഘാടക ,ശോഭ സുരേന്ദ്രൻ ഇപ്പോൾ എവിടെയാണ് ?
പ്രസംഗങ്ങളിലൂടെയും ചാനൽ ചർച്ചകളിലൂടെയും ബിജെപിയുടെ മുഖമായി മാറിയ ശോഭാ സുരേന്ദ്രൻ ഇപ്പോൾ എവിടെയാണെന്ന് അന്വേഷിക്കുകയാണ് മാധ്യമ ലോകം .ആറു മാസം മുമ്പ് വരെ ബിജെപി സംസ്ഥാന രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്ന ശോഭ സുരേന്ദ്രൻ ഇപ്പോൾ എവിടെയാണ് ? ബിജെപി നാഷണൽ എക്സിക്യൂട്ടീവ് അംഗമാണ് ശോഭ സുരേന്ദ്രൻ. അത് മാത്രമല്ല മെമ്പർഷിപ് ഡ്രൈവിന്റെ ഭാഗമായി അമിത് ഷാ തന്നെ നേരിട്ട് അഞ്ച് അംഗ സമിതിയിൾ ഉൾപ്പെടുത്തിയ ദക്ഷണേന്ത്യൻ നേതാവാണ് ശോഭ .കമ്മിറ്റിയുടെ കൺവീനർ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും കോ കൺവീനർ ശോഭ സുരേന്ദ്രനുമാണ് .ദക്ഷിണേന്ത്യയുടെ ആകെ ചുമതലയാണ് ശോഭയ്ക്കുള്ളത് . എന്നാൽ കെ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷൻ ആയപ്പോൾ ചിത്രം മാറി.10 പേരടങ്ങുന്ന ജംബോ വൈസ് പ്രസിഡണ്ട് പട്ടികയിൽ ഒരാളായി ശോഭ സുരേന്ദ്രൻ .സാധാരണ നാലിൽ കൂടുതൽ വൈസ് പ്രസിഡന്റുമാർ ഉണ്ടാകാറില്ല .അതായത് 2020 ൽ 2014 ലെ സ്ഥാനത്തേക്ക് ശോഭ തരം താഴ്ത്തപ്പെട്ടു എന്നർത്ഥം .മാത്രമല്ല ബിജെപി കോർ…
Read More » -
NEWS
വൻ ട്വിസ്റ്റ് , ലക്ഷ്മി റംസിയെ സീരിയൽ സെറ്റിൽ കൊണ്ട് വന്നത് കുഞ്ഞിനെ നോക്കാനാണെന്ന വാദം തെറ്റെന്നു സീരിയൽ പ്രവർത്തകർ
കുഞ്ഞിനെ നോക്കാനാണ് സീരിയൽ താരം ലക്ഷ്മി പ്രമോദ് റംസിയെ സീരിയൽ സെറ്റുകളിൽ കൊണ്ട് വന്നത് എന്ന വാദം പൊളിയുന്നു .ലക്ഷ്മി ഇതുവരെ കുഞ്ഞിനെ സീരിയൽ സെറ്റുകളിൽ കൊണ്ട് വന്നിട്ടില്ല എന്ന് സീരിയൽ പ്രവർത്തകർ തന്നെ വെളിപ്പെടുത്തുന്നു . എന്തിനാണ് ലക്ഷ്മി പ്രമോദ് റംസിയെ സീരിയൽ സെറ്റുകളിൽ കൊണ്ട് വന്നത് എന്ന ചോദ്യമാണ് റംസിയുടെ ആത്മഹത്യയുമായി ഉയർന്നു വന്ന ഒരു പ്രധാന ചോദ്യം .കുഞ്ഞിനെ നോക്കാൻ എന്നായിരുന്നു ഉത്തരം .എന്നാൽ ഈ വാദം തെറ്റെന്നു ലൊക്കേഷനിൽ ഉണ്ടായിരുന്ന സീരിയൽ പ്രവർത്തകർ തന്നെ പറയുന്നു . ലക്ഷ്മി അഭിനയിക്കുന്ന സീരിയലുകളിലെ സെറ്റുകളിലെ ഏതാണ്ട് മുഴുവൻ പേരും ലക്ഷ്മിയുടെ കുഞ്ഞിനെ കണ്ടിട്ടുപോലുമില്ലെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ .ഇതുമായി ബന്ധപ്പെട്ട് NewsThen സംസാരിച്ചവരിൽ ആരും തന്നെ ലക്ഷ്മിയുടെ കുഞ്ഞിനെ നേരിൽ കണ്ടിട്ടില്ല . ഈ ഓണക്കാലത്തെ ഒരു ഫോട്ടോഷൂട്ടിലാണ് ലക്ഷ്മിയുടെ കുഞ്ഞിനെ പലരും കാണുന്നത് തന്നെ .അതും ലക്ഷ്മി ചിത്രം ഷെയർ ചെയ്തതോടെ . ഇതോടെ ലക്ഷ്മി…
Read More »