കുലുക്കമില്ലാതെ ജലീൽ ,പുറത്ത് പ്രകടനവും ലാത്തിച്ചാർജും അകത്ത് എഴുത്തിനിരുത്തും ചോറൂണും

മന്ത്രി കെ ടി ജലീലിന്റെ മൊഴി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രേഖപ്പെടുത്തിയതിനു പിന്നാലെ പ്രതിപക്ഷ കക്ഷികളും യുവജന സംഘടനകളും സംസ്ഥാനമൊട്ടാകെ പ്രതിഷേധിക്കുമ്പോൾ കെ ടി ജലീലിന്റെ വസതിയിൽ എഴുത്തിനിരുത്തും ചോറൂണും ആയിരുന്നു നടന്നത് .അയൽവാസിയും സുഹൃത്തുമായ രഞ്ജിത്തിന്റെ കുട്ടിയുടെ ചടങ്ങുകളിൽ ആയിരുന്നു മന്ത്രി പങ്കെടുത്തത് .

രഞ്ജിത്തും കുടുംബവും മന്ത്രിയുടെ വീട്ടിൽ എത്തിയാണ് ചടങ്ങുകൾ നടത്തിയത് .മന്ത്രിയുടെ വീടിനു മുന്നിൽ പ്രതിഷേധം അരങ്ങേറുമ്പോൾ ആണ് കൗതുകകരമായ സംഭവം .

നേരത്തെ തന്നെ രഞ്ജിത്ത് ഈ ആവശ്യം മന്ത്രിയോട് പറഞ്ഞിരുന്നു .എന്നാൽ ആ സമയത്ത് മന്ത്രി ക്വറന്റൈനിൽ ആയിരുന്നു .ഇത്തവണ വീട്ടിലെത്തിയപ്പോൾ രഞ്ജിത്ത് വീണ്ടും മന്ത്രിയെ സമീപിച്ചു .തുടർന്നാണ്‌ ചടങ്ങുകൾ നടന്നത്

Leave a Reply

Your email address will not be published. Required fields are marked *