TRENDING

നടി മിയ ജോർജും അഷ്വിനും വിവാഹിതരായി

സിനിമാതാരം മിയ ജോർജും അഷ്വിനും വിവാഹിതരായി .എറണാംകുളം സെന്റ് മേരീസ് ബസിലിക്കയിൽ ആയിരുന്നു വിവാഹച്ചടങ്ങുകൾ .കോവിഡ് ജാഗ്രതയോടെയായിരുന്നു ചടങ്ങുകൾ .അടുത്ത ബന്ധുക്കളും കുടുംബ സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത് .എറണാംകുളം ആലമ്പറമ്പിൽ ഫിലിപ്പിന്റെയും റിനുവിന്റേയും മകനാണ് അഷ്വിൻ .

ത്രെഡ് വർക്കുള്ള ഹൈനെക്ക് ഫുൾ സ്ലീവ് ഗൗൺ ആയിരുന്നു മിയയുടെ വിവാഹ വേഷം .മാസ്ക് അണിഞ്ഞാണ് വധൂവരന്മാർ പള്ളിയിൽ എത്തിയത് .

Back to top button
error: