Month: September 2020
-
TRENDING
ജോര്‍ജുകുട്ടിയെ പിന്തുടരുന്ന പ്രശ്‌നങ്ങള്‍; ദൃശ്യം2വിന് തുടക്കമായി
കോവിഡ് മാനദണ്ഡങ്ങളോടെ ജിത്തു ജോസഫ് മോഹന്‍ലാല്‍ ചിത്രമായ ദൃശ്യം 2 ന്റെ ചിത്രീകരണം ആരംഭിക്കുന്നു. ചിത്രത്തിന്റെ പൂജ ഇന്ന് രാവിലെ നടന്നു. സിനിമ സംഘത്തിലെ മുഴുവന്‍ ആളുകളേയും കോവിഡ് ടെസ്റ്റിന് വിധേയമാക്കിയതിന് ശേഷമാണ് ചിത്രീകരണം ആരംഭിക്കുന്നത്. ഒരു ആര്‍ട്ടിസ്റ്റ് പത്ത് ദിവസം വര്‍ക്ക് ചെയ്തിട്ട് പുറത്ത് പോയാലും പിന്നീട് കോവിഡ് ടെസ്റ്റ് ചെയ്തിട്ടെ ലൊക്കേഷനിലേക്ക് കയറ്റുകയുളളൂ. മാത്രമല്ല ഷൂട്ടിങ് കഴിയുന്നതുവരെ സംഘത്തിലുള്ളവരെ മുഴുവന്‍ ക്വാറന്റീന്‍ ചെയ്തായിരിക്കും ചിത്രീകരണം ആരംഭിക്കുക. പുതിയ ചിത്രങ്ങളുടെ രജിസ്‌ട്രേഷന്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഫിലിം േചംബറും തുടക്കമിട്ടെങ്കിലും സിനിമാമേഖലയിലെ സ്തംഭനം ഇപ്പോഴും തുടരുകയാണ്. കോവിഡ് പരിശോധന നടത്തിയ ശേഷം മോഹന്‍ലാല്‍ അടക്കം ചിത്രത്തിലെ മുഴുവന്‍ പേര്‍ക്കും ഷൂട്ടിങ് ഷെഡ്യൂള്‍ തീരുന്നതുവരെ അതാത് സ്ഥലങ്ങളില്‍ ഒരൊറ്റ ഹോട്ടലില്‍ താമസം ഒരുക്കും. ഇവരുമായി സെറ്റിലേക്ക് ഭക്ഷണത്തിനടക്കമുള്ള സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കും ഷൂട്ടിങ് സ്ഥലത്തേക്കുള്ള സുരക്ഷ ഒരുക്കുന്ന ടീമിനും പുറത്തുനിന്നുള്ളവര്‍ക്കുമോ ബന്ധപ്പെടാന്‍ സാഹചര്യമുണ്ടാകില്ല. ഷൂട്ടിങ് തീരുന്നതുവരെ സംഘത്തിലുള്ള ആര്‍ക്കും പുറത്തുപോകാനും അനുവാദമുണ്ടാകില്ല. മീന ഉള്‍പ്പെടെ…
Read More » -
TRENDING
സുശാന്തിന്റെയും ദിഷയുടേയും മരണങ്ങള്‍ തമ്മിലുളള ബന്ധമെന്ത്?
മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തില്‍ പല ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളും പുറത്ത് വന്നിരുന്നു. ലഹരിബന്ധത്തിന്റെ പേരില്‍ കാമുകി റിയ ചക്രവര്‍ത്തിയെ അറസ്റ്റ് ചെയ്തു. ഇപ്പോഴിതാ സുശാന്ത് സിങ്ങിന്റെയും മുന്‍ മാനേജര്‍ ദിഷ സാലിയാന്റെയും മരണങ്ങള്‍ തമ്മില്‍ ബന്ധമുണ്ടോയെന്ന അന്വേഷണത്തിലേക്ക് നീങ്ങുകയാണ് സിബിഐ സംഘം. ജൂണ്‍ 8ന് ദിഷയുടെ മരണശേഷം സുശാന്ത് അസ്വസ്ഥനായിരുന്നുവെന്ന് നടനൊപ്പം താമസിച്ചിരുന്ന സുഹൃത്ത് സിദ്ധാര്‍ഥ് പിഥാനി സിബിഐയോടു പറഞ്ഞിരുന്നു. ജൂണ്‍ 14നാണ് സുശാന്തിന്റെ മരണം. പ്രാഥമിക അന്വേഷണത്തിനു ശേഷം കഴിഞ്ഞയാഴ്ച ഡല്‍ഹിയിലേക്കു മടങ്ങിയ സിബിഐ സംഘം ഉടന്‍ മുംബൈയില്‍ തിരികെ എത്തിയേക്കും. സുശാന്തിന്റെ മരണകാരണം കണ്ടെത്താന്‍ നിയോഗിച്ച എയിംസിലെ ഫൊറന്‍സിക് വിഭാഗം ഉടന്‍ തങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ട് സിബിഐയ്ക്കു കൈമാറും. പോസ്റ്റ്‌മോര്‍ട്ടം, ആന്തരിക അവയവ പരിശോധന എന്നിവയുടെ റിപ്പോര്‍ട്ടുകള്‍ പുനഃപരിശോധിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കുന്നത്. അതേസമയം, സുശാന്തിന്റെ മുന്‍ മാനേജര്‍മാരായ ശ്രുതി മോദി,ജയ സാഹ എന്നിവരുടെ പേരുകള്‍ ലഹരിമരുന്ന് കേസുമായി…
Read More » -
NEWS
രജനിയുടെ പാര്‍ട്ടി പ്രഖ്യാപനം ഉടനെന്ന് സൂചന; ശില്‍പശാലകള്‍ തുടങ്ങി
ദക്ഷിണേഷ്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാളായി ഏഷ്യാവീക്ക് മാസികയും, ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്സ് ഇന്ത്യ മാസികയും തെരഞ്ഞെടുത്ത ചലച്ചിത്രതാരമാണ് സ്റ്റൈല്‍ മന്നന്‍ രജനികാന്ത്.യഥാര്‍ത്ഥ പേര് ശിവാജി റാവു ഗെയ്ക്ക്വാദ്. ക്യാമറ കണ്ണുകള്‍ക്കപ്പുറം ജീവിതം പച്ചയായിരിക്കണം എന്ന് വാശിയുള്ള വ്യക്തിയാണ് രജനികാന്ത്. പൊതു ചടങ്ങുകളില്‍ വിഗ് ഒഴിവാക്കി മേക്കപ്പിന്റെ കൂട്ടില്ലാതെ എത്താറുള്ള രജനികാന്ത് ഇപ്പോഴും പലര്‍ക്കും അത്ഭുതമാണ്. ലാളിത്യം മുഖമുദ്രയാക്കിയ നടനാണ് രജനി. അതുകൊണ്ട് തന്നെ രാഷ്ട്രീയത്തിലേക്കുളള തന്റെ പ്രവേശത്തിനും മികച്ച ആരാധകപന്തുണ ആണ്. ഇപ്പോഴിതാ രജനീകാന്തിന്റെ പാര്‍ട്ടി പ്രഖ്യാപനം ഉടനെയുണ്ടാകുമെന്ന സൂചന നല്‍കി രജനി മക്കള്‍ മന്‍ട്രം ജില്ലകളില്‍ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് ശില്‍പശാലകള്‍ തുടങ്ങിയ വാര്‍ത്തകളാണ് പുറത്ത് വരുന്നത്. തഞ്ചാവൂരില്‍ നടന്ന ആദ്യ ശില്‍പശാലയില്‍ ജില്ലയില്‍ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തകര്‍ പങ്കെടുത്തതായാണ് വിവരം. പാര്‍ട്ടിയുടെ നയം, രജനീകാന്തിന്റെ പ്രഖ്യാപിത നയമായ ആത്മീയ രാഷ്ട്രീയത്തിന്റെ നിര്‍വചനം തുടങ്ങിയ കാര്യങ്ങളാണു ശില്‍പശാലകളില്‍ വിശദീകരിക്കുന്നത്. രജനി മക്കള്‍ മന്‍ട്രം സംസ്ഥാന ഭാരവാഹികളുടെ നേതൃത്വത്തിലാണു ക്ലാസുകള്‍.…
Read More » -
TRENDING
മെഡ്‌സ്പാര്‍ക്ക്: ഇന്ത്യന്‍ വൈദ്യശാസ്ത്ര ഉപകരണ വിപണിയില്‍ വന്‍മുന്നേറ്റത്തിന് ശ്രീചിത്ര സംസ്ഥാന സര്‍ക്കാരുമായി കൈകോര്‍ക്കുന്നു
കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ പ്രാധാന്യമുള്ള സ്ഥാപനമായ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജിയും കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനും സംയുക്തമായി തിരുവനന്തപുരം തോന്നയ്ക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കില്‍ മെഡിക്കല്‍ ഡിവൈസസ് പാര്‍ക്ക് (മെഡ്‌സ്പാര്‍ക്ക്) സ്ഥാപിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റ അഭിമാന പദ്ധതികളായ ആത്മനിര്‍ഭര്‍ ഭാരത്, മേക്ക് ഇന്‍ ഇന്ത്യ എന്നിവയ്ക്ക് മെഡ്‌സ്പാര്‍ക്ക് കരുത്തുപകരും. ഗവേഷണം, പുതിയ ഉപകരണങ്ങള്‍ വികസിപ്പിക്കല്‍, ടെസ്റ്റിംഗ്, വൈദ്യശാസ്ത്ര ഉപകരണങ്ങളുടെ മൂല്യനിര്‍ണ്ണയം, ഉത്പാദനത്തിന് വേണ്ട പിന്തുണ, പുത്തന്‍ സാങ്കേതികവിദ്യകള്‍ കണ്ടെത്തല്‍, വിജ്ഞാന വിനിമയം തുടങ്ങി വൈദ്യശാസ്ത്ര ഉപകരണ വിപണി ആവശ്യപ്പെടുന്ന എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാക്കാനാണ് മെഡിക്കല്‍ ഡിവൈസസ് പാര്‍ക്കിലൂടെ ലക്ഷ്യമിടുന്നത്. ഇവിടെ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് പുറമെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്ഥാപനങ്ങള്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ കഴിയും. വൈദ്യശാസ്ത്ര ഉപകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചെറിയ കമ്പനികള്‍ക്കായിരിക്കും ഇതിന്റെ പ്രയോജനം കൂടുതലായി ലഭിക്കുക. മെഡിക്കല്‍ ഡിവൈസസ്…
Read More » -
LIFE
ചെറിയാൻ ഫിലിപ്പിനെ യു ഡി എഫ് പാളയത്തിൽ എത്തിക്കാൻ നീക്കം, നീക്കത്തിന് ആന്റണിയുടെയും ഉമ്മൻ ചാണ്ടിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും പച്ചക്കൊടി
https://youtu.be/bu0O7ZStmLg കോൺഗ്രസ് വിട്ട് ഇടതു സഹയാത്രികൻ ആയ ചെറിയാൻ ഫിലിപ്പിനെ യു ഡി എഫിൽ തിരിച്ചെത്തിക്കാൻ നീക്കം. കോൺഗ്രസ് മുൻകൈ എടുത്താണ് നീക്കം നടത്തുന്നത്. കേരള കോൺഗ്രസ് മാണി വിഭാഗം എൽ ഡി എഫിൽ എത്തുന്ന പശ്ചാത്തലത്തിൽ കൂടിയാണ് നീക്കം. പാർടിക്ക് വേണ്ടി അഹോരാത്രം പ്രവർത്തിച്ചിട്ടും നല്ലൊരു സ്ഥാനം ചെറിയാൻ ഫിലിപിന് നൽകാൻ കഴിയാതെ പോയതിന്റെ ദുഃഖം കോൺഗ്രസ് നേതാക്കൾ പലപ്പോഴും പരസ്യമായി പങ്കുവെച്ചിരുന്നു. അക്കാര്യത്തിൽ തനിക്ക് ദുഖമുണ്ടെന്നു രണ്ട് വർഷം മുമ്പ് തന്നെ എ കെ ആന്റണി പറഞ്ഞിരുന്നു. തനിക്കതിൽ കുറ്റബോധം ഉണ്ടെന്നും ആന്റണി തുറന്ന് സമ്മതിച്ചിരുന്നു. ഇപ്പോൾ പുതുപ്പള്ളിയിൽ നിന്നുള്ള എംഎൽഎ ആയി അമ്പതാം വർഷം പിന്നിട്ടതിന്റെ ആഘോഷ വേളയിൽ സമാനമായ ദുഃഖം ഉമ്മൻ ചാണ്ടിയും പങ്കു വച്ചു. ചെറിയാൻ ഫിലിപ് ആദർശവാൻ മാത്രമല്ല അത് ജീവിതത്തിൽ നടപ്പാക്കിയ നേതാവ് കൂടിയാണെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ പ്രതികരണം. നിലവിൽ കേരള കോൺഗ്രസ് മാണി വിഭാഗം എൽഡിഎഫിൽ എത്തുമെന്ന് ഉറപ്പായിരിക്കെ ചെറിയാൻ…
Read More » -
NEWS
മഹാരാഷ്ട്രയില്‍ മൂന്നു നില കെട്ടിടം തകര്‍ന്നുവീണ് 10 പേര്‍ മരിച്ചു; 25 ഓളം പേര്‍ കുടുങ്ങി കിടക്കുന്നതായി സംശയം
മുംബൈ: മഹാരാഷ്ട്രയിലെ ഭീവണ്ടിയില്‍ മൂന്നു നില കെട്ടിടം തകര്‍ന്നുവീണ് 10 പേര്‍ മരിച്ചു. പട്ടേല്‍ കോംപൗണ്ട് പ്രദേശത്തെ ജിലാനി പാര്‍പ്പിടസമുച്ചയമാണ് തകര്‍ന്നത്. 25 ഓളം പേര്‍ കുടുങ്ങി കിടക്കുന്നതായാണ് സംശയം എന്‍ഡിആര്‍എഫ്, അഗ്‌നിശമന സേന, പൊലീസ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പുലര്‍ച്ചെ 3:40 ഓടെയാണ് സംഭവം. 31 പേരെ രക്ഷപ്പെടുത്തി. 20 പേരെ പ്രദേശവാസികളാണ് രക്ഷപ്പെടുത്തിയത്. 40 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടത്തിനുള്ളില്‍ 20 ഓളം കുടുംബങ്ങള്‍ താമസിച്ചിരുന്നതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. കഴിഞ്ഞ ഓഗസ്റ്റ് 24 ന് റായ്ഗഡ് ജില്ലയിലെ മഹാഡില്‍ അഞ്ചുനില കെട്ടിടം തകര്‍ന്നുവീണ് 16 പേര്‍ മരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഭീവണ്ട മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അതിന്റെ പരിധിയിലുള്ള കെട്ടിടങ്ങളേപ്പറ്റി ഓഡിറ്റ് നടത്തിക്കൊണ്ടിരിക്കെയാണ് ഈ സംഭവം.
Read More » -
LIFE
പാറമടയിൽ സ്ഫോടനം, മലയാറ്റൂരിൽ രണ്ട് അതിഥി തൊഴിലാളികൾ മരിച്ചു
മലയാറ്റൂരിൽ പാറമടയിൽ ഉണ്ടായ സ്ഫോടനത്തിൽ രണ്ട് അതിഥി തൊഴിലാളികൾ മരിച്ചു. പാറമടയിൽ പൊട്ടിക്കാനായി സൂക്ഷിച്ചിരുന്ന വെടിമരുന്ന് പൊട്ടിത്തെറിക്കുക ആയിരുന്നു. പാറമടയ്ക്ക് സമീപത്തെ കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന വെടിമരുന്ന് ആണ് പൊട്ടിത്തെറിച്ചത്. പുലർച്ചെ മൂന്നരയോടെ ആയിരുന്നു സ്ഫോടനം. ഇല്ലിത്തോട് എന്ന സ്ഥലത്ത് വിജയ പാറമടയിൽ ആണ് സ്ഫോടനം. പാറമടയിൽ ജോലി ചെയ്യുന്നവർക്ക് താമസിക്കാൻ ഉള്ള കെട്ടിടത്തിൽ ആണ് വെടിമരുന്നും സൂക്ഷിച്ചിരുന്നത്. അപകടത്തിൽ മരിച്ചവർ രണ്ട് പേരും തമിഴ്നാട്ടുകാർ ആണെന്നാണ് വിവരം. സ്ഫോടനത്തിൽ കെട്ടിടം പൂർണമായും തകർന്നു. മൃതദേഹങ്ങൾ അങ്കമാലിയിലെ ആശുപത്രിയിലേക്ക് മാറ്റി.
Read More » -
LIFE
അൽ ക്വയ്‌ദയ്ക്ക് കേരളത്തിൽ നിന്ന് സാമ്പത്തിക സഹായം, സംസ്ഥാനത്തെ രണ്ട് സംഘടനകളെയും നാല് സ്ഥാപനങ്ങളുടെയും സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്നു
കേരളത്തിൽ അറസ്റ്റിലായ മുർഷിദ് ഹസൻ, യാക്കൂബ് ബിശ്വാസ്, മുസാറാഫ് ഹുസൈൻ എന്നിവരുടെ മൊഴികളിൽ നിന്നാണ് എൻഐഎക്ക് ഇത് സംബന്ധിച്ച സൂചനകൾ ലഭ്യമായത്. സംസ്ഥാനത്തെ രണ്ട് സംഘടനകളുടെയും നാല് സ്ഥാപനങ്ങളുടെയും അഞ്ച് വർഷത്തെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്നു എന്നാണ് റിപ്പോർട്ട്. പാക്കിസ്ഥാൻ ആസ്ഥാനമായുള്ള അൽ ക്വയ്‌ദ ആണ് കേരളത്തിലെ കാര്യങ്ങൾ നിയന്ത്രിക്കുന്നത് എന്നാണ് വിവരം. സംഘടനയ്ക്ക് ആവശ്യമായ സാമ്പത്തിക സമാഹരണം ആണ് തങ്ങളുടെ ലക്ഷ്യം എന്നാണ് ഇവർ എൻഐഎയ്ക്ക് നൽകിയ മൊഴി. എന്നാൽ അതിന് മാത്രം ശേഷി ഇവർക്കുണ്ടോ എന്ന കാര്യത്തിൽ എൻഐഎയ്ക്ക് സംശയം ഉണ്ട്. ഏലൂരിൽ അറസ്റ്റിൽ ആയ മുർഷിദ് ഹസൻ ആണ് എറണാകുളത്തെ കാര്യങ്ങൾ നിയന്ത്രിക്കുന്നത് എന്നാണ് പറയുന്നത്. എന്നാൽ ഇയാളുടെ ലാപ്ടോപ് വേറെ ആളാണ് ഉപയോഗിക്കുന്നത് എന്നാണ് റിപ്പോർട്ട്. ഇയാളുടെ ലാപ്ടോപ്പും മൊബൈൽ ഫോണും സാങ്കേതിക വിദ്യ വഴി ആരോ നിയന്ത്രിച്ചിട്ടുണ്ട്. അതാരാണ് എന്നാണ് ഇപ്പോൾ അന്വേഷിക്കുന്നത്.
Read More » -
LIFE
ആരാണാ ഭാഗ്യവാൻ? മറ്റാരുമല്ല ഇടുക്കി സ്വദേശി 24 കാരൻ
ഓണം ബമ്പർ അടിച്ച വ്യക്തിയെ കണ്ടെത്തി. ഇടുക്കി സ്വദേശി അനന്തു വിജയന് ആണ് 12 കോടിയുടെ ഓണം ബമ്പർ. എറണാംകുളത്ത് ജോലി ചെയ്യുകയാണ് അനന്തു വിജയൻ. അയ്യപ്പൻകാവിലെ വിഘനെശ്വരാ ലോട്ടറി ഏജൻസീസ് വഴി വിറ്റ ടിക്കറ്റിനാണ് ബമ്പർ അടിച്ചത്. 12 കോടിയിൽ 10% ഏജൻസി കമ്മീഷനും 30 % ആദായ നികുതിയും കഴിച്ചാൽ 7.56 കോടി രൂപയാണ് അനന്തുവിന് ലഭിക്കുക. എറണാംകുളം എളംകുളം ക്ഷേത്രത്തിൽ ആണ് അനന്തുവിന്റെ ജോലി. പരിചയമുള്ള ഒരു ബാങ്ക് ഉദ്യോഗസ്ഥൻ വഴി ടിക്കറ്റ് ബാങ്കിൽ നൽകി. അനന്തുവിന് ഇതിനു മുമ്പ് ലോട്ടറി അടിച്ച പരമാവധി തുക 5, 000 ആണ്.
Read More » -
LIFE
അപൂർവ ഉത്തരവിലൂടെ പോലീസുകാരനെ സസ്‌പെൻഡ് ചെയ്ത് കമ്മീഷണർ, സസ്‌പെൻഷൻ ഉത്തരവിലെ പരാമർശത്തിന് കമ്മീഷണർക്കെതിരെ പരാതി നൽകി യുവതി
കോഴിക്കോട് യുവതിക്ക് ഫ്ലാറ്റെടുത്ത് നൽകി എന്നാരോപിച്ച് പോലീസുകാരന് സസ്‌പെൻഷൻ. ഉന്നത ഉദ്യോഗസ്ഥനെതിരെ പോസ്റ്റ് ഇട്ടു എന്നതിന്റെ പേരിൽ 2019ൽ സസ്‌പെൻഡ് ചെയ്യപ്പെട്ട ഉമേഷ് വള്ളിക്കുന്ന് എന്ന പോലീസുകാരൻ ആണ് വീണ്ടും സസ്‌പെൻഷനിൽ ആയിരിക്കുന്നത്. അതേസമയം, ഉത്തരവിൽ തന്നെ അപകീർത്തിപ്പെടുത്തുന്ന പരാമർശം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി യുവതി ഉത്തരമേഖല ഐ ജിക്കു പരാതി നൽകി. മകളെ വീട്ടിൽ നിന്ന് ഇറക്കി കൊണ്ട് പോയി ഫ്ലാറ്റെടുത്ത് താമസിപ്പിച്ചു എന്ന് ‘അമ്മ പോലീസിൽ പരാതി നൽകിയിരുന്നു. നിയമപരമായി വിവാഹ മോചനം നേടാത്ത പോലീസുകാരൻ യുവതിയെ ഫ്ലാറ്റ് എടുത്ത് താമസിപ്പിക്കുന്നത് അച്ചടക്ക ലംഘനം ആണെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷണറുടെ നടപടി. എന്നാൽ ഗായികയും സംഗീത സംവിധായികയുമായ താൻ വീട്ടുകാരുമായുള്ള പ്രശ്നം കാരണം ഫ്ലാറ്റ് എടുത്ത് താമസിക്കുക ആണെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. പ്രായപൂർത്തി ആയ തനിക്ക് സ്വന്തമായ നിലയിൽ ഫ്ലാറ്റ് എടുത്ത് താമസിക്കാൻ അവകാശം ഉണ്ട്. എന്നാൽ ഫ്ലാറ്റ് എടുത്ത് തന്നു തന്നെ താമസിപ്പിക്കുക ആണെന്നും പോലീസുകാരൻ നിത്യ സന്ദർശകൻ…
Read More »