LIFENEWS

അൽ ക്വയ്‌ദയ്ക്ക് കേരളത്തിൽ നിന്ന് സാമ്പത്തിക സഹായം, സംസ്ഥാനത്തെ രണ്ട് സംഘടനകളെയും നാല് സ്ഥാപനങ്ങളുടെയും സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്നു

കേരളത്തിൽ അറസ്റ്റിലായ മുർഷിദ് ഹസൻ, യാക്കൂബ് ബിശ്വാസ്, മുസാറാഫ് ഹുസൈൻ എന്നിവരുടെ മൊഴികളിൽ നിന്നാണ് എൻഐഎക്ക്‌ ഇത് സംബന്ധിച്ച സൂചനകൾ ലഭ്യമായത്. സംസ്ഥാനത്തെ രണ്ട് സംഘടനകളുടെയും നാല് സ്ഥാപനങ്ങളുടെയും അഞ്ച് വർഷത്തെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്നു എന്നാണ് റിപ്പോർട്ട്.

പാക്കിസ്ഥാൻ ആസ്ഥാനമായുള്ള അൽ ക്വയ്‌ദ ആണ് കേരളത്തിലെ കാര്യങ്ങൾ നിയന്ത്രിക്കുന്നത് എന്നാണ് വിവരം. സംഘടനയ്ക്ക് ആവശ്യമായ സാമ്പത്തിക സമാഹരണം ആണ് തങ്ങളുടെ ലക്ഷ്യം എന്നാണ് ഇവർ എൻഐഎയ്ക്ക് നൽകിയ മൊഴി. എന്നാൽ അതിന് മാത്രം ശേഷി ഇവർക്കുണ്ടോ എന്ന കാര്യത്തിൽ എൻഐഎയ്ക്ക് സംശയം ഉണ്ട്.

ഏലൂരിൽ അറസ്റ്റിൽ ആയ മുർഷിദ് ഹസൻ ആണ് എറണാകുളത്തെ കാര്യങ്ങൾ നിയന്ത്രിക്കുന്നത് എന്നാണ് പറയുന്നത്. എന്നാൽ ഇയാളുടെ ലാപ്ടോപ് വേറെ ആളാണ് ഉപയോഗിക്കുന്നത് എന്നാണ് റിപ്പോർട്ട്. ഇയാളുടെ ലാപ്ടോപ്പും മൊബൈൽ ഫോണും സാങ്കേതിക വിദ്യ വഴി ആരോ നിയന്ത്രിച്ചിട്ടുണ്ട്. അതാരാണ് എന്നാണ് ഇപ്പോൾ അന്വേഷിക്കുന്നത്.

Back to top button
error: