സുശാന്തിന്റെയും ദിഷയുടേയും മരണങ്ങള്‍ തമ്മിലുളള ബന്ധമെന്ത്?

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തില്‍ പല ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളും പുറത്ത് വന്നിരുന്നു. ലഹരിബന്ധത്തിന്റെ പേരില്‍ കാമുകി റിയ ചക്രവര്‍ത്തിയെ അറസ്റ്റ് ചെയ്തു. ഇപ്പോഴിതാ സുശാന്ത് സിങ്ങിന്റെയും മുന്‍ മാനേജര്‍ ദിഷ സാലിയാന്റെയും മരണങ്ങള്‍ തമ്മില്‍ ബന്ധമുണ്ടോയെന്ന അന്വേഷണത്തിലേക്ക് നീങ്ങുകയാണ് സിബിഐ സംഘം. ജൂണ്‍ 8ന് ദിഷയുടെ മരണശേഷം സുശാന്ത് അസ്വസ്ഥനായിരുന്നുവെന്ന് നടനൊപ്പം താമസിച്ചിരുന്ന സുഹൃത്ത് സിദ്ധാര്‍ഥ് പിഥാനി സിബിഐയോടു പറഞ്ഞിരുന്നു. ജൂണ്‍ 14നാണ് സുശാന്തിന്റെ മരണം.

പ്രാഥമിക അന്വേഷണത്തിനു ശേഷം കഴിഞ്ഞയാഴ്ച ഡല്‍ഹിയിലേക്കു മടങ്ങിയ സിബിഐ സംഘം ഉടന്‍ മുംബൈയില്‍ തിരികെ എത്തിയേക്കും.

സുശാന്തിന്റെ മരണകാരണം കണ്ടെത്താന്‍ നിയോഗിച്ച എയിംസിലെ ഫൊറന്‍സിക് വിഭാഗം ഉടന്‍ തങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ട് സിബിഐയ്ക്കു കൈമാറും. പോസ്റ്റ്‌മോര്‍ട്ടം, ആന്തരിക അവയവ പരിശോധന എന്നിവയുടെ റിപ്പോര്‍ട്ടുകള്‍ പുനഃപരിശോധിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കുന്നത്.

അതേസമയം, സുശാന്തിന്റെ മുന്‍ മാനേജര്‍മാരായ ശ്രുതി മോദി,ജയ സാഹ എന്നിവരുടെ പേരുകള്‍ ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട റിയയുടെ വാട്ട്‌സാപ്പ് ചാറ്റില്‍ പരാമര്‍ശിച്ചിരുന്നതിനാല്‍ ഇവരെയും നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉടന്‍ ചോദ്യം ചെചെയ്‌തേക്കും.

Leave a Reply

Your email address will not be published. Required fields are marked *